സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ
ന്യൂഡൽഹി: വോട്ട് ചോരിക്കെതിരെ ഇന്ത്യ സഖ്യം ഞായറാഴ്ച രാംലീല മൈതാനിയിൽ സംഘടിപ്പിക്കുന്ന വൻ പ്രതിഷേധ റാലിയിൽ ഭാഗമാകില്ലെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ. ശനിയാഴ്ച ഡൽഹിയിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കര്യം അറിയിച്ചത്.
തങ്ങളുടെ സംഘടനയുടെ സ്വതന്ത്രവും നിഷ്പക്ഷവുമായ രാഷ്ട്രീയ പ്രതിച്ഛായ നിലനിർത്താനാണ് റാലിയിൽ നിന്ന് മാറിനിൽക്കുന്നതെന്ന് ദീപ്കെ പറഞ്ഞു. എങ്കിലും വോട്ട് തിരിമറിക്കെതിരായ പോരാട്ടത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം, സിജെപി പ്രക്ഷോഭങ്ങൾക്ക് മമത നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു. യുവ പ്രവർത്തകരുടെ പോരാട്ടത്തെ പ്രശംസിച്ച മമത ബാനർജി, സിജെപി പ്രവർത്തകരെ പശ്ചിമ ബംഗാളിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
Tags : AbhijithDipke Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash