x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ചാ​ബി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് വ​ൻ തി​രി​ച്ച​ടി; ആ​ദ്യ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യ്ക്ക് പി​ന്നാ​ലെ ര​ണ്ട് എം​എ​ൽ​എ​മാ​ർ രാ​ജി വെ​ച്ചു

ഓൺലൈൻ ഡെസ്ക്
Published: November 1, 2026 03:20 PM IST | Updated: November 1, 2026 03:20 PM IST

ഹർമീത് സിംഗ് പഠാൻമജ്റ (സനൂർ മണ്ഡലം), ചേതൻ സിംഗ് ജൗരമജ്റ (സമാന മണ്ഡലം)

ച​ണ്ഡീ​ഗ​ഡ്: 2027-ലെ ​പ​ഞ്ചാ​ബ് നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​നു​ള്ള 40 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​ദ്യ പ​ട്ടി​ക എ​എ​പി പു​റ​ത്തി​റ​ക്കി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ പാ​ർ​ട്ടി​യി​ൽ ക​ടു​ത്ത ആ​ഭ്യ​ന്ത​ര ഭി​ന്ന​ത. പ​ട്യാ​ല ജി​ല്ല​യി​ൽ നി​ന്നു​ള്ള ര​ണ്ട് മു​തി​ർ​ന്ന എം​എ​എ​ൽ​എ​മാ​ർ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നും എം​എ​ൽ​എ സ്ഥാ​ന​ത്ത് നി​ന്നും രാ​ജി സ​മ​ർ​പ്പി​ച്ചു.

സ​നൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള എം​എ​ൽ​എ ഹ​ർ​മീ​ത് സിം​ഗ് പ​ഠാ​ൻ​മ​ജ്റ, സ​മാ​ന മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന മു​ൻ മ​ന്ത്രി ചേ​ത​ൻ സിം​ഗ് ജൗ​ര​മ​ജ്റ എ​ന്നി​വ​രാ​ണ് രാ​ജി​വെ​ച്ച​ത്.
ഹ​ർ​മീ​ത് സിം​ഗ് പ​ഠാ​ൻ​മ​ജ്റ എ​എ​പി ദേ​ശീ​യ ക​ൺ​വീ​ന​ർ അ​ര​വി​ന്ദ് കെ​ജ്‌‌​രി​വാ​ളി​ന് രാ​ജി സ​മ​ർ​പ്പി​ച്ചു. ചേ​ത​ൻ സിം​ഗ് ജൗ​ര​മ​ജ്റ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ലൂ​ടെ​യാ​ണ് പാ​ർ​ട്ടി​യി​ൽ നി​ന്നു​ള്ള രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്.

ഈ ​ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും സ്ഥാ​നാ​ർ​ഥി​ക​ളെ എ​എ​പി ആ​ദ്യ പ​ട്ടി​ക​യി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും, നേ​തൃ​ത്വ​വു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളാ​ണ് രാ​ജി​ക്ക് കാ​ര​ണം. സ​മാ​ന മ​ണ്ഡ​ല​ത്തി​ൽ മു​ൻ ഷി​രോ​മ​ണി അ​കാ​ലി​ദ​ൾ നേ​താ​വ് സു​ർ​ജി​ത് സിം​ഗ് ര​ഖ്‌​റ​യെ പാ​ർ​ട്ടി​യു​ടെ ഹ​ൽ​ഖാ ഇ​ൻ-​ചാ​ർ​ജ് ആ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ജൗ​ര​മ​ജ്റ അ​തൃ​പ്ത​നാ​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ൻ (ധൂ​രി മ​ണ്ഡ​ലം), സ്പീ​ക്ക​ർ കു​ൽ​താ​ർ സിം​ഗ് സ​ന്ധ്വാ​ൻ തു​ട​ങ്ങി 40 നി​ല​വി​ലെ എം​എ​എ​ൽ.​എ​മാ​ർ​ക്ക് ആ​ദ്യ പ​ട്ടി​ക​യി​ൽ സീ​റ്റ് ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. എ​ങ്കി​ലും മ​റ്റ് മ​ന്ത്രി​മാ​രു​ടെ​യും പ്ര​മു​ഖ​രു​ടെ​യും പേ​രു​ക​ൾ മാ​റ്റി​വെ​ച്ച​ത് പാ​ർ​ട്ടി​യി​ൽ അ​മ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പി​ന് ഏ​റെ മു​മ്പേ ആ​ദ്യ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തു​വി​ട്ട് പ്ര​ചാ​ര​ണ രം​ഗ​ത്ത് മു​ൻ​തൂ​ക്കം നേ​ടാ​ൻ ശ്ര​മി​ച്ച ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് സ്വ​ന്തം ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഈ ​വ​ൻ രാ​ജി വ​ലി​യ രാ​ഷ്ട്രീ​യ തി​രി​ച്ച​ടി​യാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

 

Tags : aap Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up