x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ജ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷ​യും ക​രു​ത​ലും; സ​മ​ഗ്ര നി​യ​മനി​ർ​മാ​ണം ഉ​ട​ൻ

വെബ് ഡെസ്ക്
Published: September 15, 2026 04:10 PM IST | Updated: September 15, 2026 04:14 PM IST

മുഖ്യമന്ത്രി വി.ഡി.സതീശൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​വും അ​വ​കാ​ശ സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വ​യോ​ജ​ന സം​ര​ക്ഷ​ണ ബി​ൽ ഉ​ട​ൻ പാ​സാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. ബി​ല്ലി​ന്‍റെ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. 

മാ​റി​വ​രു​ന്ന ജ​ന​സം​ഖ്യാ ഘ​ട​ന ക​ണ​ക്കി​ലെ​ടു​ത്ത് വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ​ക​ര​വും സ​ജീ​വ​വു​മാ​യ വാ​ർ​ധ​ക്യം ഉ​റ​പ്പാ​ക്കു​ക​യാ​ണ് പു​തി​യ നി​യ​മ​ത്തി​ന്‍റെ ല​ക്ഷ്യം. വീ​ടു​ക​ളി​ലും കു​ടും​ബ അ​ന്ത​രീ​ക്ഷ​ത്തി​ലും തു​ട​രാ​ൻ സ​ഹാ​യി​ക്കു​ന്ന​തോ​ടൊ​പ്പം ആ​വ​ശ്യ​മാ​യ ഘ​ട്ട​ങ്ങ​ളി​ൽ ഗു​ണ​നി​ല​വാ​ര​മു​ള്ള പ​രി​ച​ര​ണ​വും ഉ​റ​പ്പാ​ക്കും.

വ​യോ​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളെ സാ​മ്പ​ത്തി​ക-​തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ച്ച് പു​തി​യ തൊ​ഴി​ൽ മേ​ഖ​ല​യും സം​രം​ഭ​ക​ത്വ​വും വ​ള​ർ​ത്തു​ന്ന സി​ൽ​വ​ർ ഇ​ക്കോ​ണ​മി​യും ഇ​തി​ലൂ​ടെ ന​ട​പ്പി​ലാ​ക്കും. നി​യ​മ​ത്തി​ന്‍റെ ഫ​ല​പ്ര​ദ​മാ​യ ന​ട​ത്തി​പ്പി​നാ​യി സം​സ്ഥാ​ന-​ജി​ല്ലാ​ത​ല സം​വി​ധാ​ന​ങ്ങ​ളും ഡി​ജി​റ്റ​ൽ-​സാ​മ്പ​ത്തി​ക സു​ര​ക്ഷ​യ്ക്കു​ള്ള പ്ര​ത്യേ​ക വ്യ​വ​സ്ഥ​ക​ളും ബി​ല്ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 

Tags : Senior Citizens Bill Kerala Old Age Care Silver Economy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up