ന്യൂകാസിൽ യുണൈറ്റഡിനെ പരാജയപ്പെടുത്തിയ ലീഡ്സ് യുണൈറ്റഡ് താരങ്ങളുടെ ആഘോഷം
ലീഡ്സ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫു്ടബോളിൽ ലീഡ്സ് യുണൈറ്റഡിന് ഗംഭീര ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചു.
ജെയ്ഡൻ ബോഗ്ലെും ഡോമിനിക്ക് കാൽവെർട്ട്-ലെവിനും നോവ ഒകാഫോറും ആണ് ലീഡ്സിന് വേണ്ടി ഗോളുകൾ നേടിയത്. ന്യൂകാസിൽ താരം ലെവിസ് മൈലിയുടെ ഓൺഗോളും ലീഡ്സിന്റെ ഗോൾപട്ടികയിലുണ്ട്.
ബാസൊമാന തോറെയാണ് ന്യൂകാസിലിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. വിജയത്തോടെ ലീഡ്സ് യുണൈറ്റഡിന് എട്ട് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ലീഡ്സ് യുണൈറ്റഡ്.
Tags : English Premier League Football Leeds United beats Newcastle United