x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെജി ജോസഫിന് കുഷ്‌റോ ഇറാനി മാധ്യമ അവാര്‍ഡ്

വെബ്ഡെസ്ക്
Published: September 15, 2026 03:11 AM IST | Updated: September 15, 2026 03:11 AM IST

റെ​​​ജി ജോ​​​സ​​​ഫ്

കോ​​​ല്‍ക്ക​​​ത്ത: കോ​​​ല്‍ക്ക​​​ത്ത സ്‌​​​റ്റേ​​​റ്റ്സ്മാ​​​ന്‍ ദി​​​ന​​​പ​​​ത്രം പ​​​രി​​​സ്ഥി​​​തി റി​​​പ്പോ​​​ര്‍ട്ടിം​​​ഗി​​​ന് ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യ കു​​​ഷ്‌​​​റോ ഇ​​​റാ​​​നി ദേ​​​ശീ​​​യ മാ​​​ധ്യ​​​മ അ​​​വാ​​​ര്‍ഡി​​​ന് ദീ​​​പി​​​ക പ്രി​​​ന്‍സി​​​പ്പ​​​ല്‍ ക​​​റ​​​സ്‌​​​പോ​​​ണ്ട​​ന്‍റ് റെ​​​ജി ജോ​​​സ​​​ഫ് അ​​​ര്‍ഹ​​​നാ​​​യി.

25,000 രൂ​​​പ​​​യും ഫ​​​ല​​​ക​​​വും ഉ​​​ള്‍പ്പെ​​​ടു​​​ന്ന അ​​​വാ​​​ര്‍ഡ് കോ​​​ല്‍ക്ക​​​ത്ത ക​​​ലാ​​​മ​​​ന്ദി​​​ര്‍ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ നാ​​​ളെ വൈ​​​കു​​​ന്നേ​​​രം സ​​​മ്മാ​​​നി​​​ക്കും.

കാ​​​ലാ​​​വ​​​സ്ഥാ​​​വ്യ​​​തി​​​യാ​​​നം ഉ​​​ള്‍പ്പെ​​​ടെ വി​​​വി​​​ധ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ല്‍ ഇ​​​ന്ത്യ​​​ന്‍ സ​​​മു​​​ദ്ര​​​ങ്ങ​​​ളി​​​ലെ വ​​​ലു​​​തും ചെ​​​റു​​​തു​​​മാ​​​യ അ​​​നേ​​​കം ദ്വീ​​​പു​​​ക​​​ള്‍ക്ക് നാ​​​ശം സം​​​ഭ​​​വി​​​ക്കു​​​ന്ന​​​തു​​​ സം​​​ബ​​​ന്ധി​​​ച്ച് രാ​​​ഷ്‌​​ട്ര​​​ദീ​​​പി​​​ക​​​യി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ‘ദ്വീ​​​പു​​​ക​​​ള്‍ക്ക് മു​​​ങ്ങി​​​മ​​​ര​​​ണം’ എ​​​ന്ന ലേ​​​ഖ​​​ന പ​​​ര​​​മ്പ​​​ര​​​യ്ക്കാ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം.

സ്റ്റേ​​​റ്റ്സ്മാ​​​ന്‍ പ​​​ത്ര​​​ത്തി​​ന്‍റെ മാ​​​നേ​​​ജിം​​​ഗ് എ​​​ഡി​​​റ്റ​​​റും ചീ​​​ഫ് എ​​​ഡി​​​റ്റ​​​റു​​​മാ​​​യി​​​രു​​​ന്നു കു​​​ഷ്‌​​​റോ റൂ​​​സി ഇ​​​റാ​​​നി. പ്ര​​​സ് ട്ര​​​സ്റ്റ് ഓ​​​ഫ് ഇ​​​ന്ത്യ ചെ​​​യ​​​ര്‍മാ​​​ന്‍, ഇ​​​ന്ത്യ​​​ന്‍ ന്യൂ​​​സ് പേ​​​പ്പ​​​ര്‍ സൊ​​​സൈ​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് തു​​​ട​​​ങ്ങി​​​യ നി​​​ല​​​ക​​​ളി​​​ലും പ്ര​​​വ​​​ര്‍ത്തി​​​ച്ചു.

ഇ​​​തു ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണ് കു​​​ഷ്‌​​​റോ ഇ​​​റാ​​​നി പു​​​ര​​​സ്‌​​​കാ​​​രം റെ​​​ജി​​​ക്കു ല​​​ഭി​​​ക്കു​​​ന്ന​​​ത്. മി​​​ക​​​ച്ച റൂ​​​റ​​​ല്‍ റി​​​പ്പോ​​​ര്‍ട്ടിം​​​ഗി​​​നു​​​ള്ള സ്‌​​​റ്റേ​​​റ്റ്‌​​​സ്മാ​​​ന്‍ അ​​​വാ​​​ര്‍ഡി​​​ന് മൂ​​​ന്നു ത​​​വ​​​ണ അ​​​ര്‍ഹ​​​നാ​​​യി.

പ​​​ത്ര​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ത്തി​​​ല്‍ ദേ​​​ശീ​​​യ, അ​​​ന്ത​​​ര്‍ദേ​​​ശീ​​​യ അ​​​വാ​​​ര്‍ഡു​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ 99 പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. പ​​​ഴ​​​യി​​​ടം പു​​​ല്ലു​​​തു​​​രു​​​ത്തി​​​യി​​​ല്‍ പി.​​​ജെ.​​​ ജോ​​​സ​​​ഫി​​​ന്‍റെ​​​യും ത്രേ​​​സ്യാ​​​മ്മ​​​യു​​​ടെ​​​യും പു​​​ത്ര​​​നാ​​​ണ്. ഭാ​​​ര്യ ആ​​​ഷ്‌​​​ലി തെ​​​രേ​​​സ ജോ​​​സ് (ടീ​​​ച്ച​​​ര്‍, സെ​​​ന്‍റ് മേ​​​രീ​​​സ് എ​​​ച്ച്എ​​​സ്എ​​​സ് വെ​​​ള്ളാ​​​രം​​​കു​​​ന്ന്). മ​​​ക്ക​​​ള്‍: ആ​​​ഗ്ന​​​സ്, അ​​​ല്‍ഫോ​​​ന്‍സ്.

Tags : KushroIrani MediaAward RejiJoseph Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up