x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃക്കാക്കര മോര്‍ഫിംഗ് കേസ്: ടെലഗ്രാം പ്രീമിയം ഗ്രൂപ്പിലെ അംഗങ്ങള്‍ക്കെതിരെയും പോക്‌സോ

കൊച്ചി ബ്യൂറോ
Published: September 14, 2026 02:55 PM IST | Updated: September 14, 2026 02:55 PM IST

AI Image for representation

കൊച്ചി: തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ ടെലഗ്രാം പ്രീമിയം ഗ്രൂപ്പില്‍ അംഗങ്ങളായവര്‍ക്കെതിരെയും പോക്‌സോ കേസ്. ഗ്രൂപ്പില്‍ കുട്ടികളുടെയടക്കം നഗ്നദൃശ്യങ്ങള്‍ പങ്കുവച്ചതിനാലാണ് പോക്‌സോ കേസ് ചുമത്തിയതെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു.

കേസില്‍ നേരത്തെ പിടിയിലായ വി.എസ്. ശ്രീഹരി, സനീഷ് എന്നീ പ്രതികള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തിയിരുന്നു. ചൈല്‍ഡ് പോണോഗ്രാഫി കണ്ടന്‍റും മറ്റ് പോണോഗ്രാഫിക് കണ്ടന്‍റുകളും പ്രചരിപ്പിച്ച ഗ്രൂപ്പുകള്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്.

ഗ്രൂപ്പിന്‍റെ ഐപി അഡ്രസും ഡേറ്റകളും ലഭിച്ചിട്ടുണ്ട്. ഗ്രൂപ്പുകളിലെ അംഗങ്ങളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കാളിരാജ് മഹേഷ് കുമാര്‍ വ്യക്തമാക്കി. നാലു ഗ്രൂപ്പിന്‍റെ വിവരങ്ങള്‍ തേടി പൊലിസ് ടെലഗ്രാമിന് വീണ്ടും കത്തയച്ചു. നേരത്തെ ഒരു ഗ്രൂപ്പിന്‍റെ വിവരങ്ങള്‍ തേടി ടെലഗ്രാമിന് കത്തയച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് ടെലിഗ്രാം ഗ്രൂപ്പിന്‍റെ വിവരങ്ങള്‍ കൈമാറിയിരുന്നു. ഇതില്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള നമ്പര്‍ അടക്കം കണ്ടെത്തിയിട്ടുണ്ട്. മല്ലു പ്രീമിയം ഗ്രൂപ്പില്‍ സാമ്പത്തിക നേട്ടത്തിനായാണ് പ്രതി സനീഷ് ചിത്രങ്ങള്‍ പങ്കുവച്ചിരുന്നത്. തന്‍റെ ക്യൂആര്‍ കോഡ് അയച്ചു നല്‍കി സനീഷ് പണം വാങ്ങിയിരുന്നതായി പൊലിസ് കണ്ടെത്തിയിരുന്നു.

Tags : Thrikkakara MorphingCase POCSO Telegram Group

Recent News

Corehub Up