Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Breakingnews

അ​മേ​രി​ക്ക​യി​ൽ വാ​ഹ​നാ​പ​ക​ടം: ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ ഒ​ഹാ​യോ​യി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി മ​രി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ക​ഡ​പ സ്വ​ദേ​ശി ദി​ലീ​പ് കു​മാ​ർ രം​ഗ​ത​വു​ല (26) ആ​ണ് മ​രി​ച്ച​ത്.

ദി​ലീ​പ് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ലേ​ക്ക് അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. അ​പ​ക​ട​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ചെ​യ്തു​വ​രി​ക​യാ​ണ്.

National

പൂ​പ്പ​ൽ ബാ​ധി​ച്ച ഇ​റ​ച്ചി​യും പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു, ബം​ഗ​ളൂ​രു​വി​ൽ പ​ബ്ബ് പൂ​ട്ടി​ച്ചു

ബം​ഗ​ളൂ​രൂ: ബം​ഗ​ളൂ​രു​വി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ പ്ര​മു​ഖ പ​ബ് പൂ​ട്ടി​ക്കു​ക​യും നി​ര​വ​ധി പ്ര​മു​ഖ ഹോ​ട്ട​ലു​ക​ൾ​ക്ക് എ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ സ്റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ൽ അ​ട​ക്കം വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​ങ്ങ​ളു​ടെ ഗു​രു​ത​ര ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. പൂ​പ്പ​ൽ ബാ​ധി​ച്ച ഇ​റ​ച്ചി, കാ​ലാ​വ​ധി ക​ഴി​ഞ്ഞ പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ, കൂ​ൺ, പ​ഴ​കി​യ സോ​സു​ക​ൾ എ​ന്നി​വ പ​രി​ശോ​ധ​ന​യി​ൽ പി​ടി​ച്ചെ​ടു​ത്തു.

ബം​ഗ​ളൂ​രു​വി​ലെ പ്ര​മു​ഖ മാ​ളാ​യ യൂ​ബി സി​റ്റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൈ ​ലോ​ഞ്ച് പ​ബ്ബി​ന്‍റെ അ​ടു​ക്ക​ള​യി​ലെ വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷം അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പൂ​ട്ടി​ച്ചു. ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന 45 കി​ലോ​യോ​ളം പൂ​പ്പ​ൽ ബാ​ധി​ച്ച കോ​ഴി​യി​റ​ച്ചി, ബീ​ഫ്, ആ​റ് കി​ലോ വെ​ജി​റ്റ​ബി​ൾ ക​ട്ട്ല​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. കൂ​ടാ​തെ പ​ത്ത് ദി​വ​സ​ത്തോ​ളം കാ​ലാ​വ​ധി ക​ഴി​ഞ്ഞ പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ളും 15 ലി​റ്റ​ർ പ​ഴ​കി​യ എ​ണ്ണ​യും ഇ​വി​ടെ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

റോ​യ​ൽ ചെ​യി​ൻ ഹോ​ട്ട​ൽ, മ​ദ്രാ​സ് കി​ച്ച​ൻ, ടെ​സ്കോ​ൺ ഹോ​ട്ട​ൽ, സെ​ൻ​ചെ​സ് ഹോ​ട്ട​ൽ തു​ട​ങ്ങി​യ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നാ​യി മീ​ൻ, താ​റാ​വി​ച്ചി, കൂ​ൺ, ഗ്രീ​ൻ പീ​സ് എ​ന്നി​വ​യും കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​റ്റ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന വ​ലി​യ ഗോ​ഡൗ​ണു​ക​ളി​ൽ നി​ന്നും കാ​ലാ​വ​ധി ക​ഴി​ഞ്ഞ സോ​സു​ക​ളും പാ​നീ​യ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നു​ള്ള ഭ​ക്ഷ്യ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി ലാ​ബി​ലേ​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.

National

ആ​സാ​മി​ൽ പ്ര​ള​യം: മ​ര​ണ​സം​ഖ്യ 100 ആ​യി

ദി​സ്പൂ​ർ: ആ​സാ​മി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ മ​ര​ണ​സം​ഖ്യ 100 ആ​യി ഉ​യ​ർ​ന്നു. ഏ​ഴ് ജി​ല്ല​ക​ളി​ലാ​യി 1.37 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് നി​ല​വി​ൽ വെ​ള്ള​പ്പൊ​ക്ക​ത്താ​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. ഗോ​ലാ​ഘ​ട്ട്, കാ​ർ​ബി ആം​ഗ്ലോം​ഗ് ജി​ല്ല​ക​ളി​ലാ​ണ് പു​തി​യ​താ​യി ര​ണ്ടു മ​ര​ണ​ങ്ങ​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ച​രാ​യി​ഡി​യോ, ദാ​രം​ഗ്, ഗോ​ലാ​ഘ​ട്ട്, ജോ​ർ​ഹ​ട്ട്, കാ​ർ​ബി ആം​ഗ്ലോം​ഗ്, നാ​ഗോ​ൺ, ശി​വ​സാ​ഗ എ​ന്നീ ഏ​ഴ് ജി​ല്ല​ക​ളി​ലാ​ണ് ദു​രി​തം ബാ​ധി​ച്ച​ത്. 456 ഗ്രാ​മ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ആ​റ് ജി​ല്ല​ക​ളി​ലാ​യി 125 ദു​രി​താ​ശ്വാ​സ കാ​മ്പു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ 49,061 ആ​ളു​ക​ളാ​ണ് കാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. മ​നു​ഷ്യ​ർ​ക്ക് പു​റ​മെ 43,000-ത്തി​ല​ധി​കം വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും പ്ര​ള​യം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു.

National

ആം​ബു​ല​ൻ​സി​നാ​യി കാ​ത്തു​നി​ന്നു; മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​യ​ത് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന വാ​ഹ​ന​ത്തി​ൽ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഛത്ത​ർ​പൂ​രി​ൽ ആം​ബു​ല​ൻ​സ് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​യ​ത് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന വാ​ഹ​ന​ത്തി​ൽ. ച​ത്ത​ർ​പൂ​ർ സ്വ​ദേ​ശി​നി റു​ക്സാ​ന​യു​ടെ മൃ​ത​ദേ​ഹ​ത്തോ​ടാ​ണ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ആ​നാ​ദ​ര​വ് കാ​ട്ടി​യ​ത്.

ജൂ​ലൈ നാ​ല് മു​ത​ൽ റു​ക്സാ​ന​യെ കാ​ണാ​താ​യി​രു​ന്നു. പി​ന്നീ​ട് ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് സൂ​ര​ജ്പൂ​രി​ൽ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ൽ നി​ന്ന് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന സം​ഭ​വ​ത്തി​ൽ, പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം ബ​ഡാ മ​ലേ​ര സി​വി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ക്കാ​ൻ ബ​ന്ധു​ക്ക​ൾ ഏ​റെ നേ​രം കാ​ത്തു​നി​ന്നെ​ങ്കി​ലും വാ​ഹ​നം ല​ഭി​ച്ചി​ല്ല. ഒ​ടു​വി​ൽ അ​ധി​കൃ​ത​ർ മാ​ലി​ന്യം ക​യ​റ്റി​പോ​കു​ന്ന വാ​ഹ​ന​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് റു​ക്സാ​ന​യു​ടെ ഭ​ർ​ത്താ​വ് ബാ​ബ​ലേ​ഷ് അ​ഹി​ർ​വാ​ർ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശ് ഭ​ര​ണ​കൂ​ടം അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

National

മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച കാ​റി​ടി​ച്ച് പി​ജി മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ രാ​ജ​മു​ണ്ട്രി​യി​ൽ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പി​ജി മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. രാ​ജ​മു​ണ്ട്രി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പി​ജി വി​ദ്യാ​ർ​ഥി​നി ഡോ. ​പ്രി​യ​ങ്ക (29) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സു​രാ​വ​ര​പു ദു​ഷ്യ​ന്ത്, ആ​ൻ​ഡ്രൂ ജോ​സ​ഫ് എ​ഡ്വേ​ർ​ഡ​സ് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഓ​ഗ​സ്റ്റ് മൂ​ന്നി​ന് രാ​ത്രി മാ​ളി​ന് മു​ന്നി​ൽ​വ​ച്ച് പ്രി​യ​ങ്ക​യും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​നു പി​ന്നി​ൽ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മാ​ളി​ലെ സി​നി​മാ തി​യേ​റ്റ​റി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച ഇ​വ​രെ മ​ദ്യ​പി​ച്ചെ​ത്തി​യെ​ന്ന കാ​ര​ണ​ത്താ​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞി​രു​ന്നു. ഇ​തി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നു ശേ​ഷ​മാ​ണ് ഇ​വ​ർ മാ​ളി​ൽ നി​ന്ന് കാ​റി​ൽ മ​ട​ങ്ങി​യ​ത്.

തു​ട​ർ​ന്ന് പ്രി​യ​ങ്ക​യു​ടെ സ്കൂ​ട്ട​റി​ന് പി​ന്നി​ൽ ഇ​ടി​ക്കു​ക​യും, റോ​ഡി​ൽ വീ​ണ പ്രി​യ​ങ്ക​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ കാ​ർ ക​യ​റ്റി ഇ​റ​ക്കു​ക​യു​മാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ്രി​യ​ങ്ക​യു​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​നും പ​രു​ക്കേ​റ്റി​രു​ന്നു.

ഗു​രു​ത​ര​മാ​യ ത​ല​ച്ചോ​റി​ന് പ​രി​ക്കേ​റ്റ പ്രി​യ​ങ്ക​യെ ആ​ദ്യം രാ​ജ​മു​ണ്ട്രി​യി​ലെ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു. തീ​വ്ര​പ​രി​ച​ര​ണ​ത്തി​ലാ​യി​രു​ന്ന പ്രി​യ​ങ്ക​യു​ടെ നി​ല വ​ഷ​ളാ​വു​ക​യും, ഡോ​ക്ട​ർ​മാ​ർ മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച​താ​യി സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​നു​ശേ​ഷം സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് സു​രാ​വ​ര​പു, ആ​ൻ​ഡ്രൂ എ​ന്നി​വ​ർ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. പി​ന്നീ​ട് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​ന്ധ്ര​യി​ലെ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പ്രി​യ​ങ്ക​യ്ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.

National

യു​വ​ന​ടി​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സ്; സം​വി​ധാ​യ​ക​ൻ പി​ടി​യി​ൽ

മും​ബൈ: യു​വ​ന​ടി​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ സം​വി​ധാ​യ​ക​ൻ അ​റ​സ്റ്റി​ൽ. സം​വി​ധാ​യ​ക​ൻ ഷ​ക്കീ​ൽ നൂ​റാ​നി(73) ആ​ണ് കേ​സി​ൽ പി​ടി​യി​ലാ​യ​ത്. യു​വ​ന​ടി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സി​നി​മ ച​ർ​ച്ച​യ്ക്കെ​ന്ന പേ​രി​ൽ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

മ​ൽ​വാ​നി​യി​ലു​ള്ള വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ചെ​ന്നും മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി മ​യ​ക്കി​യ ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യി​ലു​ണ്ട്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ആ​ഗ​സ്റ്റ് 12 വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

NRI

ജർമ്മനിയിൽ കാർ റെയിൽവേ ട്രാക്കിലേക്ക് പതിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം

നി​റ്റ​ൻ​ഡോ​ർ​ഫ് (ബ​വേ​റി​യ): ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ​ൻ സം​സ്ഥാ​ന​ത്ത് എ3 ​ഓ​ട്ടോ​ബാ​നി​ലുണ്ടാ​യ ദാ​രു​ണ​മാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴോടെ റേ​ഗ​ൻ​സ്‌​ബു​ർ​ഗ് ജി​ല്ല​യി​ലെ നി​റ്റ​ൻ​ഡോ​ർ​ഫി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ന്യൂ​റം​ബ​ർ​ഗി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ന്‍റെ വ​ല​തു​വ​ശ​ത്തേ​ക്ക് തെ​ന്നി​മാ​റി ഓ​ട്ടോ​ബാ​ൻ പാ​ല​ത്തി​ന് താ​ഴെ​യു​ള്ള റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​രും അ​പ​ക​ട​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.

കാ​ർ റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് പ​തി​ച്ചെ​ങ്കി​ലും ട്രെ​യി​നു​മാ​യി കൂ​ട്ടി​യി​ടി​ച്ചി​രു​ന്നി​ല്ല. വാ​ഹ​ന​ത്തി​ന്‍റെ ഉ​യ​ര​ത്തി​ൽ​നി​ന്നു​ള്ള വീ​ഴ്ച​യു​ടെ ആ​ഘാ​ത​മാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. മ​റ്റ് വാ​ഹ​ന​ങ്ങ​ളൊ​ന്നും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​ട്ടി​ല്ല.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് റേ​ഗ​ൻ​സ്‌​ബു​ർ​ഗി​നും ന്യൂ​റം​ബ​ർ​ഗി​നും ഇ​ട​യി​ലു​ള്ള പ്ര​ധാ​ന റെ​യി​ൽ​വേ പാ​ത​യും എ3 ഓ​ട്ടോ​ബാ​നും പൂ​ർ​ണ​മാ​യി അ​ട​ച്ചു. കാ​ർ നി​യ​ന്ത്ര​ണം വി​ട്ട​തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി വി​ദ​ഗ്ധ സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Viral

സു​ഹൃ​ത്തി​ന്‍റെ പി​ഞ്ചു​കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്ത് ക​ട​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പി​ടി​യി​ൽ

മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ൽ​പൂ​രി​ൽ സ​ഹ​തൊ​ഴി​ലാ​ളി​യാ​യ യു​വ​തി​യു​ടെ കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പൊ​ലീ​സ് വ​ല​യി​ലാ​ക്കി.

സം​ഭ​വ​ത്തി​ൽ കു​ഞ്ഞി​നെ അ​പാ​യ​മൊ​ന്നും കൂ​ടാ​തെ സു​ര​ക്ഷി​ത​മാ​യി ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ഗൗ​രി​ഘ​ട്ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് നാ​ട​കീ​യ​മാ​യ സം​ഭ​വ​ങ്ങ​ൾ ന​ട​ന്ന​ത്.

മ​ണ്ഡ്‌​ല സ്വ​ദേ​ശി​യാ​യ പ്ര​തി തൊ​ഴി​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ജ​ബ​ൽ​പൂ​രി​ൽ എ​ത്തി​യ​താ​യി​രു​ന്നു. അ​വി​ടെ വെ​ച്ച് കൂ​ലി​പ്പ​ണി ചെ​യ്തി​രു​ന്ന മ​റ്റൊ​രു യു​വ​തി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​വു​ക​യും തു​ട​ർ​ന്ന് ഈ ​പ​രി​ച​യം മു​ത​ലെ​ടു​ത്ത് അ​വ​രു​ടെ പെ​ൺ​കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു.

മു​ഖം മ​റ​ച്ച ശേ​ഷം കു​ഞ്ഞു​മാ​യി ഓ​ടി​പ്പോ​കു​ന്ന യു​വ​തി​യു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ്ര​ദേ​ശ​ത്തെ ക്യാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ഇ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും വ​ലി​യ തോ​തി​ൽ പ്ര​ച​രി​ച്ചു.

കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ വീ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ​രാ​തി ല​ഭി​ച്ച​യു​ട​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പൊ​ലീ​സ് സം​ഘം പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന​ക​ൾ ശേ​ഖ​രി​ച്ചു.

ഇ​തി​നി​ട​യി​ലാ​ണ് പ്ര​തി കു​ട്ടി​യു​മാ​യി ജ​ന്മ​നാ​ടാ​യ മ​ണ്ഡ്‌​ല​യി​ലേ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​താ​യി പൊ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ പൊ​ലീ​സ് സം​ഘം പ്ര​തി​യെ ത​ട​ഞ്ഞു​നി​ർ​ത്തി കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി.

കൃ​ത്യ​സ​മ​യ​ത്ത് പൊ​ലീ​സ് ന​ട​ത്തി​യ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ജ​ബ​ൽ​പൂ​ർ സി​റ്റി സൂ​പ്ര​ണ്ട് ഓ​ഫ് പൊ​ലീ​സ് എം.​ഡി. നാ​ഗോ​തി​യ വ്യ​ക്ത​മാ​ക്കി.

Viral

രോ​ഗി​ക​ൾ​ക്ക് പ​ക​രം ഉ​ള്ളി​ച്ചാ​ക്കു​ക​ൾ; മ​ധ്യ​പ്ര​ദേ​ശി​ൽ അ​ടി​യ​ന്ത​ര വാ​ഹ​ന​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത​താ​യി പ​രാ​തി

മ​ധ്യ​പ്ര​ദേ​ശി​ലെ മൊ​റേ​ന​യി​ൽ രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കേ​ണ്ട ആം​ബു​ല​ൻ​സു​ക​ൾ പ​ച്ച​ക്ക​റി വി​പ​ണി​യി​ലേ​ക്ക് ച​ര​ക്കു​നീ​ക്ക​ത്തി​നാ​യി ദു​രു​പ​യോ​ഗം ചെ​യ്ത സം​ഭ​വം വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വെ​ക്കു​ന്നു.

പോ​ർ​സ ധാ​ന്യ മാ​ർ​ക്ക​റ്റ് വ​ള​പ്പി​ലെ പ​ച്ച​ക്ക​റി വി​പ​ണി​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ര​ണ്ട് ആം​ബു​ല​ൻ​സു​ക​ളി​ൽ നി​ന്ന് വ്യാ​പാ​രി​ക​ൾ ഉ​ള്ളി​ച്ചാ​ക്കു​ക​ൾ ഇ​റ​ക്കി ഉ​ള്ളി​ലേ​ക്ക് മാ​റ്റു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്.

പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന വ്യ​ക്തി മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ക്കു​റ​വി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്.

അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ​ത്തി​നും ജീ​വ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി മാ​റ്റി​വെ​ച്ചി​ട്ടു​ള്ള വാ​ഹ​ന​ങ്ങ​ൾ വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ച്ച​ത് ഗു​രു​ത​ര​മാ​യ ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് പ്രാ​ദേ​ശി​ക​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും വീ​ഡി​യോ​യു​ടെ സ​ത്യാ​വ​സ്ഥ പ​രി​ശോ​ധി​ച്ച് വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ളെ​യും ഇ​തി​ന് അ​നു​മ​തി ന​ൽ​കി​യ​വ​രെ​യും ക​ണ്ടെ​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച സ​മ​യ​വും സ്ഥ​ല​വും കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​ദേ​ശം.

National

ഡ​ൽ​ഹി​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ന​രേ​ല​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. മ​മൂ​ർ​പൂ​ർ സ്വ​ദേ​ശി​നി ഊ​ർ​മി​ള (70) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ, ഇ​രു വാ​ഹ​ന​ങ്ങ​ളും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് പി​ന്നി​ലേ​ക്ക് തെ​റി​ച്ച കാ​ർ സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഊ​ർ​മി​ള വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ​പ്പെ​ട്ട് സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു.

അ​പ​ക​ട​ത്തി​ൽ കാ​ർ ഡ്രൈ​വ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഊ​ർ​മി​ള​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

National

മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ നി​ന്ന് കു​ത്തി​വ​യ്പ്പ് എ​ടു​ത്ത രോ​ഗി മ​രി​ച്ചു; ജീ​വ​ന​ക്കാ​ര​ൻ ക​സ്റ്റ​ഡി​യി​ൽ

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ റാ​യ​ഗ​ഡ ജി​ല്ല​യി​ൽ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ നി​ന്ന് തെ​റ്റാ​യ കു​ത്തി​വ​യ്പ്പ് എ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് രോ​ഗി മ​രി​ച്ചു. ഗെ​തി​പാ​ഡ സ്വ​ദേ​ശി​നി ബൈ​ദേ​ഹി കു​മാ​ർ (55) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മെ​ഡി​ക്ക​ൽ സ്റ്റോ​ർ ജീ​വ​ന​ക്കാ​ര​ൻ എ.​കെ. ഭ​ദ്ര​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി പ​നി​യും ജ​ല​ദോ​ഷ​വും ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു ബൈ​ദേ​ഹി. മ​രു​ന്നു​ക​ൾ ക​ഴി​ച്ചി​ട്ടും ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ടാ​ത്ത​തി​നെ തു​ട​ർ​ന്ന് ബൈ​ദേ​ഹി ജെ.​കെ. പൂ​രി​ലെ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ലെ​ത്തു​ക​യും ഭ​ദ്ര ബൈ​ദേ​ഹി​ക്ക് കു​ത്തി​വ​യ്പ്പ് ന​ൽ​കു​ക​യും ചെ​യ്തു.

കു​ത്തി​വ​യ്പ്പ് എ​ടു​ത്ത ഉ​ട​ൻ ത​ന്നെ ബൈ​ദേ​ഹി​യ്ക്ക് ക​ടു​ത്ത അ​സ്വ​സ്ഥ​ത​ക​ളു​ണ്ടാ​വു​ക​യും ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​വു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ ബൈ​ദേ​ഹി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ബൈ​ദേ​ഹി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭ​ദ്ര​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്നാ​ൽ മാ​ത്ര​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

National

ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ബ​സ് മ​റി​ഞ്ഞ് ഏ​ഴ് മ​ര​ണം

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ച​മ്പ ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ഏ​ഴ് പേ​ർ മ​രി​ച്ചു, 11 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ബെ​റാ​ഗ​ഡി​ൽ നി​ന്ന് ച​മ്പ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ച​മ്പ ജി​ല്ല​യി​ലെ ച​ലു​ഞ്ച് മോ​റി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് ബ​സ് കീ​ഴ്മേ​ൽ മ​റി​ഞ്ഞ് താ​ഴെ​യു​ള്ള റോ​ഡി​ലേ​ക്ക് വീ​ണ​ത്.

അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ ബ​സി​ൽ 22 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ബ​സി​ന​ടി​യി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ കു​ടു​ങ്ങി​പ്പോ​യി​രു​ന്നു. യാ​ത്ര​ക്കാ​രു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ആ​ദ്യം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ​ത്. ഇ​വ​ർ ഉ​ട​ൻ ത​ന്നെ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നാ​ണ് ബ​സി​ന​ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ 11 പേ​രെ​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ ആ​റ് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

National

ഒ​രു വ​ര്‍​ഷം മു​ന്‍​പ് മ​ര​ണം, ആ​രു​മ​റി​ഞ്ഞി​ല്ല; ബം​ഗ​ളൂ​രു​വി​ൽ വീ​ട്ടി​ൽ സ്ത്രീ​യു​ടെ അ​സ്ഥി​കൂ​ടം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ബാ​ഗ​ല​ഗു​ണ്ടെ​യി​ൽ സ്ത്രീ​യു​ടെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. ദാ​ക്ഷാ​യ​ണി (52) എ​ന്ന സ്ത്രീ​യു​ടെ അ​സ്ഥി​കൂ​ട​മാ​ണ് വീ​ടിനു​ള്ളി​ല്‍ നി​ന്നു ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ മ​രി​ച്ചി​ട്ട് ഏ​ക​ദേ​ശം ഒ​രു വ​ര്‍​ഷ​ത്തോ​ളം ക​ഴി​ഞ്ഞി​ട്ടു​ണ്ടാ​കാം എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഭ​ര്‍​ത്താ​വി​ന്‍റെ​യും മ​ക​ന്‍റെ​യും മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് ക​ടു​ത്ത വി​ഷാ​ദ​രോ​ഗ​ത്തി​ലാ​യി​രു​ന്നു ദാ​ക്ഷാ​യ​ണി​യെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് ഉ​മേ​ഷ് പ​ത്ത് വ​ര്‍​ഷം മു​മ്പാ​ണ് മ​രി​ച്ച​ത്. പി​ന്നീ​ട് അ​ർ​ബു​ദം ബാ​ധി​ച്ച് ഇ​വ​രു​ടെ മ​ക​നും മ​ര​ച്ചു. തു​ട​ര്‍​ന്ന് ഇ​വ​ര്‍ വീ​ട്ടി​ല്‍ ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ദാ​ക്ഷാ​യ​ണി​ക്ക് ഒ​രു മ​ക​ളു​ണ്ടെ​ങ്കി​ലും, ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി മ​ക​ളും മ​രു​മ​ക​നും വീ​ട് സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ് വി​വ​രം.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച ഉ​ട​ൻ ത​ന്നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. മ​ര​ണ​കാ​ര​ണ​വും മ​റ്റ് സാ​ഹ​ച​ര്യ​ങ്ങ​ളും ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

