x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വ​ജാ​ത​ശി​ശു​വി​ന്‍റെ ശ​രീ​ര​ത്തി​ല്‍ സൂ​ചി ക​ണ്ടെ​ത്തി​യ സം​ഭ​വം; പൊ​ലി​സ് കേ​സെ​ടു​ത്തു

വെബ് ഡെസ്‌ക്
Published: September 15, 2026 01:05 PM IST | Updated: September 15, 2026 01:05 PM IST

കോട്ടയം മെഡിക്കൽ കോളജ്

കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ജ​നി​ച്ച കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ല്‍ ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷം സൂ​ചി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് പൊ​ലി​സ്. കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ചി​കി​ത്സാ​പി​ഴ​വി​ല്‍ കോ​ട്ട​യം ഗാ​ന്ധി​ന​ഗ​ര്‍ പൊ​ലി​സാ​ണ് കേ​സെ​ടു​ത്ത​ത്. ബി​എ​ന്‍​എ​സ് 125(എ) ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ബാ​ല​വ​കാ​ശ ക​മ്മി​ഷ​നും വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പും പ്ര​ത്യേ​കം അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ക്കാ​ന്‍ പൊ​ലീ​സ് ത​യ്യാ​റാ​യി​രു​ന്നി​ല്ല. പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ ആ​രു​ടെ​യും പേ​രി​ല്ല. എ​ഫ്‌​ഐ​ആ​ര്‍ മാ​ത്ര​മാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​ശു​പ​ത്രി​യു​ടെ ഭാ​ഗ​ത്ത് നി​ന്നും വീ​ഴ്ച വ​ന്നി​ട്ടി​ല്ലെ​ന്ന റി​പ്പോ​ര്‍​ട്ടാ​ണ് പു​റ​ത്ത് വ​ന്ന​ത്.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ചെ​യ​ര്‍​മാ​നാ​യു​ള്ള സ​മി​തി​യാ​യി​രു​ന്നു അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. എ​ന്നാ​ല്‍ ആ​രോ​പ​ണ​ത്തി​ല്‍ മാ​താ​പി​താ​ക്ക​ള്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​ണ്. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ന്റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ അ​നാ​സ്ഥ​യാ​ണെ​ന്നാ​ണ് അ​വ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നും തെ​ളി​വെ​ടു​പ്പ് അ​ട​ക്കം ന​ട​ത്തു​മെ​ന്നാ​ണ് പൊ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം. കോ​ഴി​ക്കോ​ട് ചാ​ത്ത​മം​ഗ​ലം സ്വ​ദേ​ശി വി​നീ​ഷി​ന്റെ​യും ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി​നി അ​ഞ്ജു​വി​ന്‍റെ​യും ഇ​ള​യ​മ​ക​ള്‍ അ​ദ്വി​ക​യു​ടെ ശ​രീ​ര​ത്തി​ല്‍ നി​ന്നാ​ണ് ഒ​രു വ​ര്‍​ഷ​ത്തി​ന് ശേ​ഷം സൂ​ചി ക​ണ്ടെ​ത്തി​യ​ത്.

2025 ജൂ​ണ്‍ 25നാ​യി​രു​ന്നു അ​ഞ്ജു​വി​ന്‍റെ പ്ര​സ​വം. ജ​നി​ച്ച് ര​ണ്ടാം ദി​വ​സം പ​നി​യും മ​ഞ്ഞ​പ്പി​ത്ത ല​ക്ഷ​ണ​ങ്ങ​ളു​മാ​യി കു​ഞ്ഞി​നെ എ​ന്‍​ഐ​സി​യു​വി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

Tags : Incident needle newborn body Police Case

Recent News

Corehub Up