മസൂദ് അസ്ഹർ
ഇസ്ലാമാബാദ്: ജയ്ഷ്-ഇ-മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ മോസ്റ്റ് വാണ്ടഡ് ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി പാക്കിസ്ഥാൻ.
ഇയാളുടെ തലയ്ക്ക് 70 ലക്ഷം പാക്കിസ്ഥാനി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. പാക്കിസ്ഥാന്റെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ റെഡ് ബുക്കിൽ മസൂദ് അസ്ഹർ തുടരും.
2001ലെ പാർലമെന്റ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ മസൂദ് അസ്ഹർ ഉൾപ്പടെ ഇരുപതോളം ഭീകരരെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്.
2016 പഠാൻകോട്ട് വ്യോമതാവളം ആക്രമണത്തിലും 2019 പുൽവാമ ആക്രമണത്തിലും ജയ്ഷ്-ഇ-മുഹമ്മദ് ഭീകരർക്കു പങ്കുണ്ട്.
Tags : Pakistan MasoodAzhar MostWanted List Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash