x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​ന​യം ജ​ന​ങ്ങ​ളോ​ട് ചോ​ദി​ച്ച ശേ​ഷം; ച​ർ​ച്ച​ക​ൾ 23ന് ​തു​ട​ങ്ങും

വെബ് ഡെസ്ക്
Published: September 15, 2026 07:23 PM IST | Updated: September 15, 2026 07:23 PM IST

തി​രു​വ​ന​ന്ത​പു​രം: പു​തി​യ മ​ദ്യ​ന​യം രൂ​പീ​ക​രി​ക്കു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം സ​ർ​ക്കാ​ർ തേ​ടും. മ​ദ്യ​ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് [email protected] മു​ഖേ​ന അ​റി​യി​ക്കാം.

അ​തേ​സ​മ​യം മ​ദ്യ​ന​യ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് 23ന് ​തു​ട​ക്ക​മാ​കും. 28 വ​രെ നീ​ളു​ന്ന ച​ർ​ച്ച​ക​ളി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, ടൂ​റി​സം മേ​ഖ​ല​യി​ലു​ള്ള​വ​ർ, ബാ​റു​ട​മ​ക​ൾ, ഡി​സ്റ്റി​ല​റി ഉ​ട​മ​ക​ൾ, മ​ദ്യ​വി​ത​ര​ണ ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​രു​മാ​യി മ​ന്ത്രി എം.​ലി​ജു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് ബ​ജ​റ്റി​ൽ നി​കു​തി നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ത്ത​രം മ​ദ്യം സം​സ്ഥാ​ന​ത്ത് വി​ൽ​ക്ക​ണ​മോ എ​ന്ന​തി​ൽ പു​തി​യ മ​ദ്യ​ന​യ​ത്തി​ലാ​കും അ​ന്തി​മ തീ​രു​മാ​നം. പൊ​തു​ജ​നാ​ഭി​പ്രാ​യം കൂ​ടി പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും പു​തി​യ മ​ദ്യ​ന​യം രൂ​പീ​ക​രി​ക്കു​ക.

Tags : liquor policy government public opinion Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up