പ്രതീകാത്മക ചിത്രം
കൊച്ചി: തലശേരി ഫസൽ വധക്കേസിൽ 18 പേരുടെ പ്രോസിക്യൂഷൻ വിസ്താരം പൂർത്തിയായി.
എറണാകുളം സിബിഐ കോടതിയിൽ നടക്കുന്ന വിചാരണയിൽ, കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യ മറിയുവിന്റെയടക്കം വിസ്താരം പൂർത്തിയായിട്ടുണ്ട്. ഈ മാസം 17ന് ഫസലിന്റെ അടുത്ത ബന്ധുവിനെ വിസ്തരിക്കും.
222 പേരെയാണു കേസിൽ ആകെ വിസ്തരിക്കാനുള്ളത്. പത്രം ഏജന്റും എൻഡിഎഫ് പ്രവർത്തകനുമായിരുന്ന തലശേരി ഒളിയിലക്കണ്ടി മുഹമ്മദ് ഫസലിനെ 2006 ഒക്ടോബർ 22ന് പുലർച്ചെ തലശേരി ജഗന്നാഥ ക്ഷേത്രത്തിനു സമീപം ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്.
ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു.
Tags : FazalMurderCase Examination witnesses Completed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash