പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ തട്ടിപ്പില്‍ മുന്‍ പിഎസ്സി ചെയര്‍മാനും സിപിഎം നേതാവുമായ എം.കെ. സക്കീറിലേക്കും അന്വേഷണം നീളുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം.കെ. സക്കീര്‍ 2016 മുതല്‍ 2022 വരെയായിരുന്നു പിഎസ്സിയുടെ ചെയര്‍മാനായിരുന്നത്.
നിലവില്‍ അന്വേഷണം നടക്കുന്ന നാല് കേസുകളില്‍ രണ്ടെണ്ണത്തില്‍ പരീക്ഷ നടന്നത് എം.കെ. സക്കീര്‍ ചെയര്‍മാനായിരുന്ന കാലത്താണ്.
ഫിഷറീസ് എകസ്റ്റന്ഷന് ഓഫീസര്‍, ഖാദി ബോര്‍ഡ് വില്ലേജ് ഓയില്‍ ഇന്‍സ്പ്കെടര്‍ എന്നീ തസ്തികകളിലേക്കുള്ള പരീക്ഷകളാണ് എം.കെ. സക്കീറിന്റെ കാലത്ത് നടന്നത്. സക്കീറിന് ഉടന്‍ നോട്ടീസ് നല്കി ചോദ്യം ചെയ്യുന്നതിനാണ് പ്രത്യേക അന്വേഷണ സംഘം തയാറെടുക്കുന്നത്.
Tags : PSC Investigation PSCExam Chairman Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash