x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സ​പ്പ​ടി കേ​സ്; വീ​ണ​യി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ളി​ൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച​തി​ന്‍റെ തെ​ളി​വു​ണ്ടെ​ന്ന് ഇ​ഡി

വെബ് ഡെസ്‌ക്
Published: September 15, 2026 09:28 AM IST | Updated: September 15, 2026 09:28 AM IST

വീണാ വിജയൻ‌

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി ഇ​ട​പാ​ടി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ​യി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ളി​ൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച​തി​ന്‍റെ തെ​ളി​വ് ഉ​ണ്ടെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ൻ്റ് ഡ​യ​റ​ക്ട​റേ​റ്റ്. ന​ട​ന്ന​ത് വ​ൻ ക​ള്ള​പ്പ​ണ ഇ​ട​പാ​ടാ​ണെ​ന്നും വി​ദേ​ശ​ത്തേ​യ്ക്ക് ഹ​വാ​ല ഇ​ട​പാ​ട് ന​ട​ത്തി​യ​തി​ൽ മു​ൻ മ​ന്ത്രി​യും വീ​ണ​യു​ടെ ഭ​ർ​ത്താ​വു​മാ​യ മു​ഹ​മ്മ​ദ് റി​യാ​സി​ന് മു​ഖ്യ​പ​ങ്കെു​ണ്ടെ​ന്നും
ഇ​ഡി അ​വ​കാ​ശ​പ്പെ​ടു​ന്നു. ഇ​ഡി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് കൈ​മാ​റി​യ 25 പേ​ജു​ള്ള ക​ത്തി​ലെ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ഒ​രു സ്വ​കാ​ര്യ ചാ​ന​ൽ പു​റ​ത്തു​വി​ട്ടു.

റി​യാ​സി​ന്‍റെ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും കൂ​ട്ടാ​ളി​ക​ൾ ആ​യെ​ന്ന് ഇ​ഡി​യു​ടെ ക​ത്തി​ല്‍ പ​റ​യു​ന്നു​ണ്ട്. ഹ​വാ​ല ക​ട​ത്തി​ന് വേ​ണ്ടി 16 അം​ഗ വാ​ട്സാ​പ്പ് ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യെ​ന്നാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ൽ. മു​ൻ മ​ന്ത്രി​യു​ടെ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളും ഈ ​വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ലു​ണ്ട്. ഗ്രൂ​പ്പി​ലെ ഒ​രു ന​മ്പ​ർ സേ​വ് ചെ​യ്ത​ത് മി​നി​സ്റ്റ​ർ റി​യാ​സ് എ​ന്ന പേ​രി​ലാ​ണ്.

ഹ​വാ​ല ഇ​ട​പാ​ടു​കാ​ര​ൻ എ​ന്ന് ഇ​ഡി സം​ശ​യി​ക്കു​ന്ന കൊ​ടു​വ​ള്ളി സ്വ​ദേ​ശി​യും ഗ്രൂ​പ്പി​ൽ ഉ​ണ്ടെ​ന്ന് ഇ​ഡി ക​ണ്ടെ​ത്തി. 2024 മെ​യ് മാ​സ​ത്തി​ൽ അ​ട​ക്കം വീ​ണ​യും റി​യാ​സും ദു​ബാ​യി​ലേ​ക്ക് ഒ​രു​മി​ച്ചു പോ​യ​ത് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കാ​ൻ വേ​ണ്ടി ആ​യി​രു​ന്നു​വെ​ന്ന് ഇ​ഡി പ​റ​യു​ന്നു. വീ​ണ​യ്ക്ക് ദു​ബാ​യി​യി​ൽ
വ​സ്ത്ര​വ്യാ​പാ​രം ന​ട​ത്തു​ന്ന​തി​ന് എ​ന്ന പേ​രി​ൽ ബി​നാ​മി ക​മ്പ​നി സ്ഥാ​പി​ക്കാ​ൻ ആ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്ന് ഇ​ഡി​യു​ടെ ക​ത്തി​ല്‍ പ​റ​യു​ന്നു.

വീ​ണ​യു​ടേ​തെ​ന്ന് പ​റ​യു​ന്ന കു​റി​പ്പു​ക​ളു​ടെ പ​ക​ർ​പ്പും സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി​ക്ക് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് അ​യ​ച്ച ക​ത്തി​ലു​ണ്ട്. ഈ ​കു​റി​പ്പു​ക​ൾ താ​ൻ ത​ന്നെ എ​ഴു​തി​യ​താ​ണെ​ന്ന് വീ​ണ സ​മ്മ​തി​ച്ചെ​ന്നും ഇ‍​ഡി പ​റ​യു​ന്നു. തി​രു​വ​ന​ന്ത​പു​രം ബേ​ക്ക​റി ജം​ഗ്ഷ​നി​ൽ പി​ണ​റാ​യി വി​ജ​യ​നൊ​പ്പം വീ​ണ താ​മ​സി​ച്ച വാ​ട​ക വീ​ട്ടി​ൽ മേ​യ് 27ന് ​ഇ​ഡി ന​ട​ത്തി​യ റെ​യ്ഡി​ൽ പി​ടി​ച്ചെ​ടു​ത്ത​താ​ണ് ഈ ​രേ​ഖ എ​ന്ന് ഇ‍​ഡി അ​വ​കാ​ശ​പ്പെ​ടു​ന്നു

Tags : Monthly pay-off Case Veena Vijayan Enforcement Directorate Money Laundering

Recent News

Corehub Up