ബം​ഗ​ളൂ​രു​വി​ലെ ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന; പ​ഴ​കി​യ ഇ​റ​ച്ചി​യും കാ​ലാ​വ​ധി ക​ഴി​ഞ്ഞ പാ​ലും പി​ടി​ച്ചെ​ടു​ത്തു

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ പ്ര​മു​ഖ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ലും റി​സോ​ർ​ട്ടു​ക​ളി​ലും ക​ർ​ണാ​ട​ക ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണ​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു. പ​ഴ​കി​യ ഇ​റ​ച്ചി​യും പൂ​പ്പ​ൽ ബാ​ധി​ച്ച പ​ച്ച​ക്ക​റി​യും കാ​ലാ​വ​ധി ക​ഴി​ഞ്ഞ പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

താ​ജ് യെ​ശ​വ​ന്ത്പു​ർ, ഷാം​ഗ്‌​ഗ്രി-​ല, ല​ളി​ത് അ​ശോ​ക് തു​ട​ങ്ങി​യ ഹോ​ട്ട​ലു​ക​ളു​ടെ അ​ടു​ക്ക​ള​ക​ളി​ൽ നി​ന്നാ​ണ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഭ​ക്ഷ​ണ​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. കോ​ഴി​യി​റ​ച്ചി, ആ​ട്ടി​റ​ച്ചി, പാ​ൽ, തു​ട​ങ്ങി 35-ഓ​ളം ഭ​ക്ഷ്യ​സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി ലാ​ബി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

വ​ലി​യ ഹോ​ട്ട​ലു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ മ​റ്റു​ള്ള​വ​രും ജാ​ഗ്ര​ത പാ​ലി​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക ആ​രോ​ഗ്യ-​കു​ടും​ബ​ക്ഷേ​മ മ​ന്ത്രി യു.​ടി. ഖാ​ദ​ർ അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഒ​രു ഹോ​ട്ട​ലും പ​രി​ശോ​ധ​ന​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

National

കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

മും​ബൈ: മും​ബൈ-​പൂ​ന എ​ക്സ്പ്ര​സ് വേ​യി​ലെ തു​ര​ങ്ക​ത്തി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു, ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന തു​ഷാ​ർ ഭും​ക​ർ (35) എ​ന്ന യു​വാ​വാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 1.20 ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

പൂ​ന​യി​ൽ നി​ന്ന് മും​ബൈ​യി​ലേ​ക്ക് അ​മി​ത​വേ​ഗ​ത്തി​ൽ പോ​വു​ക​യാ​യി​രു​ന്ന കാ​റും പ​ച്ച​ക്ക​റി​ക​ളു​മാ​യി വ​രി​ക​യാ​യി​രു​ന്ന ലോ​റി​യു​ടെ പി​ന്നി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ളും മ​റി​ഞ്ഞു. കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് മൂ​ന്ന് പേ​ർ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

കു​ടും​ബ​വ​ഴ​ക്ക് ത​ട​യാ​ൻ ശ്ര​മി​ച്ച 17 കാ​രി​യെ പി​താ​വ് അ​ടി​ച്ചു കൊ​ന്നു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഭ​ദോ​ഹി ജി​ല്ല​യി​ൽ കു​ടും​ബ​വ​ഴ​ക്ക് ത​ട​യാ​ൻ ശ്ര​മി​ച്ച പ​തി​നേ​ഴു​കാ​രി​യെ പി​താ​വ് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ രാ​ജേ​ഷ് യാ​ദ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ചാ​ണ​ക വ​റ​ട്ടി​ക​ൾ വി​ൽ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജേ​ഷ് യാ​ദ​വും സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ​യും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. വാ​ക്കു​ത​ർ​ക്കം പി​ന്നീ​ട് പ​ര​സ്യ​മാ​യ കൈ​യാ​ങ്ക​ളി​യി​ലേ​ക്ക് വ​ഴി​മാ​റു​ക​യാ​യി​രു​ന്നു.

സ്ഥി​തി​ഗ​തി​ക​ൾ വ​ഷ​ളാ​യ​പ്പോ​ൾ വ​ഴ​ക്ക് അ​വ​സാ​നി​പ്പി​ക്കാ​നാ​യി രാ​ജേ​ഷി​ന്‍റെ മ​ക​ൾ ഇ​ട​പെ​ട്ടു. പ്ര​കോ​പി​ത​നാ​യ പ്ര​തി മ​ക​ളെ ത​ള്ളി​യി​ടു​ക​യും, തു​ട​ർ​ന്ന് ക​ന്നു​കാ​ലി​ക​ളെ കെ​ട്ടാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ത​ടി​ക്ക​ഷ്ണം കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യും ചെ​യ്തു.

ത​ല​യ്ക്കും ക​ണ്ണി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ര​ക്തം വാ​ർ​ന്നു​വീ​ണ പെ​ൺ​കു​ട്ടി​യെ ബ​ന്ധു​ക്ക​ൾ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും, പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ വാ​ര​ണാ​സി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് രാ​ജേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

National

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ വെ​ള്ളം ചേ​ർ​ത്തു; പ്ര​ധാ​നാ​ധ്യാ​പ​ക​ന് സ​സ്‌​പെ​ന്‍​ഷ​ന്‍

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സീ​താ​പൂ​രി​ലു​ള്ള യു​പി സ്‌​കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഭ​ക്ഷ​ണം ന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ പ്ര​ധാ​നാ​ധ്യാ​പ​ക​നെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും പാ​ച​ക​ക്കാ​ര​നെ പു​റ​ത്താ​ക്കു​ക​യും ചെ​യ്തു. സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ലെ ക​റി​യി​ല്‍ വെ​ള്ളം ചേ​ര്‍​ത്ത് ന​ല്‍​കി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്നി​രു​ന്നു. വെ​ള്ള​ത്തി​ന് മു​ക​ളി​ല്‍ ഉ​രു​ള​ക്കി​ഴ​ങ്ങ് മാ​ത്രം കി​ട​ക്കു​ന്ന ക​റി​യാ​ണ് ദൃ​ശ്യ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

പ​ച്ച​ക്ക​റി​ക​ളൊ​ന്നു​മി​ല്ലാ​തെ തീ​ർ​ത്തും വെ​ള്ളം പോ​ലെ​യു​ള്ള ക​റി​യും ക​രി​ഞ്ഞ റൊ​ട്ടി​ക​ളു​മാ​ണ് കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി​യ​ത്. ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ആ​രം​ഭി​ച്ച അ​ന്വേ​ഷ​ണ​ത്തി​ല്‍ സ്ഥി​ര​മാ​യി ഇ​താ​ണ് അ​വ​സ്ഥ​യെ​ന്നാ​ണ് മാ​താ​പി​താ​ക്ക​ൾ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞ​ത്. കാ​ല​ങ്ങ​ളാ​യി സ്‌​കൂ​ളി​ല്‍ ഇ​തേ രീ​തി​യാ​ണ് തു​ട​രു​ന്ന​തെ​ന്ന് അ​വ​ര്‍ ആ​രോ​പി​ച്ചു.

ഭ​ക്ഷ​ണ വി​ത​ര​ണം ഇ​ത്ത​ര​ത്തി​ല്‍ തു​ട​ര്‍​ന്നാ​ല്‍ അ​ത് കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും മാ​താ​പി​താ​ക്ക​ള്‍​ക്കു​ണ്ട്. അ​തേ​സ​മ​യം ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​മാ​യി ഇ​ത്ത​രം ഭ​ക്ഷ​ണ​മാ​ണ് ന​ല്‍​കു​ന്ന​തെ​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​യു​ന്ന​ത്. സ്ഥി​രം ല​ഭി​ക്കു​ന്ന പ​രി​പ്പ് ക​റി​യി​ലും പ​ച്ച​ക്ക​റി​യി​ലും വെ​ള്ളം മാ​ത്ര​മേ ഉ​ണ്ടാ​കാ​റു​ള്ളു​വെ​ന്നും കു​ട്ടി​ക​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ര്‍ ഉ​ട​ൻ ത​ന്നെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

National

മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് ഒ​രാ​ൾ മ​രി​ച്ചു

പു​തു​ച്ചേ​രി: പു​തു​ച്ചേ​രി​യി​ൽ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് ഒ​രാ​ൾ മ​രി​ച്ചു, ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മേ​ട്ടു​പ്പാ​ളാ​യം ഹെ​വി വെ​ഹി​ക്കി​ൾ ലോ​റി ടെ​ർ​മി​ന​ലി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

സ​മീ​പ​ത്തെ ക​ട​യ്ക്കു മു​ക​ളി​ലേ​യ്ക്കാ​ണ് മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ​ത്. ക​ട​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് സ്ത്രീ​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

International

കാ​ലി​ഫോ​ർ​ണി​യ​യി​ൽ ട്രെ​ക്കിം​ഗി​നി​ടെ കാ​ണാ​താ​യ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി മ​രി​ച്ച നി​ല​യി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ർ​ണി​യ​യി​ൽ ട്രെ​ക്കിം​ഗി​നി​ടെ കാ​ണാ​താ​യ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സാ​ന്‍റാ ബാ​ർ​ബ​റ​യി​ലെ കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ലെ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി വി​ക്രം മു​ബാ​യി​യാ​ണ് മ​രി​ച്ച​ത്.

വി​ക്രം ഒ​റ്റ​യ്ക്കാ​യി​രു​ന്നു ട്രെ​ക്കിം​ഗി​ന് പോ​യ​ത്. ആ​ഗ​സ്റ്റ് ഒ​ന്നി​ന് രാ​ത്രി കു​ടും​ബ​വു​മാ​യി അ​വ​സാ​ന​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ക്രം, ട്രെ​ക്കിം​ഗ് പാ​ത​യി​ലെ ജി​പി​എ​സ് സ്ഥാ​നം പ​ങ്കു​വ​ച്ചി​രു​ന്നു. പി​ന്നീ​ട് ബ​ന്ധ​പ്പെ​ടാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ശേ​ഷം ഇ​ൻ​യോ കൗ​ണ്ടി സെ​ർ​ച്ച് ആ​ൻ​ഡ് റെ​സ്ക്യൂ സം​ഘ​വും കാ​ലി​ഫോ​ർ​ണി​യ ഹൈ​വേ പ​ട്രോ​ളും ചേ​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ഇ​ൻ​യോ നാ​ഷ​ണ​ൽ ഫോ​റ​സ്റ്റി​ൽ നി​ന്ന് വി​ക്ര​മി​ന്‍റെ മൃ​ത​ദേ​ഹം പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. ഹോ​ങ്കോം​ഗി​ലാ​ണ് വി​ക്രം ജ​നി​ച്ച​തും വ​ള​ർ​ന്ന​തും. 2022-ൽ ​ഇ​ല്ലി​നോ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​രു​ദം നേ​ടി​യ ശേ​ഷം കാ​ലി​ഫോ​ർ​ണി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

National

മോ​ഡി​ഫി​ക്കേ​ഷ​ന് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ നി​ശ്ച​യി​ക്കാ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് അ​ധി​കാ​ര​മി​ല്ല: നി​തി​ന്‍ ഗ​ഡ്ക​രി

ന്യൂ​ഡ​ല്‍​ഹി: വാ​ഹ​ന രൂ​പ​മാ​റ്റ​ത്തി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ നി​ശ്ച​യി​ക്കാ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി. വാ​ഹ​ന രൂ​പ​മാ​റ്റ​ത്തി​ന് ക​ര്‍​ശ​ന വ്യ​വ​സ്ഥ​ക​ളു​ണ്ടെ​ന്ന് ഗ​ഡ്ക​രി രാ​ജ്യ​സ​ഭ​യി​ല്‍ മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു.

