ഇന്ത്യ-ന്യൂസിലൻഡ് മത്സരത്തിൽനിന്ന്
ഹാമിൽട്ടൺ: ന്യൂസിലൻഡിനെതിരായ ട്വന്‍റി-20 പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യയ്ക്ക് തോൽവി. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ഏഴു വിക്കറ്റിനായിരുന്നു കിവീസിന്‍റെ ജയം.
ഇന്ത്യ ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം 18 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടി ന്യൂസിലൻഡ് മറികടക്കുകയായിരുന്നു. ഇന്ത്യ നേരത്തേ തന്നെ പരമ്പര സ്വന്തമാക്കിയെങ്കിലും (3-2) അവസാന രണ്ടു മത്സരങ്ങൾ ജയിച്ച് ആത്മവിശ്വാസം വീണ്ടെടുക്കാൻ കിവീസിനായി.
കിവി നിരയിൽ തകർപ്പൻ ബാറ്റിംഗ് കാഴ്ചവച്ച ടിം സീഫർട്ട് 93 റൺസും ഗ്ലെൻ ഫിലിപ്സ് പുറത്താകാതെ 65 റൺസും നേടി വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഫിൻ അലൻ (2) നിരാശപ്പെടുത്തിയപ്പോൾ ഡാരൽ മിഡിൽ 29 റൺസും നേടി.
ഇന്ത്യയ്ക്കായി നീതിഷ് റെഡി, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 191 റൺസ് നേടിയത്.
ഇന്ത്യയ്ക്കായി ഇഷാൻ കിഷനും ശ്രേയസ് അയ്യരും അർധ സെഞ്ചുറികൾ നേടി. ഇഷാൻ കിഷാൻ 61 റൺസും ശ്രേയസ് അയ്യർ 50 റൺസുമെടുത്തു. നമാൻ ധിർ 33 റൺസെടുത്തു.
ന്യൂസിലൻഡിന് വേണ്ടി ആദം മിൽനെ നാല് വിക്കറ്റെടുത്തു. നതാൻ സ്മിത്തും ബ്ലെയർ ടിക്നറും രണ്ട് വിക്കറ്റ് വീതമെടുത്തു.
Tags : Cricket India New Zealand Wicket Victory Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash