x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാധ്യമപ്രവർത്തകയ്ക്കു പൊലിസ് സംരക്ഷണത്തിന് ഉത്തരവ്

വെബ്ഡെസ്ക്
Published: September 15, 2026 03:17 AM IST | Updated: September 15, 2026 03:17 AM IST

അ​​​പ​​​ർ​​​ണ കു​​​റു​​പ്പ്

കൊ​​​ച്ചി: ടി​​​വി പ​​​രി​​​പാ​​​ടി​​​ക്കി​​​ട​​​യി​​​ലെ പ​​​രാ​​​മ​​​ർ​​​ശ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണ​​​വും വ​​​ധ​​​ഭീ​​​ഷ​​​ണി​​​യും നേ​​​രി​​​ടു​​​ന്നു​​​വെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ ബി​​​ഗ് ടി​​​വി സീ​​​നി​​​യ​​​ർ കോ ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റിം​​​ഗ് എ​​​ഡി​​​റ്റ​​​ർ അ​​​പ​​​ർ​​​ണ കു​​​റു​​​പ്പി​​​ന് പൊ​​​ലി​​​സ് സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

താ​​​മ​​​സ​​​സ്ഥ​​​ല​​​ത്തും പ​​​രി​​​സ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ക്ര​​​മ​​​സ​​​മാ​​​ധാ​​​നം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ കൊ​​​ച്ചി സി​​​റ്റി പൊ​​​ലി​​​സ് ക​​​മ്മി​​​ഷ​​​ണ​​​ർ​​​ക്കു ജ​​​സ്റ്റീ​​​സ് ബെ​​​ച്ചു കു​​​ര്യ​​​ൻ തോ​​​മ​​​സ് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ഹ​​​ർ​​​ജി തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​തു​​​വ​​​രെ സം​​​ര​​​ക്ഷ​​​ണം തു​​​ട​​​രാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശം.

മു​​​സ്‌​​​ലിം സ്ത്രീ​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കാ​​​ന്ത​​​പു​​​രം എ.​​​പി. അ​​​ബൂ​​​ബ​​​ക്ക​​​ർ മു​​​സ്‌​​​ല്യാ​​​ർ ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ ടി​​​വി പ​​​രി​​​പാ​​​ടി​​​ക്കു പി​​​ന്നാ​​​ലെ​​​യു​​​ള്ള സാ​​​ഹ​​​ച​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി അ​​​പ​​​ർ​​​ണ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യാ​​​ണു കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. കോ​​​ട​​​തി ഒ​​​ക്‌ടോ​​​ബ​​​ർ 26ന് ​​​കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.

Tags : PoliceProtection FemaleJournalist KeralaHighCourt AparnaKurup Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up