വിനിസ്യൂസ്
സിംഗപ്പുര്‍: രാജ്യാന്തര സൗഹൃദ ഫുട്ബോളില്‍ സിംഗപ്പുരിനെതിരേ ബ്രസീലിനു വമ്പന്‍ ജയം.
വിനിസ്യൂസ് ജൂനിയറിന്റെ ഹാട്രിക് ബലത്തില്‍ ബ്രസീല്‍ 7-0ന്റെ ജയമാഘോഷിച്ചു. 9, 15, 21 മിനിറ്റുകളിലായിരുന്നു വിനിസ്യൂസിന്റെ ഗോളുകള്‍.
എന്ഡ്രിഡ് (31-ാം മിനിറ്റ്), എസ്റ്റെവാവൊ (51-ാം മിനിറ്റ്), റയാന് (65-ാം മിനിറ്റ്) എന്നിവരും കാനറികള്‍ക്കായി ലക്ഷ്യംകണ്ടു. റൗള്‍ ബിന്‍ സുഹൈമിയുടെ (74-ാം മിനിറ്റ്) സെല്‍ഫായിരുന്നു ബ്രസീലിന്റെ അക്കൗണ്ടില്‍ ചേര്‍ക്കപ്പെട്ട മറ്റൊരു ഗോള്‍.
Tags : Friendly Football Sports Hattrick Vinicius Junior