സെ​ക്ഷ​ന്‍ 112(2) പ്ര​കാ​രം പൊ​തു​ജ​ന സു​ര​ക്ഷ​യെ മു​ന്‍​നി​ര്‍​ത്തി വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത നി​യ​ന്ത്രി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്കോ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന അ​തോ​റി​റ്റി​ക്കോ അ​ധി​കാ​ര​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ‌

1988-ലെ ​മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ആ​ക്ട് പ്ര​കാ​രം വാ​ഹ​ന നി​ര്‍​മാ​താ​ക്ക​ള്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ ന​ല്‍​കി​യി​ട്ടു​ള്ള അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്താ​ന്‍ പാ​ടി​ല്ല. വാ​ഹ​ന​ങ്ങ​ളി​ല്‍ രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന​തി​ന് മു​ന്‍​പാ​യി ഫോം 22 c ​വ​ഴി ര​ജി​സ്റ്റ​റിം​ഗ് അ​തോ​റി​റ്റി​യു​ടെ മു​ന്‍​കൂ​ര്‍ അ​നു​മ​തി നി​ര്‍​ബ​ന്ധ​മാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി അ​റി​യി​ച്ചു.

മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യ ശേ​ഷം 14 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി അ​പേ​ക്ഷി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

National

എ​യ​ർ ഇ​ന്ത്യ വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ൽ പെ​ട്ടു; 12 പേ​ർ​ക്ക് പ​രി​ക്ക്

ന്യൂ​ഡ​ൽ​ഹി: ഫു​ക്കെ​റ്റി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ച എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ആ​കാ​ശ​ച്ചു​ഴിയിൽ​പ്പെ​ട്ട് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ 12 പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ശ​ക്ത​മാ​യ കു​ലു​ക്ക​ത്തി​ൽ വി​മാ​ന​ത്തി​നും ചി​ല കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

ഫു​ക്കെ​റ്റി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന എ​ഐ379 വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ൽ ലാ​ൻ​ഡ് ചെ​യ്ത വി​മാ​ന​ത്തി​ൽ നി​ന്ന് യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​രാ​യി പു​റ​ത്തി​റ​ങ്ങി.

ആ​കെ 134 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​ർ​ക്കും ഗു​രു​ത​ര പ​രി​ക്കു​ക​ളി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പ​രു​ക്കേ​റ്റ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കു​ന്നു​ണ്ടെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു.

Kerala

ക​ന​ത്ത മ​ഴ തു​ട​രും: എ​ട്ട് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ലേ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൾ ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. 24 മ​ണി​ക്കൂ​റി​ൽ 204.4 മി​ല്ലി​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ എ​ട്ട് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ആ​ല​പ്പു​ഴ, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Kerala

വെ​ള്ള​ക്കെ​ട്ടി​ൽ ​വീ​ണ് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

മ​ണ​ർ​കാ​ട്: വെ​ള്ള​ക്കെ​ട്ടി​ൽ​ വീ​ണ് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ​റ​മ്പു​ക​ര പാ​ലൂ​പ​റ​മ്പി​ൽ പി.​എ​സ്. ശ​ര​ണി (36)ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ശ​ക്ത​മാ​യ മ​ഴ​യി​ൽ വാ​ട്ട​ർ ടാ​ങ്ക് ഒ​ഴു​കി​പ്പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ശ​ര​ൺ ഇ​ത് പി​ടി​ക്കാ​ൻ വേ​ണ്ടി​യാ​ണ് വെ​ള്ള​ത്തി​ലി​റ​ങ്ങി​യ​ത്. നീ​ന്ത​ൽ അ​റി​യാ​വു​ന്ന ശ​ര​ൺ ടാ​ങ്കി​ന് പി​ന്നാ​ലെ പോ​യെ​ങ്കി​ലും മു​ങ്ങി താ​ഴു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ വീ​ടി​നു സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Kerala

ആ​ല​ത്തൂ​രി​ൽ ഷോ​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്ത്രീ ​മ​രി​ച്ചു

പാ​ല​ക്കാ​ട്: ആ​ല​ത്തൂ​ർ തെ​ന്നി​ലാ​പു​ര​ത്ത് തു​ണി​യി​ടു​ന്ന അ​യ​യി​ൽ നി​ന്നു ഷോ​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്ത്രീ ​മ​രി​ച്ചു. തെ​ന്നി​ലാ​പു​രം വ​ട​ക്കേ​ത്ത​റ രാ​ധാ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ രാ​ധി​ക​യാ​ണ് (42) പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ചെ​വ്വാ​ഴ്ച രാ​വി​ലെ ആ​റു​മ​ണി​യോ​ടെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

ജൂ​ലൈ 24ന് ​രാ​ധി​ക​യു​ടെ ഭ​ർ​തൃ​മാ​താ​വ് ശാ​ര​ദ തു​ണി ക​ഴു​കി ഉ​ണ​ക്കാ​നി​ടാ​ൻ അ​യ​യി​ൽ തൊ​ട്ട​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വീ​ടി​ന്‍റെ ഇ​രു​മ്പ് ക​ഴു​ക്കോ​ലി​ൽ നി​ന്നു കെ​ട്ടി​വ​ലി​ച്ച ഇ​രു​മ്പ് ക​മ്പി​യി​ലാ​യി​രു​ന്നു അ​യ നി​ർ​മി​ച്ചി​രു​ന്ന​ത്. ഷോ​ക്കേ​റ്റ് താ​ഴെ വീ​ണ ശാ​ര​ദ​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് രാ​ധി​ക​യ്ക്കും ഷോ​ക്കേ​റ്റ​ത്. ഇ​ത് ക​ണ്ട് ഓ​ടി​യെ​ത്തി​യ അ​നു​ജ​ന്‍റെ ഭാ​ര്യ രേ​ഷ്മ ഇ​വ​രെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്ക​വെ അ​വ​ർ​ക്കും വൈ​ദ്യു​താ​ഘാ​ത​മേ​ൽ​ക്കു​ക​യു​ണ്ടാ​യി.

സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശാ​ര​ദ​യും രാ​ധി​ക​യും പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​തി​ൽ ശാ​ര​ദ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. രേ​ഷ്മ​യു​ടെ പ​രി​ക്കു​ക​ൾ നി​സാ​ര​മാ​യ​തി​നാ​ൽ അ​ന്ന് ത​ന്നെ ചി​കി​ത്സ​യ്ക്ക് ശേ​ഷം ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു.

വീ​ടി​ന്‍റെ പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ തൊ​ട്ട​ടു​ത്ത താ​ത്കാ​ലി​ക ഷെ​ഡ്ഡി​ൽ നി​ന്നു ഇ​ല​ക്ട്രി​ക് വ​യ​ർ ഉ​പ​യോ​ഗി​ച്ച് വീ​ടി​നു​ള്ളി​ലേ​ക്ക് ക​ണ​ക്ഷ​ൻ എ​ടു​ത്തി​രു​ന്നു. ഈ ​വ​യ​റി​ൽ നി​ന്നു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് ഇ​രു​മ്പ് ക​ഴു​ക്കോ​ലി​ലൂ​ടെ വൈ​ദ്യു​തി പ്ര​വ​ഹി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പി​ന്നീ​ട് അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യി​രു​ന്നു.

National

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വും കാ​മു​കി​യും അ​റ​സ്റ്റി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നോ​വി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വും കാ​മു​കി​യും അ​റ​സ്റ്റി​ൽ. റ​ഹീ​മാ​ബാ​ദ് സ്വ​ദേ​ശി ഉ​മേ​ന്ദ്ര പ്ര​താ​പ് സിം​ഗ് (31), കാ​മു​കി ആ​ര​തി വ​ർ​മ (31) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഉ​മേ​ന്ദ്ര​യു​ടെ ഭാ​ര്യ അ​ഞ്ജ​ലി സിം​ഗ് (30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

അ​ഞ്ജ​ലി​യെ കാ​ണാ​നി​ല്ലെ​ന്ന് ഉ​മേ​ന്ദ്ര ത​ന്നെ​യാ​ണു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഗോ​മ​തി ന​ദി​യി​ൽ​നി​ന്ന് അ​ഞ്ജ​ലി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് അ​ഞ്ജ​ലി​യു​ടെ സ​ഹോ​ദ​ര​ൻ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണു കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

ഉ​മേ​ന്ദ്ര​യ്ക്ക് ആ​ര​തി​യു​മാ​യു​ള്ള അ​വി​ഹി​ത ബ​ന്ധം അ​ഞ്ജ​ലി ചോ​ദ്യം ചെ​യ്ത​താ​ണു കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മാ​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് അ​ഞ്ജ​ലി​യെ ശ്വാ​സം മു​ട്ടി​ച്ചും ക​ഴു​ത്ത് ഞെ​രി​ച്ചും കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം കാ​റി​ൽ കൊ​ണ്ടു​പോ​യി ഗോ​മ​തി ന​ദി​യി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു.

അ​ഞ്ജ​ലി പി​ണ​ങ്ങി​പ്പോ​യ​താ​ണെ​ന്നു വ​രു​ത്തി​തീ​ർ​ക്കാ​നാ​യി വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഉ​മേ​ന്ദ്ര ആ​ര​തി​ക്കു കൈ​മാ​റു​ക​യും ചെ​യ്തു. ഉ​മേ​ന്ദ്ര​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ര​തി​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രി​ൽ​നി​ന്നു കൊ​ല്ല​പ്പെ​ട്ട അ​ഞ്ജ​ലി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

 

Kerala

ജാ​തി​ക്ക മോ​ഷ​ണ​ത്തി​നി​ടെ താ​ക്കോ​ൽ മാ​റി​യെ​ടു​ത്തു; ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷം താ​ക്കോ​ൽ തി​രി​കെ എ​ത്തി​ച്ചു

മൂ​വാ​റ്റു​പു​ഴ: ജാ​തി​ക്ക​യോ​ടൊ​പ്പം അ​ബ​ദ്ധ​ത്തി​ൽ കൈ​ക്ക​ലാ​ക്കി​യ സ്കൂ​ട്ട​റി​ന്‍റെ താ​ക്കോ​ൽ മോ​ഷ്ടാ​വ് തി​രി​കെ എ​ത്തി​ച്ചു. മൂ​വാ​റ്റു​പു​ഴ കോ​ളാ​പ്പ​റ​മ്പി​ൽ ജോ​യി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യിൽ ജോ​യി​യു​ടെ വീ​ട്ടി​ൽ എ​ത്തി​യ മോ​ഷ്ടാ​വ് ര​ണ്ട് കി​ലോ​യോ​ളം ജാ​തി​ക്ക​യും അ​ത് ഇ​ട്ടി​രു​ന്ന സി​മ​ന്‍റ് ച​ട്ടി​യും മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ജാ​തി​ക്ക​യോ​ടൊ​പ്പം ച​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സ്കൂ​ട്ട​റി​ന്‍റെ താ​ക്കോ​ലും ക​ള്ള​ന്‍റെ കൈ​യി​ലാ​യി.

തു​ട​ർ​ന്ന് ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷം രാ​വി​ലെ വീ​ട്ടു​കാ​ർ മു​റ്റ​ത്ത് കി​ട​ന്നി​രു​ന്ന പ്ലാ​സ്റ്റി​ക് വ​ള്ളി മാ​റ്റു​ന്ന​തി​നി​ടെ അ​തി​ന്‍റെ അ​റ്റ​ത്ത് ​ക​ള്ള​ൻ സ്കൂ​ട്ട​റി​ന്‍റെ താ​ക്കോ​ൽ കെട്ടിവച്ചിരു​ന്നു.

