x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ലൈ​വു​ഡ് ക​മ്പ​നി തൊ​ഴി​ലാ​ളി​യു​ടെ കൊ​ല​പാ​ത​കം; സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ

വെബ് ഡെസ്‌ക്
Published: September 14, 2026 04:34 PM IST | Updated: September 14, 2026 04:34 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ലെ പ്ലൈ​വു​ഡ് ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഇ​തേ ക​മ്പ​നി​യി​ലെ മ​റ്റൊ​രു തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ. ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഷാ​ഹി​ലി​നെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന സം​ഭ​വ​ത്തി​ൽ ബി​ഹാ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജാ​ഹി​റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തൊ​ഴി​ലി​നെ ചൊ​ല്ലി മു​ഹ​മ്മ​ദ് ഷാ​ഹി​ലും മു​ഹ​മ്മ​ദ് ജാ​ഹി​റും ത​മ്മി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വാ​ഗ്വാ​ദ​ങ്ങ​ളും ക​യ്യാ​ങ്ക​ളി​യും ഉ​ണ്ടാ​യി​രു​ന്ന​താ​യി പൊ​ലി​സ് പ​റ​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്നു​ണ്ടാ​യ വി​രോ​ധ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

മ​രി​ച്ച മു​ഹ​മ്മ​ദ് ജാ​ഹി​ർ പ്ര​തി​യെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും ക​ഴി​ഞ്ഞ ദി​വ​സ​വും സ​മാ​ന​മാ​യ സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. ഞാ​യ​റാ​ഴ്ച ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ കി​ട​ന്ന് ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് ജാ​ഹി​റി​നെ പ്ര​തി ക​യ്യി​ൽ കി​ട്ടി​യ ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് നെ​റ്റി​യി​ലും മു​ഖ​ത്തും ശ​ക്ത​മാ​യി അ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജാ​ഹി​ർ സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ച് ത​ന്നെ മ​രി​ച്ച​താ​യാ​ണ് വി​വ​രം.

Tags : Plywood company worker murder coworker arrested

Recent News

Corehub Up