x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച അ​നി​ശ്ചി​ത കാ​ല സ​മ​രം പി​ന്‍​വ​ലി​ച്ചു; തീ​രു​മാ​നം മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്ന്

വെബ് ഡെസ്‌ക്
Published: September 14, 2026 10:22 PM IST | Updated: September 14, 2026 10:22 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: 108 ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച സ​മ​രം പി​ന്‍​വ​ലി​ച്ചു. വി​വി​ധ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്കാ​യി​രു​ന്നു സ​മ​ര പ്ര​ഖ്യാ​പ​നം. തൊ​ഴി​ല്‍​മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യെ തു​ട​ർ​ന്നാ​ണ് സ​മ​രം പി​ൻ​വ​ലി​ച്ച​ത്.

ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ​ക്ക് 4500 രൂ​പ ബോ​ണ​സ് ന​ല്‍​കാ​ന്‍ ച​ര്‍​ച്ച​യി​ല്‍ തീ​രു​മാ​ന​മാ​യി. ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​നി​ധി​ക​ള്‍ ക​രാ​ര്‍ ക​മ്പ​നി പ്ര​തി​നി​ധി​ക​ള്‍ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

ജീ​വ​ന​ക്കാ​രു​മാ​യി ക​ഴി​ഞ്ഞ ഒ​മ്പ​താം തീ​യ​തി ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍ ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും തീ​രു​മാ​ന​ത്തി​ലെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഐ​എ​ൻ​ടി​യു​സി, ബി​എം​എ​സ് സം​ഘ​ട​ന​ക​ൾ ക​ഴി​ഞ്ഞ 25 ദി​വ​സ​മാ​യി ഭാ​ഗി​ക പ​ണി​മു​ട​ക്കി​ലാ​യി​രു​ന്നു. ന​ട​പ​ടി ആ​വാ​തെ​യാ​യ​തോ​ടെ​യാ​ണ് സി​ഐ​ടി​യു 17 ന് ​സ​മ്പൂ​ർ​ണ പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്.

എ​സ്മ പ്ര​യോ​ഗി​ച്ച് സ​മ​രം ത​ട​യാ​നാ​യി​രു​ന്നു ആ​രോ​ഗ്യ​വ​കു​പ്പ് നീ​ക്കം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ 108 ആം​ബു​ല​ൻ​സ് സ​ർ​വീ​സ് നി​ല​ച്ചാ​ൽ ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​മെ​ന്ന​ത​ട​ക്കം മു​ൻ​നി​ർ​ത്തി ലേ​ബ​ർ ക​മ്മീ​ഷ​ന് ല​ഭി​ച്ച പ​രാ​തി​യി​ൽ തൊ​ഴി​ൽ വ​കു​പ്പ് മ​ന്ത്രി ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു.

 

Tags : 108 ambulance employees call off indefinite strike minister

Recent News

Corehub Up