Kerala

അ​പ​ക​ട​ക​ര​മാ​യ ബൈ​ക്ക് യാ​ത്ര: വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

കൊ​ച്ചി: ബൈ​ക്കി​ൽ പി​ന്നോ​ട്ട് തി​രി​ഞ്ഞി​രു​ന്ന് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ യാ​ത്ര ചെ​യ്ത സം​ഭ​വ​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ച വി​ദ്യാ​ർ​ഥി​യു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ശി​പാ​ർ​ശ ചെ​യ്തു. ഇ​തി​ന് പു​റ​മെ, വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​ബ​ന്ധ​മാ​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ർ​ടി​ഒ ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

കു​സാ​റ്റി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ട​പ്പ​ള്ളി ഭാ​ഗ​ത്തെ റോ​ഡി​ലൂ​ടെ യാ​തൊ​രു​വി​ധ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​മി​ല്ലാ​തെ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ബൈ​ക്കി​ന് പി​ന്നി​ൽ തി​രി​ഞ്ഞി​രു​ന്ന് യാ​ത്ര ചെ​യ്ത​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വ​ഴി​യാ​ത്ര​ക്കാ​ര​ൻ പ​ക​ർ​ത്തി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന് കൈ​മാ​റി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

ഇ​തി​ന് പു​റ​മെ, ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​തെ മൂ​ന്ന് പേ​രെ ക​യ​റ്റി ബൈ​ക്ക് ഓ​ടി​ച്ച മ​റ്റൊ​രു വി​ദ്യാ​ർ​ഥി​ക്കെ​തി​രെ​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഇ​യാ​ളു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സും സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം അ​പ​ക​ട​ക​ര​മാ​യ രീതിയിൽ വാ​ഹ​ന​മോ​ടി​ക്കുന്നവർക്കും അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​നടപടികൾ തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Kerala

കാ​മ്പു​ക​ളി​ൽ 4,600-ൽ ​അ​ധി​കം ആ​ളു​ക​ൾ; ജ​നം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മ​ന്ത്രി പി. ​സി. വി​ഷ്ണു​നാ​ഥ്

പ​ത്ത​നം​തി​ട്ട: തീ​വ്ര​മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും വ​ല​യു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ നി​ല​വി​ലെ പ്ര​ള​യ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ച്ച് മ​ന്ത്രി പി. ​സി. വി​ഷ്ണു​നാ​ഥ്. നി​ല​വി​ൽ മ​ഴ​യ്ക്ക് ശ​മ​ന​മു​ള്ള​ത് നേ​രി​യ ആ​ശ്വാ​സം ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും പ​ല താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് വ​ലി​യ ദു​രി​ത​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചി​ല ദു​രി​താ​ശ്വാ​സ കാ​മ്പു​ക​ളി​ൽ പോ​ലും വെ​ള്ളം ക​യ​റു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. നി​ല​വി​ൽ 4,600-ല​ധി​കം ആ​ളു​ക​ളെ ജി​ല്ല​യി​ലെ വി​വി​ധ കാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച മു​ത​ൽ മൂ​ന്ന് ദി​വ​സം കൂ​ടു​ത​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്നും മ​ഴ വീ​ണ്ടും ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശം ആ​ളു​ക​ൾ അ​നു​സ​രി​ക്ക​ണം. മാ​റി​ത്താ​മ​സി​ക്കേ​ണ്ട ഇ​ട​ങ്ങ​ളി​ൽ തു​ട​രു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ഷ്ട​മാ​യ കു​ട്ടി​ക​ൾ​ക്ക് അ​വ ല​ഭ്യ​മാ​ക്കും. മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച സ​ഹാ​യ​തു​ക വൈ​കാ​തെ ന​ൽ​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Viral

ഡ​ൽ​ഹി​യി​ൽ റാ​പ്പി​ഡോ ഡ്രൈ​വ​ർ യാ​ത്ര​യ്ക്കി​ട​യി​ൽ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ കാ​ണു​ക​യും മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത​താ​യി യു​വ​തി​യു​ടെ പ​രാ​തി

ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ വീ​ണ്ടും സ്ത്രീ​സു​ര​ക്ഷ ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന സം​ഭ​വം. ഡ​ൽ​ഹി​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന റാ​പ്പി​ഡോ ഓ​ട്ടോ ഡ്രൈ​വ​ർ യാ​ത്ര​യ്ക്കി​ട​യി​ൽ മൊ​ബൈ​ൽ ഫോ​ണി​ൽ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ കാ​ണു​ക​യും മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത​താ​യി സ​വാ​രി ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി ആ​രോ​പി​ച്ചു.

ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ യു​വ​തി പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​യു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 8:48-ഓ​ടെ സ​ഫ്ദ​ർ​ജം​ഗി​ൽ നി​ന്ന് യു​വ​തി ടൗ​ണി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വം.

ഒ​രു ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ വെ​ച്ച് ഡ്രൈ​വ​ർ ഫോ​ണി​ൽ അ​ശ്ലീ​ല വീ​ഡി​യോ കാ​ണു​ന്ന​ത് സ​മാ​ന്ത​ര​മാ​യി സ​ഞ്ച​രി​ച്ചി​രു​ന്ന മ​റ്റൊ​രു ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യും അ​വ​ർ യു​വ​തി​യെ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

അ​പ​രി​ചി​ത​യാ​യ ആ ​യാ​ത്ര​ക്കാ​രി ത​നി​ക്ക് ന​ൽ​കി​യ സ​മ​യ​ബ​ന്ധി​ത​മാ​യ മു​ന്ന​റി​യി​പ്പ് വ​ലി​യൊ​രു അ​പ​ക​ട​ത്തി​ൽ നി​ന്നാ​ണ് ത​ന്നെ ര​ക്ഷി​ച്ച​തെ​ന്ന് യു​വ​തി പി​ന്നീ​ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

ഡ്രൈ​വ​റു​ടെ പ്ര​വ​ർ​ത്തി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് യാ​ത്ര​യ്ക്കി​ട​യി​ൽ ത​ന്നെ യു​വ​തി റാ​പ്പി​ഡോ​യു​ടെ സേ​ഫ്റ്റി ടീ​മി​നെ വി​വ​ര​മ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ക​മ്പ​നി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് കൃ​ത്യ​മാ​യ പ്ര​തി​ക​ര​ണ​മൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്ന് ഇ​വ​ർ ആ​രോ​പി​ക്കു​ന്നു.

ഹൈ​വേ​യി​ലൂ​ടെ ഒ​റ്റ​യ്ക്കു​ള്ള യാ​ത്ര​യാ​യ​തി​നാ​ലും സു​ര​ക്ഷി​ത​മാ​യി വീ​ട്ടി​ലെ​ത്തു​ക എ​ന്ന​തി​നാ​യി​രു​ന്നു മു​ൻ​ഗ​ണ​ന എ​ന്ന​തി​നാ​ലും വ​ഴി​മ​ധ്യേ ഇ​റ​ങ്ങി​പ്പോ​കാ​നോ ഡ്രൈ​വ​റോ​ട് അ​പ്പോ​ൾ ത​ന്നെ ത​ർ​ക്കി​ക്കാ​നോ യു​വ​തി തു​നി​ഞ്ഞി​ല്ല.

അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​പ്പെ​ട്ട് നി​ൽ​ക്കു​മ്പോ​ൾ സ്ത്രീ​ക​ൾ എ​ന്തു​കൊ​ണ്ട് പെ​ട്ടെ​ന്ന് പ്ര​തി​ക​രി​ക്കു​ന്നി​ല്ല അ​ല്ലെ​ങ്കി​ൽ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് പോ​കു​ന്നി​ല്ല എ​ന്ന് ചോ​ദി​ക്കു​ന്ന​വ​ർ​ക്ക്, ത​ത്സ​മ​യ​ത്തെ ഭ​യ​വും സ്വ​ന്തം ജീ​വ​ന്‍റെ സു​ര​ക്ഷ​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം എ​ടു​ക്കു​ന്ന​ത് എ​ന്ന് യു​വ​തി വ്യ​ക്ത​മാ​ക്കു​ന്നു.

യാ​ത്ര​യു​ടെ ഒ​ടു​വി​ൽ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​യ ശേ​ഷം യു​വ​തി ഡ്രൈ​വ​റോ​ട് കാ​ര്യം തി​ര​ക്കി​യ​പ്പോ​ൾ താ​ൻ വി​ദേ​ശ വ​നി​ത​ക​ളു​ടെ വീ​ഡി​യോ കാ​ണു​ക​യാ​യി​രു​ന്നു​വെ​ന്ന വി​ചി​ത്ര​മാ​യ മ​റു​പ​ടി​യാ​ണ് ഇ​യാ​ൾ ന​ൽ​കി​യ​ത്.

സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ഡ്രൈ​വ​റു​ടെ പേ​ര് ഛോട്ടൂ​ലാ​ൽ കു​മാ​ർ യാ​ദ​വ് എ​ന്നാ​ണെ​ന്ന് ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​കു​ന്നു​ണ്ടെ​ങ്കി​ലും കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ പോ​ലീ​സോ റാ​പ്പി​ഡോ അ​ധി​കൃ​ത​രോ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ക്കു​ക​യോ ന​ട​പ​ടി​യെ​ടു​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.

National

ലി​ഫ്റ്റി​ൽ ക​യ​റു​ന്ന​തി​നി​ടെ അ​പ​ക​ടം; വ​യോ​ധി​ക​ൻ മ​രി​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ശി​വ​മോ​ഗ​യി​ൽ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നെ​ത്തി​യ റി​ട്ട​യേ​ർ‍​ഡ് എ​ൻ​ജി​നീ​യ​ർ ലി​ഫ്റ്റി​ന​ടി​യി​ൽ കു​ടു​ങ്ങി മ​രി​ച്ചു. വി​നാ​യ​ക് ന​ഗ​റി​ലെ ക്ഷേ​ത്ര​ത്തി​ൽ പ​തി​വാ​യി എ​ത്താ​റു​ള്ള കു​മാ​ര​സ്വാ​മി (80) ആ​ണ് മ​രി​ച്ച​ത്.

ലി​ഫ്റ്റ് ബ​ട്ട​ൺ അ​മ​ർ​ത്തി അ​ക​ത്തേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. അ​ദ്ദേ​ഹം ലി​ഫ്റ്റി​ന് അ​ടി​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി​യാ​ണ് ലി​ഫ്റ്റി​ന് അ​ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന കു​മാ​ര​സ്വാ​മി​യെ പു​റ​ത്തെ​ടു​ത്ത​ത്. ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. ലി​ഫ്റ്റ് ഇ​ത്ത​ര​ത്തി​ൽ താ​ഴേ​യ്ക്ക് എ​ത്തി​യ​തി​ൽ സാ​ങ്കേ​തി​ക പി​ഴ​വു​ണ്ടോ​യെ​ന്ന​തും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

National

കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ നി​ന്നു വീ​ണ് ഡോ​ക്ട​ർ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ ഫ്ലാ​റ്റി​ൽ നി​ന്ന് വീ​ണ് ഡോ​ക്ട​ർ മ​രി​ച്ചു. രാ​ജ്ന​ഗ​ർ എ​ക്സ്റ്റ​ൻ​ഷ​നി​ൽ താ​മ​സി​ക്കു​ന്ന മ​നോ​രോ​ഗ ചി​കി​ത്സാ​വി​ദ​ഗ്ധ​ ഡോ. ​ഹേ​മി​ക അ​ഗ​ർ​വാ​ൾ (40) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

ഫ്ലാ​റ്റി​ന്‍റെ അ​ഞ്ചാം നി​ല​യി​ൽ നി​ന്ന് വീ​ണ ഡോ. ​ഹേ​മി​ക​യെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഒ​ന്ന​ര​വ​ർ​ഷം മു​ൻ​പാ​ണ് ഡോ. ​ഹേ​മി​ക വി​വാ​ഹ​മോ​ചി​ത​യാ​യ​തെ​ന്നാ​ണ് കു​ടും​ബം പ​റ​യു​ന്ന​ത്. ഇ​തി​നു​ശേ​ഷം മ​ക​ൾ ക​ടു​ത്ത മാ​ന​സി​ക​പ്ര​യാ​സ​ങ്ങ​ൾ നേ​രി​ട്ടി​രു​ന്ന​താ​യാ​ണ് പി​താ​വും മ​നോ​രോ​ഗ ചി​കി​ത്സാ​വി​ദ​ഗ്ധ​നു​മാ​യ ഡോ. ​ആ​ർ. ച​ന്ദ്ര പ​റ​ഞ്ഞ​ത്.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് മാ​ന​സി​കാ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. ഫൊ​റ​ൻ​സി​ക് സം​ഘം സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Kerala

കോ​ട്ട​യ​ത്ത് രാ​ത്രി മു​ത​ൽ ക​ന​ത്ത മ​ഴ; മീ​ന​ച്ചി​ലാ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു

കോ​ട്ട​യം: ജി​ല്ല​യി​ൽ രാ​ത്രി മു​ത​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മീ​ന​ച്ചി​ലാ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു. കോ​ട്ട​യം-​കു​മ​ര​കം-​വൈ​ക്കം റോ​ഡി​ൽ പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. തി​രു​വാ​ർ​പ്പ്, കു​മ​ര​കം, അ​യ്മ​നം, ആ​ർ​പ്പൂ​ക്ക​ര, കു​മ്മ​നം, താ​ഴ​ത്ത​ങ്ങാ​ടി, ന​ട്ട​ശ്ശേ​രി തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ഇ​ര​ച്ചു​ക​യ​റി.

കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഈ ​ജി​ല്ല​ക​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റും ഇ​ട​ത്ത​രം മു​ത​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

Kerala

സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി; വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു

മ​ല​പ്പു​റം: മ​ല​പ്പു​റം മ​ഞ്ചേ​രി​യി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. മ​ഞ്ചേ​രി സ്വ​ദേ​ശി ശ്രീ​ഹ​രി​യാ​ണ് (19) ആ​ണ് മ​രി​ച്ച​ത്. ക​രി​ക്കാ​ട് പ​ടി​ഞ്ഞാ​റെ​കൊ​ല്ലേ​രി വീ​ട്ടി​ൽ ശ്രീ​നി​വാ​സ​ന്‍റെ മ​ക​നാ​ണ്.

ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ് ശ്രീ​ഹ​രി. രാ​വി​ലെ 11 ഓ​ടെ​യാ​ണ് സം​ഭ​വം. മു​ങ്ങി​പ്പോ​യ​പ്പോ​ൾ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന കൂ​ട്ടു​കാ​ർ ശ്രീ​ഹ​രി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. ബ​ഹ​ളം കേ​ട്ട് എ​ത്തി​യ നാ​ട്ടു​കാ​ർ​ക്കും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മ​ഴ​യെ തു​ട​ർ​ന്ന് കു​ളം നി​റ​ഞ്ഞു​ക​വി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി ശ്രീ​ഹ​രി​യെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

National

ടാ​ങ്ക​ർ മ​റി​ഞ്ഞ് ഡീ​സ​ൽ റോ​ഡി​ലൊ​ഴു​കി; പാ​ത്ര​ങ്ങ​ളു​മാ​യി എ​ത്തി ഡീ​സ​ൽ കോ​രി​യെ​ടു​ത്ത് നാ​ട്ടു​കാ​ർ

ഭോ​പ്പാ​ൽ: ഡ​ൽ​ഹി-​മും​ബൈ എ​ക്സ്പ്ര​സ് വേ​യി​ൽ ഡീ​സ​ൽ ടാ​ങ്ക​ർ മ​റി​ഞ്ഞു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ടാ​ങ്ക​റി​ലു​ണ്ടാ​യി​രു​ന്ന ഡീ​സ​ൽ റോ​ഡി​ലേ​ക്ക് ചോ​ർ​ന്നൊ​ഴു​കി. ഡീ​സ​ൽ ശേ​ഖ​രി​ക്കാ​ൻ സ​മീ​പ​വാ​സി​ക​ൾ എ​ത്തി.

അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് ചു​റ്റു​മു​ള്ള ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നു ആ​ളു​ക​ൾ പാ​ത്ര​ങ്ങ​ൾ, കാ​നു​ക​ൾ, ജ​ഗ്ഗു​ക​ൾ എ​ന്നി​വ​യു​മാ​യി സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് ഓ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സും എ​ക്സ്പ്ര​സ് വേ ​മാ​നേ​ജ്മെ​ന്‍റ് ടീ​മും ചേ​ർ​ന്ന് ത​ടി​ച്ചു​കൂ​ടി​യ ജ​ന​ങ്ങ​ളെ മാ​റ്റി. തു​ട​ർ​ന്ന് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് മ​റി​ഞ്ഞ ടാ​ങ്ക​ർ റോ​ഡി​ൽ നി​ന്ന് നീ​ക്കം ചെ​യ്ത​ത്.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ടാ​ങ്ക​ർ ഡ്രൈ​വ​റെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​പ​ക​ട​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

National

ഗാ​ർ​ഹി​ക പീ​ഡ​നം: ഡെ​റാ​ഡൂ​ണി​ൽ അ​ധ്യാ​പി​ക ജീ​വ​നൊ​ടു​ക്കി

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഡെ​റാ​ഡൂ​ണി​ൽ ഗാ​ർ​ഹി​ക പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് അ​ധ്യാ​പി​ക ജീ​വ​നൊ​ടു​ക്കി. ഡെ​റാ​ഡൂ​ൺ സ്വ​ദേ​ശി​നി സൃ​ഷ്ടി ഭ​ണ്ഡാ​രി (26) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സൃ​ഷ്ടി​യു​ടെ ഭ​ർ​ത്താ​വ് സൗ​ര​ഭ്, ഭ​ർ​തൃ​മാ​താ​വ് പ​ർ​വീ​ണ, സൗ​ര​ഭി​ന്‍റെ സ​ഹോ​ദ​രി ചാ​രു എ​ന്നി​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

ഭ​ർ​തൃ​വീ​ട്ടു​കാ​ർ ത​ന്നെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും നി​ര​ന്ത​രം ഉ​പ​ദ്ര​വി​ച്ചി​രു​ന്നു​വെ​ന്ന് ജീ​വ​നൊ​ടു​ക്കു​ന്ന​തി​ന് മു​ൻ​പ് യു​വ​തി ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​യി​രു​ന്നു സൃ​ഷ്ടി​യു​ടെ​യും സൗ​ര​ഭി​ന്‍റെ​യും വി​വാ​ഹം. വി​വാ​ഹ ശേ​ഷം ന​ട​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും ത​ന്നെ കു​റ്റ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് സൃ​ഷ്ടി വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. ദീ​ർ​ഘ​കാ​ല​മാ​യി കി​ട​പ്പി​ലാ​യി​രു​ന്ന സൗ​ര​ഭി​ന്‍റെ പി​താ​വ് മ​രി​ക്കാ​ൻ കാ​ര​ണം സൃ​ഷ്ടി​യു​ടെ ശ​കു​ന​പ്പി​ഴ​യാ​ണെ​ന്ന് ആ​രോ​പി​ച്ചു.

സം​ഭ​വ​ത്തി​ൽ സൃ​ഷ്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭ​ർ​തൃ​വീ​ട്ടു​കാ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

National

ടീം ​സെ​ല​ക്ഷ​ൻ ല​ഭി​ച്ചി​ല്ല; നാ​ഗ്പൂ​രി​ൽ ക്രി​ക്ക​റ്റ് താ​രം ജീ​വ​നൊ​ടു​ക്കി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പൂ​രി​ൽ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ടീ​മി​ൽ സെ​ല​ക്ഷ​ൻ ല​ഭി​ക്കാ​ത്ത​തി​ലു​ള്ള മ​നോ​വി​ഷ​മ​ത്തി​ൽ ക്രി​ക്ക​റ്റ് താ​രം ജീ​വ​നൊ​ടു​ക്കി. അ​കോ​ല സ്വ​ദേ​ശി​നി അ​ദി​തി (17) ആ​ണ് മ​രി​ച്ച​ത്.

വി​ദ​ർ​ഭ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ ടീ​മി​ൽ ഇ​ടം​നേ​ടാ​ൻ, ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി അ​ദി​തി പ​രി​ശീ​ല​നം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ടീ​മി​ൽ സെ​ല​ക്ഷ​ൻ ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

പോ​ലീ​സ് ആ​ത്മ​ഹ​ത്യ കു​റി​പ്പ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷി​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​റെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ രാ​ജ​നു​കു​ണ്ഡെ​യി​ൽ കോ​ളേ​ജി​ൽ വ​ച്ച് അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​റെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ. ടാ​ക്സി ഡ്രൈ​വ​ർ നാ​ഗേ​ന്ദ്ര (54) ആ​ണ് മ​ക​ൾ ല​ക്ഷ്മി ദു​ർ​ഗ​യെ കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്.

മ​ക​ളെ കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ളേ​ജി​ലെ​ത്തി​യ നാ​ഗേ​ന്ദ്ര, ല​ക്ഷ്മി ദു​ർ​ഗ​യെ​ത്തി​ച്ചേ​ർ​ന്ന ഉ​ട​ൻ കൈ​വ​ശം ക​രു​തി​യി​രു​ന്ന ക​ത്തി​യു​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വ​യ​റി​നും നെ​ഞ്ചി​നും ക​ഴു​ത്തി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ല​ക്ഷ്മി​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ പി​ന്നീ​ട് പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ല​ക്ഷ്മി​യു​ടെ വി​വാ​ഹ​ത്തെ​യും സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളെ​യും ചൊ​ല്ലി കു​ടും​ബ​ത്തി​ൽ നി​ല​നി​ന്നി​രു​ന്ന ത​ർ​ക്ക​ങ്ങ​ളാ​ണ് ക്രൂ​ര​കൃ​ത്യ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ല​ക്ഷ്മി ദു​ർ​ഗ​യു​ടെ വി​വാ​ഹ​ത്തി​നാ​യി വ​ര​ന്‍റെ കു​ടും​ബം ത​യാ​റാ​യെ​ങ്കി​ലും, മ​ക​ളു​ടെ പ​ഠ​ന​ച്ചെ​ല​വു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി നാ​ഗേ​ന്ദ്ര 40 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കൂ​ടാ​തെ, വി​വാ​ഹ​ശേ​ഷ​വും മ​ക​ളു​ടെ പ്ര​തി​മാ​സ ശ​മ്പ​ളം ത​നി​ക്ക് ത​ന്നെ ന​ൽ​ക​ണ​മെ​ന്ന് ഇ​യാ​ൾ നി​ർ​ബ​ന്ധം പി​ടി​ച്ചു. ഈ ​ആ​വ​ശ്യ​ങ്ങ​ളെ ല​ക്ഷ്മി ദു​ർ​ഗ​യും അമ്മയും എ​തി​ർ​ത്തി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് വീ​ട്ടി​ൽ പ​തി​വാ​യി വ​ഴ​ക്കു​ക​ൾ ന​ട​ന്നി​രു​ന്നു​വെ​ന്നും ഇ​ത് കു​ടും​ബ​ബ​ന്ധ​ത്തി​ൽ വി​ള്ള​ൽ വീ​ഴ്ത്തി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​താ​യും സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

 

National

ഭി​വ​ണ്ടി​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് ​വീ​ണു​ണ്ടാ​യ അ​പ​ക​ടം; മ​ര​ണം ഒ​മ്പ​താ​യി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഭി​വ​ണ്ടി​യി​ൽ നാ​ലു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഒ​മ്പ​താ​യി. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നവർക്കായുള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

വ്യാ​ഴാ​ഴ്ച രാ​ത്രി 11:30 ഓ​ടെ​യാ​ണ് ബാ​ലാ​ജി ന​ഗ​ർ പ്ര​ദേ​ശ​ത്തെ കോ​ഹി​നൂ​ർ കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്നു​വീ​ണ​ത്. ഭീ​വ​ണ്ടി-​നി​സാ​മ്പൂ​ർ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ നേ​ര​ത്തെ ത​ന്നെ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​താ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന കെ​ട്ടി​ട​മാ​ണി​ത്. സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടും കെ​ട്ടി​ട​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​കെ 48 മു​റി​ക​ളു​ള്ള ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ ഓ​രോ നി​ല​യി​ലും 12 മു​റി​ക​ൾ വീ​ത​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

