x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ദി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത് ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ ഒ​ത്താ​ശ​യോ​ടെ, 2024ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​മ​വി​രു​ദ്ധ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

ഓൺലൈൻ ഡെസ്ക്
Published: November 1, 2026 06:01 PM IST | Updated: November 1, 2026 06:01 PM IST

രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: 2024ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ണ​മാ​യും നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ഗ്യാ​നേ​ഷ് കു​മാ​ർ പ​ദ​വി​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ പോ​കു​മെ​ന്നും ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ വോ​ട്ട​വ​കാ​ശം ക​വ​ർ​ന്നെ​ടു​ത്ത വോ​ട്ട് മോ​ഷ​ണം കേ​വ​ലം തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​മ​റി​യ​ല്ല, അ​ങ്ങേ​യ​റ്റം ക​ടു​ത്ത രാ​ജ്യ​ദ്രോ​ഹ​പ​ര​മാ​യ കു​റ്റ​മാ​ണെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു. ഡ​ൽ​ഹി രാം​ലീ​ല മൈ​താ​നി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ഇ​ന്ത്യ​സ​ഖ്യം സം​ഘ​ടി​പ്പി​ച്ച ച​ലോ ഡ​ൽ​ഹി പ്ര​തി​ഷേ​ധ മ​ഹാ​റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ൾ ആ​ർ​എ​സ്എ​സ് ക​സ്റ്റ​ഡി​യി​ൽ

"ഇ​ത് കേ​വ​ലം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​മ​റി​യ​ല്ല, ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​ന്‍റെ മോ​ഷ​ണ​മാ​ണ്. ഇ​തി​നെ രാ​ജ്യ​ദ്രോ​ഹം എ​ന്നാ​ണ് വി​ളി​ക്കേ​ണ്ട​ത്. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ ഒ​ത്താ​ശ ചെ​യ്തി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ന​രേ​ന്ദ്ര മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യോ അ​മി​ത് ഷാ ​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യോ ആ​കി​ല്ലാ​യി​രു​ന്നു," രാ​ഹു​ൽ ഗാ​ന്ധി കു​റ്റ​പ്പെ​ടു​ത്തി.

2024ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം 15 ശ​ത​മാ​ന​ത്തോ​ളം വോ​ട്ട​ർ​മാ​രെ​യാ​ണ് പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്. ഇ​ന്ത്യ സ​ഖ്യ​വും എ​ൻ​ഡി​എ​യും ത​മ്മി​ൽ വെ​റും മൂ​ന്ന് ശ​ത​മാ​നം വോ​ട്ടി​ന്‍റെ വ്യ​ത്യാ​സം മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ ത​ന്നെ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ മു​ത​ൽ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ വ​രെ​യു​ള്ള മു​ഴു​വ​ൻ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ​യും ആ​ർ​എ​സ്എ​സ് സ്വ​ന്തം വ​രു​തി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് രാ​ഹു​ൽ ആ​രോ​പി​ച്ചു. ഇ​തു​കൊ​ണ്ടാ​ണ് ക​ർ​ഷ​ക​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും അ​ർ​ഹ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​ത്.

എ​ത്ര പ​ണ​വും അ​ധി​കാ​ര​വും ഉ​ള്ള​യാ​ളാ​യാ​ലും ഭ​ര​ണ​ഘ​ട​ന​യ്ക്ക് അ​തീ​ത​ര​ല്ലെ​ന്നും രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ​ത്തെ ത​ക​ർ​ക്കാ​ൻ പ്ര​തി​പ​ക്ഷം അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ്ര​ധാ​ന​മ​ന്ത്രി മോ​ദി പു​റ​ത്തു​പോ​ക​ണം: മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ

കേ​ന്ദ്ര​ത്തി​ലും ഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ, മ​ഹാ​രാ​ഷ്ട്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും ബി​ജെ​പി ഭ​ര​ണ​ത്തി​ലേ​റി​യ​ത് വോ​ട്ട് മോ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ആ​രോ​പി​ച്ചു. രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യം തി​രി​കെ കൊ​ണ്ടു​വ​ര​ണ​മെ​ങ്കി​ൽ ന​രേ​ന്ദ്ര മോ​ദി അ​ധി​കാ​ര​ത്തി​ൽ നി​ന്ന് പു​റ​ത്തു​പോ​ക​ണം. ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വെ​ക്കും വ​രെ സ​മ​രം തു​ട​രു​മെ​ന്നും ഖാ​ർ​ഗെ വ്യ​ക്ത​മാ​ക്കി.

പ്ര​തി​പ​ക്ഷ നി​ര​യി​ലെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യം

റാ​ലി​യി​ൽ പ്ര​തി​പ​ക്ഷ നി​ര​യി​ലെ പ്ര​ധാ​ന നേ​താ​ക്ക​ളെ​ല്ലാം ഒ​റ്റ​ക്കെ​ട്ടാ​യി അ​ണി​നി​ര​ന്നു. എ​സ്‌​ഐ​ആ​ർ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ പോ​രാ​ട്ടം തു​ട​രു​മെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ മ​മ​ത ബാ​ന​ർ​ജി വ്യ​ക്ത​മാ​ക്കി. ആ​ർ​എ​സ്എ​സി​ന്‍റെ പി​ടി​യി​ൽ നി​ന്ന് രാ​ജ്യ​ത്തെ മോ​ചി​പ്പി​ക്കാ​നു​ള്ള 'ര​ണ്ടാം സ്വാ​ത​ന്ത്ര്യ സ​മ​ര​മാ​ണ്' ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി പ്ര​ഖ്യാ​പി​ച്ചു. ജ​നാ​ധി​പ​ത്യ​ത്തെ​യും ഭ​ര​ണ​ഘ​ട​ന​യെ​യും സം​ര​ക്ഷി​ക്കാ​ൻ ഏ​ത് അ​തി​ക്ര​മ​ത്തെ​യും ചെ​റു​ക്കു​മെ​ന്ന് ഐ​സ ദേ​ശീ​യ അ​ധ്യ​ക്ഷ നേ​ഹ ബോ​റ കൂ​ട്ടി​ച്ചേ​ർ​ത്തു.

സോ​ണി​യ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി വ​ദ്ര, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ്, ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ് തു​ട​ങ്ങി​യ​വ​രു​ൾ​പ്പെ​ടെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രാ​ണ് രാം​ലീ​ല മൈ​താ​നി​യി​ലെ മ​ഹാ​റാ​ലി​യി​ൽ ത​ടി​ച്ചു​കൂ​ടി​യ​ത്.

Tags : ChaloDelhiRally Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up