x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മും​ബൈ​യി​ൽ കാ​ർ ഇ​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: September 15, 2026 10:02 AM IST | Updated: September 15, 2026 10:02 AM IST

പ്രതീകാത്മക ചിത്രം

മും​ബൈ: അ​മി​ത​വേ​ഗ​ത്തി​യി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ന​വി മും​ബൈ​യി​ലെ വാ​ഷി​യി​ൽ പി.​കെ.​സി ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​വ​ച്ചാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ന് ശേ​ഷം നി​ർ​ത്താ​തെ പോ​യ ഡ്രൈ​വ​റെ പി​ന്നീ​ട് പൊ​ലി​സ് പി​ടി​കൂ​ടി.

അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ വാ​ഹ​നം മൂ​ന്ന് പേ​രെ​യും വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. നി​ല​വി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

അ​പ​ക​ട​ത്തി​ന് ശേ​ഷം പ​രി​ക്കേ​റ്റ​വ​രെ സ​ഹാ​യി​ക്കാ​ൻ പോ​ലും നി​ൽ​ക്കാ​തെ ഡ്രൈ​വ​ർ വാ​ഹ​ന​വു​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലി​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Tags : Deepika BreakingNews Car Accident Driver Arrest

Recent News

Corehub Up