മോണോലിറ്റ ചാറ്റര്‍ജി (ചെയര്‍പേഴ്സൺ), സുധീഷ് സുധര്‍മ്മന്‍ (വൈസ് ചെയര്‍പേഴ്സൺ)
കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്സ് (ഐഐഎ) കേരള ചാപ്റ്ററിന്റെ 2026- 2028 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
മോണോലിറ്റ ചാറ്റര്‍ജി ചെയര്‍പേഴ്സണായും സുധീഷ് സുധര്‍മ്മന്‍ വൈസ് ചെയര്‍പേഴ്സണായും തെരഞ്ഞെടുക്കപ്പെട്ടു. ഷിന്റു ജി. ജോര്‍ജ് ട്രഷററും സാജോ ജോസഫ്, ആര്. ഷാരിഗ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരുമാണ്.
Tags : IIA KeralaChapter OfficeBearers Business