കെ​ട്ടി​ടം ത​ക​രു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വ​ലി​യ ശ​ബ്ദ​ങ്ങ​ൾ കേ​ട്ടി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ ഒ​ഴി​പ്പി​ച്ച​ത് വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​ക്കി. എ​ങ്കി​ലും, കെ​ട്ടി​ട​ത്തി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ചി​ല​ർ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

National

ജീ​പ്പ് ട്ര​ക്കി​ലി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ എ​ട്ട് പേ​ർ​ക്ക് പ​രി​ക്ക്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ൽ ജീ​പ്പ് നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ലി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ എ​ട്ട് പേ​ർ​ക്ക് പ​രി​ക്ക്. ഇ​വ​രി​ൽ നാ​ല് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ജ​ൽ​ഗാ​വ് സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

സൗ​ദി​യി​ലേ​ക്ക് പോ​യ ബ​ന്ധു​ക്ക​ളെ മും​ബൈ എ​യ​ർ​പോ​ർ​ട്ടി​ൽ യാ​ത്ര​യാ​ക്കി​ട്ട് തി​രി​കെ ജ​ൽ​ഗാ​വി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു കു​ടും​ബം. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ന്‍റെ പി​ന്നി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്ക്, ഡ്രൈ​വ​ർ​ക്ക് കാ​ണാ​ൻ സാ​ധി​ക്കാ​ത്ത​താ​ണ് അ​പ​ക​ട​കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കൂ​ട്ടി​യി​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ജീ​പ്പി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ബ​ന്ധു​ക്ക​ൾ ജ​ൽ​ഗാ​വി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ചെ​റി​യ പ​രി​ക്കു​ക​ളേ​റ്റ മ​റ്റു​ള്ള​വ​ർ ചി​കി​ത്സ​യ്ക്ക് ശേ​ഷം ആ​ശു​പ​ത്രി വി​ട്ടു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്

ത​ഞ്ചാ​വൂ​ർ: ത​മി​ഴ്നാ​ട്ടി​ലെ ത​ഞ്ചാ​വൂ​രി​ൽ വീ​ടി​ന് തീ​പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഏ​ഴ് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ സി. ​മു​രു​ക​യ്യ​ന്‍റെ ഓ​ല മേ​ഞ്ഞ വീ​ട് ക​ത്തി ന​ശി​ച്ചു. മു​രു​ക​യ്യ​ന്‍റെ ഭാ​ര്യ സെ​ൽ​വി (45), മ​ക​ൾ അ​ബി (18), അ​യ​ൽ​വാ​സി​ക​ളാ​യ ക​ലൈ​യ​ര​സി (38), കാ​ശി​വേ​ൽ (45), വെ​മ്പ​യ്യ​ൻ (45), രാ​ജ​ശേ​ഖ​ർ (45), പ​ള​നി​യ​പ്പ​ൻ (40) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

വീ​ടി​നു​ള്ളി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്ന ബ​ർ​ൾ​ബി​ൽ നി​ന്നു​ള്ള ചൂ​ടും ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി ഗ്യാ​സ് സി​ലി​ണ്ട​റി​ൽ ഉ​ണ്ടാ​യി​രു​ന്ന വാ​ത​ക ചോ​ർ​ച്ച​യു​മാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കു​ടും​ബാ​ഗ​ങ്ങ​ൾ ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ൾ മേ​ൽ​ക്കൂ​ര​യി​ലേ​ക്ക് തീ ​പ​ട​രു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ അ‍​യ​ൽ​വാ​സി​ക​ൾ തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സി​ല​ണ്ട​ർ വ​ലി​യ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ച്ച​ത്.

പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്ര​യി​ൽ എ​ത്തി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ​ക്ക് 60 ശ​ത​മാ​ന​ത്തി​ല​ധി​കം പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

ആ​സാം പ്ര​ള​യം: മ​ര​ണം 78 ആ​യി

ദി​സ്പൂ​ർ: ആ​സാ​മി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 78 ആ‍​യി. ശി​വ​സാ​ഗ​ർ, ഗോ​ലാ​ഘ​ട്ട് ജി​ല്ല​ക​ളി​ലാ​യി മൂ​ന്ന് പേ​ർ കൂ​ടി മ​രി​ച്ചു.

ശി​വ​സാ​ഗ​റി​ൽ ര​ണ്ട് പേ​രു​ടെ​യും ഗോ​ലാ​ഘ​ട്ടി​ൽ ഒ​രാ​ളു​ടെ​യും മ​ര​ണ​മാ​ണ് പു​തു​താ​യി സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 78 ആ​യ​താ​യി ആ​സാം സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.

ശി​വ​സാ​ഗ​ർ, ച​രാ​യി​ഡി​യോ, ഗോ​ലാ​ഘ​ട്ട്, ജോ​ർ​ഹ​ട്ട്, നാ​ഗോ​ൺ, ബി​ശ്വ​നാ​ഥ്, കാം​റു​പ്പ് മെ​ട്രോ​പോ​ളി​റ്റ​ൻ എ​ന്നീ ഏ​ഴ് ജി​ല്ല​ക​ളി​ലാ​യി 3,00,031 ആ​ളു​ക​ളാ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. 551 ഗ്രാ​മ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്.

ച​രാ​യി​ഡി​യോ ജി​ല്ല​യാ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച​ത്. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

National

ഐ​ഐ​ടി അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ കാ​മ്പ​സി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​രി​ച്ച നി​ല​യി​ൽ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ ഖ​ര​ഗ്‌​പൂ​രി​ൽ ഐ​ഐ​ടി അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​റെ കാ​മ്പ​സി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി ദീ​പ​ക് റെ​ഡ്ഡി പു​ള്ള​ഗു​രം (36) ആ​ണ് മ​രി​ച്ച​ത്.

സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രാ​ണ് ദീ​പ​ക് റെ​ഡ്ഡി​യെ ക്യാ​മ്പ​സി​ലെ സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സി​ലെ മു​റി​യി​ൽ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ ഐ​ഐ​ടി കാ​മ്പ​സി​ലെ ബി.​സി റോ​യ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

2022-ലാ​ണ് അ​ദ്ദേ​ഹം ഇ​ല​ക്ട്രി​ക്ക​ൽ എ​ഞ്ചി​നീ​യ​റിം​ഗ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​റാ​യി ഐ​ഐ​ടി ഖ​ര​ഗ്‌​പൂ​രി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ഇ​തി​നു​മു​മ്പ് എ​ൻ​ഐ​ടി വ​രം​ഗ​ലി​ലും യു​എ​സി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് ആ​ർ​ലിം​ഗ്ട​ണി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളോ ജോ​ലി​സം​ബ​ന്ധ​മാ​യ മ​റ്റ് സ​മ്മ​ർ​ദ​ങ്ങ​ളോ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു.

Kerala

പു​ന​ർ​ജ​നി കേസിൽ വി.​ഡി.​സ​തീ​ശ​ന് ക്ലീ​ൻ​ചി​റ്റ്; വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​വ് ക​ണ്ടെ​ത്താ​നാ​യി​ല്ല

തിരുവനന്തപുരം: പു​ന​ർ​ജ​നി പ​ദ്ധ​തി ആ​രോ​പ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന് ക്ലീ​ൻ​ചി​റ്റ്. സ​തീ​ശ​നെ​തി​രാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും അ​വ​സാ​നി​പ്പി​ച്ച​താ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.

വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​രു തെ​ളി​വും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​സി​ല്‍ നി​ന്നും സ​തീ​ശ​നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

സ​തീ​ശ​ൻ നേ​രി​ട്ട് ഒ​രു രൂ​പ​യു​ടെ പോ​ലും ഇ​ട​പാ​ട് ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്ത​ൽ. കേ​സി​ൽ സ​തീ​ശ​നെ​തി​രേ തെ​ളി​വി​ല്ലെ​ന്ന വി​ജി​ല​ൻ​സി​ന്‍റെ നി​ഗ​മ​നം യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​തി​ന് മുമ്പു​ള്ള​താ​ണെന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കേസ് സിബിഐക്ക് വിടാനുള്ള എൽഡിഎഫ് സർക്കാരിന്‍റെ ശിപാർശ രാഷ്ട്രീയ പ്രേരിതമായിരുന്നെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

National

ഭ​ക്ഷ​ണം വി​ള​മ്പു​ന്ന​തി​നെ ചൊ​ല്ലി ത​ർ​ക്കം; സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

പാ​റ്റ്ന: ബി​ഹാ​റി​ലെ ജ​ഹാ​നാ​ബാ​ദ് ജി​ല്ല​യി​ൽ സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ധ​ർ​മ്മേ​ന്ദ്ര കു​മാ​റി​ന്‍റെ ഭാ​ര്യ അ​ൻ​ഷു ദേ​വി (25) യെ​യാ​ണ് കു​നാ​ൽ കു​മാ​ർ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ അ​ൻ​ഷു വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു. മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ൾ പാ​ട​ത്തേ​ക്ക് പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. പാ​ട​ത്തു​നി​ന്നെ​ത്തി​യ കു​നാ​ൽ ഭ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു. ഭ​ക്ഷ​ണം വൈ​കി​യ​തി​ൽ പ്ര​കോ​പി​ത​നാ​യ ഇ​യാ​ൾ കോ​ടാ​ലി​യെ​ടു​ത്ത് അ​ൻ​ഷു​വി​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പ്ര​തി അ​റു​ത്തെ​ടു​ത്ത ത​ല വീ​ടി​ന് മു​ൻ​പി​ലെ മ​ര​ത്തി​ൽ തൂ​ക്കി​യി​ട്ടു.

ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് കു​നാ​ലി​നെ അ​റ​സ്റ്റ് ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Kerala

ശ​ബ​രി​മ​ല​യി​ലെ നെ​യ്യ് മ​റി​ച്ചു​വി​റ്റ സം​ഭ​വം; ദേ​വ​സ്വം സെ​ക്ര​ട്ട​റി​ക്ക് അ​ന്വേ​ഷ​ണ ചു​മ​ത​ല

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ മി​ൽ​മ നെ​യ്യ് മ​റി​ച്ചു​വി​റ്റ സം​ഭ​വ​ത്തി​ൽ ദേ​വ​സ്വം സെ​ക്ര​ട്ട​റി​ക്ക് അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ൽ​കി ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി. സം​ഭ​വ​ത്തി​ൽ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യും നേ​ര​ത്തെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

വി​ജി​ല​ൻ​സും വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മി​ൽ​മ ന​ൽ​കി​യ നെ​യ്യ് നി​ല​വാ​രം ഇ​ല്ലാ​ത്ത​താ​ണോ എ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കും. മി​ൽ​മ നെ​യ്യ് മ​റി​ച്ചു​വി​റ്റ് പ​ക​രം നി​ല​വാ​ര​മി​ല്ലാ​ത്ത നെ​യ്യ് ശ​ബ​രി​മ​ല​യി​ൽ എ​ത്തി​ച്ച​തി​ലാ​ണ് ദേ​വ​സ്വം ബോ​ർ​ഡി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​ക്കു​ന്ന​ത്.

നെ​യ്യ് മ​റി​ച്ചു​വി​റ്റ സം​ഭ​വ​ത്തി​ൽ ദേ​വ​സ്വം ക​മ്മീ​ഷ​ണ​റോ​ട് ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​ത് ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് കെ. ​മു​ര​ളീ​ധ​ര​ൻ റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്.

