x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ക്ഷ​ണം തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

വെബ്ഡെസ്ക്
Published: September 14, 2026 10:13 PM IST | Updated: September 14, 2026 10:13 PM IST

ഇ​ബ്രാ​ഹിം ബാ​ത്തി​ഷ

കു​ണ്ടം​കു​ഴി (കാ​സ​ര്‍​ഗോ​ഡ്): ഭ​ക്ഷ​ണം തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി ബ​ഡ്‌​സ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു.

കു​റ്റി​ക്കോ​ലി​ലെ മ​ദ്ര​സ അ​ധ്യാ​പ​ക​നാ​യ കു​ണ്ടം​കു​ഴി സ്വ​ദേ​ശി സി​ദ്ദി​ഖ് സ​ഖാ​ഫി​യു​ടെ​യും റൗ​ഷാ​ന​യു​ടെ​യും മ​ക​ന്‍ ഇ​ബ്രാ​ഹിം ബാ​ത്തി​ഷ (ഒ​മ്പ​ത്) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ വീ​ട്ടി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട വീ​ട്ടു​കാ​ര്‍ ഉ​ട​ന്‍ ചെ​ങ്ക​ള​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

പാ​ണ്ടി​ക്ക​ണ്ടം ബ​ഡ്സ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു. ക​ബ​റ​ട​ക്കം ന​ട​ത്തി. സ​ഹോ​ദ​ര​ങ്ങ​ള്‍: മു​ബീ​ന, മു​ഫീ​ദ.

Tags : StudentDies Food Stuck Throat Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up