Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MediaAward

സീമ മോഹൻലാലിന് മലയാള പുരസ്കാര സമിതി മാധ്യമ പുരസ്കാരം

കൊച്ചി: മലയാള പുരസ്കാര സമിതിയുടെ പത്താമത് മാധ്യമ പുരസ്കാരം ദീപിക കൊച്ചി യൂണിറ്റിലെ സീനിയർ റിപ്പോർട്ടർ സീമ മോഹൻലാലിന് . മാധ്യമരംഗത്തെ മികവിനാണ് അംഗീകാരം. 2026 മാർച്ച് 20 - ലെ രാഷ്‌ട്ര ദീപിക പത്രത്തിൽ പ്രസിദ്ധീകരിച്ച അക്ഷരങ്ങൾക്കൊണ്ട് സ്വയം വെളിച്ചമേകി സുജ പാറു കണ്ണിൽ, 2026 ജൂൺ 19 ലെ ദീപിക പത്രത്തിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളെ പ്രണയിച്ച പൊലിസുകാരൻ; വീട്ടു ലൈബ്രറിയിൽ 7,000 പുസ്തകങ്ങൾ എന്നീ ഫീച്ചറുകളാണ് അവാർഡിന് അർഹയാക്കിയത്.

മലയാള ഭാഷയെ ഉദ്ധരിക്കുന്നതിനും ഭാഷാ സ്നേഹികളെ ആദരിക്കുന്നതിനുമായി രൂപം കൊണ്ട മലയാള പുരസ്കാര സമിതി സിനിമ, കല, സാഹിത്യം, മാധ്യമ പ്രവർത്തനം, സാംസ്കാരികം എന്നീ മേഖലയിലെ മികവിനാണ് അവാർഡ് നൽകുന്നത്.
സെപ്റ്റംബർ അവസാനവാരം കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് മലയാള പുരസ്കാര സമിതി അധ്യക്ഷൻ ജി.കെ. പിള്ള, സ്ഥാപക ജനറൽ സെക്രട്ടറി ഇസ്മയിൽ കൊട്ടാരപ്പാട്ട് എന്നിവർ അറിയിച്ചു.

യൂണിസെഫ് മീഡിയ അവാർഡ്, റീച്ച് ലില്ലി നാഷണൽ മീഡിയ ഫെലോഷിപ്പ്, ഡോ.ബി.ആർ.അംബേദ്കർ നാഷണൽ ഫെലോഷിപ്പ്, നാഷണൽ ചൈൽഡ് ഡവലപ്‌മെൻ്റ് കൗൺസിൽ മീഡിയ അവാർഡ് അടക്കമുള്ള മാധ്യമ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ള സീമയ്ക്ക് ലഭിക്കുന്ന 29-ാമത് മാധ്യമ പുരസ്‌കാരമാണിത്.

കുമ്പളങ്ങി പ്രിയാ നിവാസിൽ സി.പി.മോഹൻലാൽ (റിട്ട.ഇൻകംടാക്സ് ഡിപ്പാർട്ട്മെന്‍റ്) - പ്രിയ മോഹൻലാൽ ദമ്പതികളുടെ മകളാണ് സീമ. വൈക്കം കുലശേഖരമംഗലം പുളിക്കപറമ്പിൽ ബിജു മോഹൻ (എഎസ്ഐ, പാലാരിവട്ടം പൊലിസ് സ്റ്റേഷൻ, കൊച്ചി സിറ്റി) ആണ് ഭർത്താവ്. മകൻ: ശിവകൃഷ്ണ ബിജു ( പ്ലസ് വൺ വിദ്യാർഥി, രാജഗിരി അമല സിഎംഐ പബ്ലിക് സ്കൂൾ, വൈക്കം)

Latest News

Corehub Up