x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​വ​ർ​ട്രെ​യി​ൻ ഓ​പ്ഷ​നു​ക​ളു​മാ​യി കി​യ​യു​ടെ മൂ​ന്നു മോ​ഡ​ലു​ക​ൾ

വെബ്ഡെസ്ക്
Published: September 14, 2026 11:07 PM IST | Updated: September 14, 2026 11:07 PM IST

കി​​​​യ ഇ​​​​ന്ത്യ കാ​​​​ര​​​​ൻ​​​​സ് സി​​​​എ​​​​ൻ​​​​ജി

കൊ​​​​ച്ചി: കി​​​​യ ഇ​​​​ന്ത്യ കാ​​​​ര​​​​ൻ​​​​സ് സി​​​​എ​​​​ൻ​​​​ജി, കാ​​​​ര​​​​ൻ​​​​സ് ക്ലാ​​​​വി​​​​സ് സി​​​​എ​​​​ൻ​​​​ജി, കാ​​​​ർ​​​​ണി​​​​വ​​​​ൽ ലി​​​​മോ​​​​സി​​​​ൻ ഹൈ​​​​ബ്രി​​​​ഡ് മോ​​​​ഡ​​​​ലു​​​​ക​​​​ളു​​​​ടെ പ്രീ ​​​​ബു​​​​ക്കിം​​​​ഗ് ആ​​​​രം​​​​ഭി​​​​ച്ചു.

കി​​​​യ​​​​യു​​​​ടെ അം​​​​ഗീ​​​​കൃ​​​​ത ഡീ​​​​ല​​​​ർ ശൃം​​​​ഖ​​​​ല​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ബു​​​​ക്കിം​​​​ഗ്. ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ വ്യ​​​​ത്യ​​​​സ്ത ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ച്ച് പെ​​​​ട്രോ​​​​ൾ, ഡീ​​​​സ​​​​ൽ, സി​​​​എ​​​​ൻ​​​​ജി, ഹൈ​​​​ബ്രി​​​​ഡ് ഉ​​​​ൾ​​​​പ്പ​​​ടെ​​​​യു​​​​ള്ള കൂ​​​​ടു​​​​ത​​​​ൽ പ​​​​വ​​​​ർ​​​​ട്രെ​​​​യി​​​​ൻ ഓ​​​​പ്ഷ​​​​നു​​​​ക​​​​ൾ ഒ​​​​രു​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് പു​​​​തി​​​​യ മോ​​​​ഡ​​​​ലു​​​​ക​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

കാ​​​​ര​​​​ൻ​​​​സ്, കാ​​​​ര​​​​ൻ​​​​സ് ക്ലാ​​​​വി​​​​സ് സി​​​​എ​​​​ൻ​​​​ജി മോ​​​​ഡ​​​​ലു​​​​ക​​​​ൾ ജി1.5 6​​​​എം​​​​ടി എ​​​​ൻ​​​​ജി​​​​നോ​​​​ടൊ​​​​പ്പം ഫാ​​​​ക്ട​​​​റി-​​​​ഫി​​​​റ്റ​​​​ഡ് സി​​​​എ​​​​ൻ​​​​ജി കി​​​​റ്റും 60 ലി​​​​റ്റ​​​​ർ ടാ​​​​ങ്കും ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യാ​​​​ണ് എ​​​​ത്തു​​​​ന്ന​​​​ത്. 16 ഇ​​​​ഞ്ച് വീ​​​​ലു​​​​ക​​​​ളും 16 ഇ​​​​ഞ്ച് ഡി​​​​സ്ക് ബ്രേ​​​​ക്കു​​​​ക​​​​ളും സി​​​​എ​​​​ൻ​​​​ജി​​​​ക്കാ​​​​യി പ്ര​​​​ത്യേ​​​​ക എ​​​​ൻ​​​​ജി​​​​ൻ കാ​​​​ലി​​​​ബ്രേ​​​​ഷ​​​​ൻ, പ​​​​രി​​​​ഷ്ക​​​​രി​​​​ച്ച സ​​​​സ്‌​​​​പെ​​​​ൻ​​​​ഷ​​​​ൻ എ​​​​ന്നി​​​​വ​​​​യും ല​​​​ഭി​​​​ക്കും.

കാ​​​​ർ​​​​ണി​​​​വ​​​​ൽ ലി​​​​മോ​​​​സി​​​​ൻ ഹൈ​​​​ബ്രി​​​​ഡ് ജി1.6​​​​ടി എ​​​​ച്ച്ഇ​​​​വി 6എ​​​​ടി പ​​​​വ​​​​ർ ട്രെ​​​​യി​​​​നോ​​​​ടെ ലി​​​​മോ​​​​സി​​​​ൻ പ്ല​​​​സ് ട്രി​​​​മ്മി​​​​ലാ​​​​ണ് എ​​​​ത്തു​​​​ന്ന​​​​ത്. 18 ഇ​​​​ഞ്ച് ക്രി​​​​സ്റ്റ​​​​ൽ ക​​​​ട്ട് ഡ്യു​​​​വ​​​​ൽ ടോ​​​​ൺ എ​​​​യ്റോ അ​​​​ലോ​​​​യ് വീ​​​​ലു​​​​ക​​​​ൾ, ആ​​​​ക്റ്റീ​​​​വ് എ​​​​യ​​​​ർ ഫ്ലാ​​​​പ്സ്, വി​​​​ർ​​​​ച്വ​​​​ൽ എ​​​​ൻ​​​​ജി​​​​ൻ സൗ​​​​ണ്ട് സി​​​​സ്റ്റം, എ​​​​ക്യു​​​​ഐ ഡി​​​​സ്‌​​​​പ്ലേ​​​​യു​​​​ള്ള സ്മാ​​​​ർ​​​​ട്ട് പ്യു​​​​വ​​​​ർ എ​​​​യ​​​​ർ പ്യൂ​​​​രി​​​​ഫ​​​​യ​​​​ർ എ​​​​ന്നി​​​​വ ഇ​​​​തി​​​​ലു​​​​ണ്ട്. മൂ​​​​ന്ന് മോ​​​​ഡ​​​​ലു​​​​ക​​​​ളു​​​​ടെ​​​​യും വി​​​​ല ഉ​​​​ട​​​​ൻ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Tags : Kia Powertrain Business

Recent News

Corehub Up