മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: വിഴിഞ്ഞം കണ്ടെയ്നർ ഫ്രെയ്റ്റ് സ്റ്റേഷൻ തറക്കല്ലിടൽ ഇന്ന് വൈകിട്ട് 4ന് ബാലരാമപുരം ട്രിവാൻഡ്രം സ്പിന്നിംഗ് മിൽസിൽ വ്യവസായ, വാണിജ്യ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നിർവഹിക്കും. എം. വിൻസെന്റ് എംഎൽഎ അധ്യക്ഷനാകും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വളർച്ചയ്ക്കൊപ്പം കുതിക്കാൻ സംസ്ഥാനത്തെ ആദ്യത്തെ കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനാണ് ഒരുങ്ങുന്നത്.
സർക്കാരിന്റെ 100 ദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് ആണ് സിഎഫ്എസ് നിർമിക്കുന്നത്.
Tags : FoundationStone Vizhinjam ContainerFreightStation Business Laid