x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സ് ഐപിഒയ്ക്ക് വന്‍ സ്വീകാര്യത

വെബ്ഡെസ്ക്
Published: September 15, 2026 11:46 PM IST | Updated: September 15, 2026 11:46 PM IST

പ്രതീകാത്മക ചിത്രം

കൊ​​​ച്ചി: ഓ​​​ഹ​​​രി​​​വി​​​പ​​​ണി​​​യി​​​ല്‍ എ​​​ത്തു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ റി​​​യ​​​ല്‍ എ​​​സ്റ്റേ​​​റ്റ് ക​​​മ്പ​​​നി​​​യാ​​​യ വീ​​​ഗാ​​​ലാ​​​ന്‍ഡ് ഡെ​​​വ​​​ല​​​പ്പേ​​​ഴ്‌​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക ഓ​​​ഹ​​​രി​​​വി​​​ല്പ​​​ന (ഐ​​​പി​​​ഒ) അ​​​വ​​​സാ​​​നി​​​ച്ചു. വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ നി​​​ക്ഷേ​​​പ​​​ക​​​രി​​​ല്‍നി​​​ന്നു മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണു ല​​​ഭി​​​ച്ച​​​ത്. മൊ​​​ത്തം 14.37 മ​​​ട​​​ങ്ങ് സ​​​ബ്‌​​​സ്‌​​​ക്രി​​​പ്ഷ​​​ൻ ഐ​​​പി​​​ഒ​​​യ്ക്ക് ല​​​ഭി​​​ച്ചു.

നാ​​​ഷ​​​ണ​​​ല്‍ സ്റ്റോ​​​ക്ക് എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ചി​​​ല്‍നി​​​ന്നും ബോം​​​ബെ സ്റ്റോ​​​ക്ക് എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ചി​​​ല്‍നി​​​ന്നു​​​മു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ള്‍ പ്ര​​​കാ​​​രം അ​​​വ​​​സാ​​​ന​​​ദി​​​വ​​​സ​​​മാ​​​യ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 4.14 വ​​​രെ ല​​​ഭ്യ​​​മാ​​​യ 1.05 കോ​​​ടി ഷെ​​​യ​​​റു​​​ക​​​ള്‍ക്കു പ​​​ക​​​ര​​​മാ​​​യി 15.08 കോ​​​ടി​​​യി​​​ല​​​ധി​​​കം ഷെ​​​യ​​​റു​​​ക​​​ള്‍ക്കു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ള്‍ ല​​​ഭി​​​ച്ചു. ആ​​​കെ 4,15,636 അ​​​പേ​​​ക്ഷ​​​ക​​​ളാ​​​ണു ല​​​ഭി​​​ച്ച​​​ത്.

ഓ​​​ഫ​​​ര്‍ ഫോ​​​ര്‍ സെ​​​യി​​​ല്‍ ഇ​​​ല്ലാ​​​തെ 100 ശ​​​ത​​​മാ​​​ന​​​വും പു​​​തി​​​യ ഷെ​​​യ​​​റു​​​ക​​​ള്‍ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന ഈ 210 ​​​കോ​​​ടി രൂ​​​പ​​​യു​​​ടെ ഐ​​​പി​​​ഒ ക​​​ഴി​​​ഞ്ഞ പ​​​ത്തു​​​മു​​​ത​​​ല്‍ ഇ​​​ന്ന​​​ലെ വ​​​രെ​​​യാ​​​ണു ന​​​ട​​​ന്ന​​​ത്. ഒ​​​രു ഇ​​​ക്വി​​​റ്റി ഷെ​​​യ​​​റി​​​ന് 130 രൂ​​​പ മു​​​ത​​​ല്‍ 140 രൂ​​​പ വ​​​രെ​​​യാ​​​യി​​​രു​​​ന്നു പ്രൈ​​​സ് ബാ​​​ന്‍ഡ്.

ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ഇ​​​ന്ന് തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. ഇ​​​ക്വി​​​റ്റി ഷെ​​​യ​​​റു​​​ക​​​ള്‍ 18 ന് ​​​എ​​​ന്‍എ​​​സ്ഇ​​​യി​​​ലും ബി​​​എ​​​സ്ഇ​​​യി​​​ലും ലി​​​സ്റ്റ് ചെ​​​യ്യാ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്.

കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി സ്ഥാ​​​പി​​​ച്ച വി ​​​ഗാ​​​ര്‍ഡ് ഗ്രൂ​​​പ്പി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ് വീ​​​ഗാ​​​ലാ​​​ന്‍ഡ് ഡെ​​​വ​​​ല​​​പ്പേ​​​ഴ്‌​​​സ്.

Tags : HugeResponse Veegaland DevelopersIPO Business

Recent News

Corehub Up