Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AbhijithDipke

കോ​ണ്‍​ഗ്ര​സി​ന്‍റെ സി​ജെ​പി നി​ല​പാ​ടി​ല്‍ മാ​റ്റം; ഒ​പ്പം കൂ​ട്ടാ​ന്‍ പാ​ര്‍​ട്ടി​യി​ല്‍ ധാ​ര​ണ​യെ​ന്ന് റി​പ്പോ​ർ​ട്ട്

ന്യൂ​ഡ​ല്‍​ഹി: സി​ജെ​പി​യെ പ്ര​തി​പ​ക്ഷ നി​ര​യു​ടെ ഒ​പ്പം ചേ​ര്‍​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സി​ല്‍ ധാ​ര​ണ​യാ​യ​താ​യി റി​പ്പോ​ർ​ട്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചൊ​വ്വാ​ഴ്ച ന​ട​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ചാ​യ സ​ത്കാ​ര​ത്തി​ലേ​ക്ക് സി​ജെ​പി സ്ഥാ​പ​ക​ന്‍ അ​ഭി​ജീ​ത് ദീ​പ്‌​കെ​യെ​യും ക്ഷ​ണി​ച്ചി​രു​ന്നു. അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ വ​ഴി​യാ​ണ് അ​ഭി​ജീ​ത്തി​നെ രാ​ഹു​ലി​ന്‍റെ വ​സ​തി​യി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്.

എ​ന്നാ​ല്‍ അ​ഭി​ജീ​ത്ത് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ആ​യ​തി​നാ​ല്‍ അ​ന്നേ​ദി​വ​സം ചാ​യ സ​ത്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി​രു​ന്നി​ല്ല. സി​ജെ​പി നേ​താ​ക്ക​ളു​ടെ അ​റ​സ്റ്റി​നെ​തി​രെ രാ​ഹു​ല്‍ ഗാ​ന്ധി പ​ര​സ്യ​മാ​യി രം​ഗ​ത്തു​വ​ന്ന​തും ഈ ​പു​തി​യ രാ​ഷ്ട്രീ​യ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

ജ​ന്ത​ര്‍ മ​ന്ത​റി​ല്‍ സ​മാ​ധാ​ന​പ​ര​മാ​യ സ​മ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി ത്രി​വ​ര്‍​ണ പ​താ​ക വീ​ശി​യ​തി​ന്‍റെ പേ​രി​ല്‍ യു​വാ​ക്ക​ളെ ജ​യി​ലി​ല്‍ അ​ട​ച്ച​ത് ഭീ​രു​ത്വ​മാ​ണെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി എ​ക്സി​ല്‍ കു​റി​ച്ചി​രു​ന്നു. ഇ​ന്ത്യ  സ​ഖ്യ​വും മ​റ്റ് സം​ഘ​ട​ന​ക​ളും പ​ല ബാ​ന​റു​ക​ള്‍ ഉ​യ​ര്‍​ത്തി​യാ​ലും എ​ല്ലാ​വ​രു​ടെ​യും ല​ക്ഷ്യം ഒ​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട അ​ഭി​ജീ​ത് ദീ​പ്‌​കെ​യും ഇ​ന്ത്യ മു​ന്ന​ണി​യു​ടെ സ​മ​ര​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. സി​ജെ​പി​യും ഇ​ന്ത്യ സ​ഖ്യ​വും ഒ​രേ ല​ക്ഷ്യ​ത്തി​ന് വേ​ണ്ടി​യാ​ണ് പോ​രാ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ഒ​രു​മി​ച്ച് പ്ര​തി​പ​ക്ഷ നി​ര​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നാ​ണ് ഈ ​സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൂ​ച​ന. 

Latest News

Corehub Up