x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തേവരയില്‍ ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം

കൊച്ചി ബ്യൂറോ
Published: September 15, 2026 01:29 PM IST | Updated: September 15, 2026 01:29 PM IST

തേവരയില്‍ ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പിലുണ്ടായ തീപിടിത്തം

കൊച്ചി: എറണാകുളം തേവരയില്‍ ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം. തേവരയിലെ ഇന്‍ഡസ് മോട്ടോഴ്‌സിന് സമീപത്തുള്ള കെട്ടിടത്തിലാണ് തീപിടിച്ചത്. മേല്‍പാലം വരുന്നതിന്‍റെ ഭാഗമായി കെട്ടിടത്തിന്‍റെ ഭാഗം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൊളിച്ചു മാറ്റുന്നതിനിടെയാണ് തീ പടര്‍ന്നത്.

തീ ആളിപടര്‍ന്ന ഉടന്‍ തന്നെ മൂന്നു ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി തീയണച്ചു. നിലവില്‍ തീ നിയന്ത്രണവിധേയമാണ്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനും തേവര പൊലിസ് സ്റ്റേഷനുമടുത്ത സ്ഥലം കൂടിയാണിത്. തീ പെട്ടെന്ന് അണച്ചതിനാല്‍ വലിയ അപകടം ഒഴിവായി.

Tags : Fire Workshop Kochi Thevara Accident

Recent News

Corehub Up