x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ര​മ്പ​ര പി​ടി​ക്കാ​ന്‍ ടീം ഇ​ന്ത്യ

വെബ്ഡെസ്ക്
Published: September 15, 2026 02:09 AM IST | Updated: September 15, 2026 02:09 AM IST

സ​ഞ്ജു സാം​സ​ൺ

ന്യൂ​ഡ​ല്‍​ഹി: അ​ഫ്ഗാ​നി​സ്ഥാ​ന് എ​തി​രാ​യ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ പു​രു​ഷ ടീം ​ഇ​ന്നി​റ​ങ്ങും.

ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഏ​ഴു വി​ക്ക​റ്റി​ന്‍റെ ജ​യം നേ​ടി​യ ഇ​ന്ത്യ, പ​ര​മ്പ​ര​യി​ല്‍ 1-0നു ​മു​ന്നി​ലാ​ണ്. രാ​ത്രി 7.30നാ​ണ് ഇ​ന്ത്യ x അ​ഫ്ഗാ​നി​സ്ഥാ​ന്‍ ര​ണ്ടാം പോ​രാ​ട്ടം.

മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ര്‍ താ​രം സ​ഞ്ജു സാം​സ​ണി​ന്‍റെ ഫോ​മാ​ണ് ടീ​മി​ന്‍റെ ആ​ശ​ങ്ക. അ​യ​ര്‍​ല​ന്‍​ഡ്, ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​നു​ശേ​ഷം ടീ​മി​നു പു​റ​ത്താ​യ സ​ഞ്ജു സാം​സ​ണ്‍, ഈ ​പ​ര​മ്പ​ര​യി​ലാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്. എ​ന്നാ​ല്‍, അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ ആ​ദ്യ ട്വ​ന്‍റി-20​യി​ല്‍ എ​ട്ടു പ​ന്തി​ല്‍ ര​ണ്ടു ഫോ​റി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ 10 റ​ണ്‍​സ് മാ​ത്ര​മാ​ണ് സ​ഞ്ജു സ്വ​ന്ത​മാ​ക്കി​യ​ത്.

കൗ​മാ​ര സൂ​പ്പ​ര്‍ താ​രം വൈ​ഭ​വ് സൂ​ര്യ​വം​ശി​യെ പു​റ​ത്തി​രു​ത്തി​യാ​ണ് സ​ഞ്ജു​വി​നെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. അ​ഭി​ഷേ​ക് ശ​ര്‍​മ (32 പ​ന്തി​ല്‍ 82), ഇ​ഷാ​ന്‍ കി​ഷ​ന്‍ (33 പ​ന്തി​ല്‍ 42) എ​ന്നി​വ​രു​ടെ ബാ​റ്റിം​ഗ് ക​രു​ത്തി​ലാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ജ​യം. അ​ഭി​ഷേ​ക് ശ​ര്‍​മ​യാ​യി​രു​ന്നു പ്ലെ​യ​ര്‍ ഓ​ഫ് ദ ​മാ​ച്ച്.

Tags : TeamIndia Aims Clinch Afgan Cricket

Recent News

Corehub Up