x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് മര്‍ദനം; നാലംഗ സംഘം ബസ് തകര്‍ത്തതായി പരാതി

കൊച്ചി ബ്യൂറോ
Published: September 15, 2026 12:29 PM IST | Updated: September 15, 2026 12:29 PM IST

Image for representation

കൊച്ചി: കാറില്‍ സഞ്ചരിച്ചിരുന്ന നാലംഗ സംഘം സ്വകാര്യ ബസിനെ റോഡില്‍ തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ചതായും ബസിന്‍റെ ഗ്ലാസ് തകര്‍ത്തതായും പരാതി. വൈപ്പിന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഭുവനേശ്വരി എന്ന ബസിന്‍റെ ഡ്രൈവര്‍ മുത്തകുന്നം തുരുത്തിപ്പുറം മേക്കാന്‍ തുരുത്തില്‍ ലിബിനാണ് (39) മര്‍ദനമേറ്റത്.

കഴിഞ്ഞ ദിവസം വൈകിട്ട് ഞാറക്കല്‍ പെരുമ്പിള്ളിയില്‍ വച്ചായിരുന്നു സംഭവം. നാല്‍വര്‍ സംഘം സഞ്ചരിച്ചിരുന്ന കാര്‍ ബസിന്‍റെ പിന്നില്‍ ഉരസിയതിനെ തുടര്‍ന്ന് ഇവര്‍ കാര്‍ ബസിന് വട്ടം വെച്ച് തടഞ്ഞിടുകയും ബസില്‍ അതിക്രമിച്ചു കയറി ഡ്രൈവറെ മദിക്കുകയായിരുന്നു. ഡ്രൈവറുടെ പരാതിയില്‍ കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരെ ഞാറക്കല്‍ പൊലിസ് കേസ് എടുത്തു.

Tags : PrivateBus Driver Attack Complaint Gang

Recent News

Corehub Up