x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു

വെബ്ഡെസ്ക്
Published: September 15, 2026 03:26 AM IST | Updated: September 15, 2026 03:26 AM IST

ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ ഇന്നലെ വ​ത്തി​ക്കാ​നി​ൽ കേ​ക്ക് മു​റി​ച്ച് ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചപ്പോൾ.

വ​​ത്തി​​ക്കാ​​ൻ സി​​റ്റി: ലെ​​യോ പ​​തി​​നാ​​ലാ​​മ​​ൻ മാ​​ർ​​പാ​​പ്പ​​യ്ക്ക് 71-ാം ജ​​ന്മ​​ദി​​നം. ത​​ന്‍റെ അ​​മ്മ ലൈ​ബ്രേ​​​റി​​യ​​നാ​​യി​​രു​​ന്നു​​വെ​​ന്ന കാ​​ര്യം അ​​നു​​സ്മ​​രി​​ച്ച് വ​​ത്തി​​ക്കാ​​ൻ അ​​പ്പോ​​സ്തോ​​ലി​​ക് ലൈ​​ബ്ര​​റി സ​​ന്ദ​​ർ​​ശി​​ച്ചാ​​ണ് മാ​​ർ​​പാ​​പ്പ ജ​​ന്മ​​ദി​​നം ആ​​ഘോ​​ഷി​​ച്ച​​ത്. തു​ട​ർ​ന്ന് ക​​ർ​​ദി​​നാ​​ൾ​​മാ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ മാ​​ർ​​പാ​​പ്പ കേ​​ക്ക് മു​​റി​​ച്ച് ആ​​ഹ്ലാ​​ദം പ​​ങ്കി​​ട്ടു.

ജ​​ന്മ​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഇ​​റ്റാ​​ലി​​യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ജോ​​ർ​​ജി​​യ മെ​​ലോ​​ണി​​യ​​ട​​ക്കം വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ലെ ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ൾ, സ​​ഭാ​​മേ​​ധാ​​വി​​ക​​ൾ എ​​ന്നി​​വ​​ർ മാ​​ർ​​പാ​​പ്പ​​യ്ക്ക് ആ​​ശം​​സ​​ക​​ൾ നേ​​ർ​​ന്നു. സ​​മാ​​ധാ​​നം, ഐ​​ക്യം, മാ​​നു​​ഷി​​ക അ​​ന്ത​​സ് എ​​ന്നി​​വ​​യ്ക്കാ​​യി മാ​​ർ​​പാ​​പ്പ ന​​ട​​ത്തു​​ന്ന നി​​ര​​ന്ത​​ര പ​​രി​​ശ്ര​​മ​​ങ്ങ​​ളെ ലോ​​ക​​നേ​​താ​​ക്ക​​ൾ പ്ര​​കീ​​ർ​​ത്തി​​ച്ചു.

ജ​​ന്മ​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് വ​​ത്തി​​ക്കാ​​ൻ ജീ​​വ​​ന​​ക്കാ​​ർ​​ക്ക് ആ​​ശ്വാ​​സ​​മേ​​കു​​ന്ന ര​​ണ്ട് സു​​പ്ര​​ധാ​​ന ഉ​​ത്ത​​ര​​വു​​ക​​ൾ മാ​​ർ​​പാ​​പ്പ പു​​റ​​പ്പെ​​ടു​​വി​​ച്ചു.

കോ​​വി​​ഡ് പ്ര​​തി​​സ​​ന്ധി​​യു​​ടെ കാ​​ല​​ത്ത് വെ​​ട്ടി​​ക്കു​​റ​​ച്ച ശ​​മ്പ​​ളം പൂ​​ർ​​ണ​​മാ​​യി പു​​നഃ​​സ്ഥാ​​പി​​ച്ച​​താ​​ണ് ഒ​​ന്നാ​​മ​​ത്തെ ഉ​​ത്ത​​ര​​വ്. വ​​ത്തി​​ക്കാ​​ൻ സീ​​ക്ര​​ട്ട് ആ​​ർ​​ക്കൈ​​വു​​ക​​ളി​​ലെ​​യും ലൈ​​ബ്ര​​റി​​യി​​ലെ​​യും അ​​പൂ​​ർ​​വ​​ശേ​​ഖ​​ര​​ങ്ങ​​ൾ വ​​ത്തി​​ക്കാ​​ൻ സി​​റ്റി​​ക്കു​​പു​​റ​​ത്തേ​​ക്ക് മാ​​റ്റാ​​നു​​ള്ള മു​​ൻ തീ​​രു​​മാ​​നം റ​​ദ്ദാ​​ക്കി വ​​ത്തി​​ക്കാ​​നു​​ള്ളി​​ൽ​​ത്ത​​ന്നെ പു​​തി​​യ മ​​ന്ദി​​രം നി​​ർ​​മി​​ച്ച് അ​​വ സം​​ര​​ക്ഷി​​ക്കാ​​ൻ നി​​ർ​​ദേ​​ശി​​ച്ച​​താ​​ണ് ര​​ണ്ടാ​​മ​​ത്തെ ഉ​​ത്ത​​ര​​വ്.

1955 സെ​​പ്റ്റം​​ബ​​ർ 14ന് ​​അ​​മേ​​രി​​ക്ക​​യി​​ലെ ഷി​​ക്കാ​​ഗോ​​യി​​ലാ​​ണ് ലെ​​യോ പ​​തി​​നാ​​ലാ​​മ​​ൻ മാ​​ർ​​പാ​​പ്പ ജ​​നി​​ച്ച​​ത്.

Tags : PopeLeoXIV BirthDay Celebrated Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up