x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാലടിയിൽ തർക്കം രൂക്ഷം; സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് വിസി

വെബ് ഡെസ്ക്
Published: November 1, 2026 07:39 PM IST | Updated: November 1, 2026 07:40 PM IST

സിസ തോമസ്

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലറും വിദ്യാർഥികളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു. സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികളെ പരീക്ഷയെഴുതാൻ അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വിസി സിസ തോമസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി.

സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് ആവശ്യമായ ഹാജരില്ലെന്നും മതിയായ ഹാജരില്ലാത്ത ആരെയും പരീക്ഷയെഴുതാൻ അനുവദിക്കില്ലെന്നുമാണ് വൈസ് ചാൻസലറുടെ നിലപാട്.

സർവകലാശാലയിൽ സമരം നടത്തിയതിന്‍റെ പേരിൽ 16 വിദ്യാർഥികളാണ് കഴിഞ്ഞ 63 ദിവസമായി സസ്പെൻഷനിൽ തുടരുന്നത്. ഇതിനിടയിൽ, വിസിക്കെതിരെയുള്ള കോടതിയലക്ഷ്യ ഹർജിയുമായി മുന്നോട്ട് പോകാൻ വിദ്യാർഥികൾ തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ നിരാഹാര സമരവും ആരംഭിക്കും.

സിസ തോമസിനെ വിദ്യാർഥികൾ ആക്രമിച്ചതിന് തെളിവില്ലെന്ന അച്ചടക്ക സമിതി അംഗത്തിന്‍റെ റിപ്പോർട്ടും അതിനിടെ എസ് എഫ് ഐ നേതാക്കൾ പുറത്തുവിട്ടു.

Tags : SreeSankaracharyaUniversityofSanskrit Kalady HighCourt SisaThomas Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up