x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക് യാ​ത്രി​ക​യെ കാ​ര്‍ ഇ​ടി​ച്ചി​ട്ട സം​ഭ​വം: പ്ര​തി​യു​ടെ വാ​ദ​ങ്ങ​ൾ യു​വ​തി ത​ള്ളി; കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്ന് കു​ടും​ബം

വെബ് ഡെസ്ക്
Published: September 15, 2026 10:46 AM IST | Updated: September 15, 2026 10:46 AM IST

സിയ സമൂഹമാധമങ്ങളിലൂടെ പങ്കുവച്ച അപകടത്തിന്‍റെ ദൃശ്യങ്ങളിൽ

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ൽ ബൈ​ക്ക് യാ​ത്രി​യെ കാ​റി​ടി​പ്പി​ച്ചു വീ​ഴ്ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യു​ടെ വാ​ദ​ങ്ങ​ൾ ത​ള്ളി യു​വ​തി. മ​ന​പൂ​ർ​വ​മ​ല്ല ഇ​ടി​ച്ച​തെ​ന്നു​മു​ള്ള പ്ര​തി ക​ല്യാ​ൺ ബെ​യ്ൻ​സ്ല​യു​ടെ വാ​ദ​ങ്ങ​ൾ നു​ണ​യാ​ണെ​ന്ന് സി​യ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ന് ശേ​ഷം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി ഇ​പ്പോ​ൾ സ​ഹ​താ​പം പി​ടി​ച്ചു​പ​റ്റാ​ൻ ശ്ര​മ​ക്കു​ക​യാ​ണെ​ന്ന് സി​യ പ​റ​ഞ്ഞു.

ബൈ​ക്ക് ഓ​ടി​ക്കു​ന്ന​ത് ഒ​രു സ്ത്രീ​യാ​ണെ​ന്ന് ത​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു എ​ന്ന പ്ര​തി​യു​ടെ വാ​ദം വ്യാ​ജ​മാ​ണ്. പ്ര​തി​യു​ടെ വാ​ദം സ​ത്യ​മാ​ണെ​ങ്കി​ൽ അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കാ​തെ ത​നി​ക്ക് പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കാ​നോ സ​ഹാ​യി​ക്കാ​നോ അ​യാ​ൾ എ​ന്തു​കൊ​ണ്ട് ത​യാ​റാ​യി​ല്ലെ​ന്ന് സി​യ ചോ​ദി​ക്കു​ന്നു. ത​ന്നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി​ക്കെ​തി​രെ കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നാ​ണ് സി​യ​യു​ടെ കു​ടും​ബ​ത്തി​ന്‍റെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ആ​വ​ശ്യം.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സി​യ​യെ കാ​ർ ഇ​ടി​ച്ച് വീ​ഴ്ത്തി​യ​ത്. ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സി​യ​യെ കാ​ർ ഡ്രൈ​വ​ർ പി​ന്തു​ട​ർ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ക​ലം പാ​ലി​ച്ച് വാ​ഹ​നം ഓ​ടി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ്ര​കോ​പി​ത​നാ​യ ഡ്രൈ​വ​ർ വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റു​ക​യും നി​ർ​ത്താ​തെ പോ​വു​ക​യു​മാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ സി​യ​യു​ടെ ബൈ​ക്ക് കാ​റി​നൊ​പ്പം കു​റ​ച്ചു ദൂ​രം വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Deepika Breakingnews Family Murder

Recent News

Corehub Up