നെ​യ്യ് കൊ​ടു​ത്ത മി​ൽ​മ​യെ​പ്പോ​ലെ വാ​ങ്ങി​യ ദേ​വ​സ്വം ബോ​ർ​ഡി​നും ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ വി​ല​യി​രു​ത്ത​ൽ. വി​റ്റ​വ​ർ ഗു​ണ​മേ​ന്മ ഇ​ല്ലാ​ത്ത സാ​ധ​നം വി​റ്റെ​ങ്കി​ൽ എ​ന്തി​ന​ത് വാ​ങ്ങി​യെ​ന്നും അ​ത് വ​ലി​യ ഗൗ​ര​വ​മു​ള്ള കാ​ര്യ​മാ​ണെ​ന്നും മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

National

കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​ഞ്ച് പേ​ർ മ​രി​ച്ചു

ഷിം​ല: ഹി​മാ​ച​ലി​ലെ ച​മ്പ ജി​ല്ല​യി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ മ​രി​ച്ചു. ഗെ​ഹ്റ സ്വ​ദേ​ശി​ക​ളാ​യ വ​ച​ൻ സിം​ഗ് (60), റി​പ​ൻ സിം​ഗ് (30), റി​മ്പി ദേ​വി, ഇ​രു​വ​രു​ടെ​യും മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ്, കീ​ർ​ത്തി (23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കു​ടും​ബം ച​ണ്ഡി​ഗ​ഢി​ൽ നി​ന്ന് കു​ഞ്ഞി​ന്‍റെ ചി​കി​ത്സ ക​ഴി​ഞ്ഞ് മ​ട​ങ്ങി വ​രു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ക​ന​ത്ത മ​ഴ പെ​യ്യു​ന്ന​തി​നി​ടെ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് കൊ​ക്ക​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ പോ​ലീ​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.

മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ന​ൽ​കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് ഹി​മാ​ച​ൽ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി സു​ഖ്‌​വീ​ന്ദ​ർ സിം​ഗ് സു​ഖു നി​ർ​ദേ​ശം ന​ൽ​കി. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ മ​ണ്ണി​ടി​ച്ചി​ലും റോ​ഡ് അ​പ​ക​ട​ങ്ങ​ളും വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ഹ​ന​യാ​ത്ര​ക്കാ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

Kerala

അശ്ലീല, അധിക്ഷേപ പരാമർശങ്ങൾ: ടി.ജി. മോഹൻദാസിനെതിരെ കേസെടുത്തു

തിരുവനന്തപുരം: വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മെ​തി​രെ അ​ശ്ലീ​ല​വും അ​ധി​ക്ഷേ​പ​ക​ര​വു​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​ർ​എ​സ്എ​സ് സ​ഹ​യാ​ത്രി​ക​ൻ ടി.​ജി. മോ​ഹ​ൻ​ദാ​സി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. എ​ഐ​വൈ​എ​ഫ് നേ​താ​വ് ജി​സ്മോ​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​റ്റി സൈ​ബ​ർ പോ​ലീ​സാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.​അ​ധി​ക്ഷേ​പം, ക​ലാ​പ ആ​ഹ്വാ​നം എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​ക്കൊ​ണ്ടാ​ണ് കേ​സ്.

ഡ​ൽ​ഹി​യി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ച​ശേ​ഷം പ്ര​തി​ഷേ​ധി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രേ വെ​ടി​വെ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മോ​ഹ​ൻ​ദാ​സി​ന്‍റെ പ​രാ​മ​ർ​ശം. ‘എ​നി​ക്ക് ഈ ​സാ​ഹ​ച​ര്യം കൈ​യി​ൽ കി​ട്ടി​യാ​ൽ നാ​ല് ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ക്കും. ജ​ന​ക്കൂ​ട്ട​ത്തോ​ട് പി​രി​ഞ്ഞു​പോ​കാ​ൻ മൂ​ന്നു​ത​വ​ണ മൈ​ക്കി​ൽ ആ​വ​ശ്യ​പ്പെ​ട്ടും. പി​ന്നെ വെ​ടി​വെ​ക്കും. ആ​ളു​ക​ൾ ചി​ത​റി​യോ​ടും. കു​റേ​പ്പേ​ർ മ​രി​ക്കും. കു​റേ​പ്പേ​ർ മ​രി​ക്കി​ല്ല. കു​റേ​പ്പേ​ർ​ക്ക് അം​ഗ​ഭം​ഗം സം​ഭ​വി​ക്കും’ എ​ന്നാ​യി​രു​ന്നു വീ​ഡി​യോ​യി​ൽ മോ​ഹ​ൻ​ദാ​സി​ന്‍റെ പ​രാ​മ​ർ​ശം.

ഡ​ൽ​ഹി​യി​ൽ ബ​ലാ​ത്സം​ഗം കൂ​ട്ട ബ​ലാ​ത്സം​ഗ​മാ​യി ന​ട​ക്കും. അ​തി​ന് പ​രാ​തി​യു​ണ്ടാ​വി​ല്ല. ബ​ലാ​ത്സം​ഗം ഇ​ഷ്ട​പ്പെ​ടു​ന്ന സ്ത്രീ​ക​ളും പെ​ൺ​കു​ട്ടി​ക​ളു​മാ​ണ് അ​വി​ടെ​യു​ള്ള​ത്. പ്ര​ത്യേ​കി​ച്ച് ഇ​ട​തു​പ​ക്ഷ, മ​ത​നി​ര​പേ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ. അ​തി​നി​ട​യ്ക്ക് ആ​രെ​ങ്കി​ലും ച​ത്തു​ക​ഴി​ഞ്ഞാ​ൽ അ​ടു​ത്ത ര​ക്ത​സാ​ക്ഷി​ക​ളാ​യി മാ​റു’​മെ​ന്ന് മ​റ്റൊ​രു വീ​ഡി​യോ​യി​ൽ മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞി​രു​ന്നു. ഈ പരാമർശങ്ങളിലാണ് കേ​സെടുത്തത്.

National

മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നി​ട​യി​ൽ വി​ള​മ്പി​യ ക​റി​യി​ൽ കീ​ട​നാ​ശി​നി; 12 പേ​ർ​ക്ക് ദേ​ഹാ​സ്വ​സ്ഥ്യം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​ർ​ദോ​യ് ജി​ല്ല​യി​ൽ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നി​ട​യി​ൽ വി​ള​മ്പി​യ ക​റി​യി​ൽ കീ​ട​നാ​ശി​നി ക​ല​ർ​ന്ന​തി​നെ തു​ട​ർ​ന്ന് 12 പേ​ർ​ക്ക് ദേ​ഹാ​സ്വ​സ്ഥ്യം. മോ​ഹി​ത്, ശൈ​ലേ​ന്ദ്ര, നേ​ത്രാ​പാ​ൽ, അ​ഞ്ജ​നി, ശ്രീ​പാ​ൽ, ആ​ഷി​ഷ്, ര​വി, ഭു​രെ, സ​ച്ചി​ൻ, ക​മ​ലേ​ഷ്, ആ​ന​ന്ദ്, അ​ങ്കേ​ഷ് എ​ന്നി​വ​രാ​ണ് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലു​ള്ള​ത്.

ഭ​ക്ഷ​ണം ക​ഴി​ച്ച​വ​രി​ൽ ചി​ല​ർ​ക്ക് ക​റി​യി​ൽ അ​സാ​ധാ​ര​ണ​മാ​യ ക​യ്പ്പ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. പി​ന്നാ​ലെ ഇ​വ​ർ​ക്ക് ഛർ​ദി​യും ത​ല​ക​റ​ക്ക​വും അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ കു​ടും​ബാം​ഗ​ങ്ങ​ൾ ഭ​ക്ഷ​ണം വി​ള​മ്പു​ന്ന​ത് നി​ർ​ത്തി​വ​യ്ക്കു​ക​യും, അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു.

ക​റി പാ​കം ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ച്ച വ​ലി​യ പാ​ത്രം പ​രി​ശോ​ധി​ച്ച​പ്പോ​ൾ, അ​തി​ന്‍റെ അ​ടി​ഭാ​ഗ​ത്ത് തു​റ​ന്ന നി​ല​യി​ൽ കീ​ട​നാ​ശി​നി​യു​ടെ പാ​ത്രം ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. റ​ഹ്‌​തൗ​റ സ്വ​ദേ​ശി സ​ന്ദീ​പി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ​യു​ള്ള ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ച​ത്.

കീ​ട​നാ​ശി​നി അ​ബ​ദ്ധ​ത്തി​ൽ ക​റി​യി​ൽ വീ​ണ​താ​ണോ അ​തോ ഇ​തി​നു​പി​ന്നി​ൽ മ​റ്റേ​തെ​ങ്കി​ലും ഗൂ​ഢാ​ലോ​ച​ന​യു​ണ്ടോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Viral

ലൈം​ഗി​ക​പീ​ഡ​ന ആ​രോ​പ​ണം വെ​ളി​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ വെ​ടി​യേ​റ്റു​മ​രി​ച്ചു; ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പീ​ഡ​ന​വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ പ്ര​മു​ഖ ഇ​ൻ​ഫ്ലു​വ​ൻ​സ​റെ പി​രി​ഞ്ഞു ക​ഴി​യു​ക​യാ​യി​രു​ന്ന ഭ​ർ​ത്താ​വ് വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി.

അ​മേ​രി​ക്ക​യി​ലെ ഒ​ക്ല​ഹോ​മ​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ സാ​റ ഗി​ൽ​സ​ൺ എ​ന്ന 43-കാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ഭ​ർ​ത്താ​വ് ജെ​റ​മി​യ ഷോ​ൺ ഡ​ഫി സ്വ​യം വെ​ടി​വെ​ച്ച് ജീ​വ​നൊ​ടു​ക്കു​ക​യും ചെ​യ്തു.

ബാ​സ്ക​റ്റ് ബോ​ൾ പ​രി​ശീ​ല​ക​നാ​യി​രു​ന്ന ജെ​റ​മി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന വി​വ​രം സാ​റ ടി​ക് ടോ​ക് വീ​ഡി​യോ​യി​ലൂ​ടെ തു​റ​ന്നു​പ​റ​ഞ്ഞ​ത് വ​ലി​യ രീ​തി​യി​ൽ വൈ​റ​ലാ​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​യാ​ൾ സാ​റ​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ദാ​രു​ണ​മാ​യ കൃ​ത്യം ന​ട​ത്തി​യ​ത്. പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വെ​ടി​യൊ​ച്ച കേ​ട്ട​തെ​ന്നും, തു​ട​ർ​ന്ന് സാ​റ​യു​ടെ മ​ക​നാ​ണ് അ​മ്മ കൊ​ല്ല​പ്പെ​ട്ട വി​വ​രം അ​ധി​കൃ​ത​രെ അ​റി​യി​ച്ച​തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തു​ന്ന ഇ​ര​ക​ൾ നേ​രി​ടു​ന്ന സു​ര​ക്ഷാ ഭീ​ഷ​ണി​ക​ളെ​ക്കു​റി​ച്ചും, കോ​ട​തി ഉ​ത്ത​ര​വു​ക​ളു​ടെ ഫ​ല​പ്രാ​പ്തി​യെ​ക്കു​റി​ച്ചും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഈ ​സം​ഭ​വം വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.

National

ഭാ​ര്യ​യെ കെ​ട്ടി​ത്തൂ​ക്കി കൊ​ല​പ്പെ​ടു​ത്തി, ദൃ​ശ്യ​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തി; യു​വാ​വ് അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ബാ​ഗ​ൽ​കോ​ട്ടി​ൽ അ​വി​ഹി​ത ബ​ന്ധം സം​ശ​യി​ച്ചു ഭാ​ര്യ​യെ കെ​ട്ടി​ത്തൂ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ഭാ​ഗ്യ​ശ്രീ ജി​ഗ​ലൂ​റി​നെ (23) ആ​ണ് ഭ​ർ​ത്താ​വ് പ്ര​വീ​ൺ ജി​ഗ​ലൂ​ർ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ആ​ദ്യം മ​ര​ത്ത​ടി ഉ​പ​യോ​ഗി​ച്ച് ഭാ​ര്യ​യെ മ​ർ​ദി​ച്ച ശേ​ഷം ഇ​യാ​ൾ വീ​ടി​നു​ള്ളി​ൽ തൂ​ക്കി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. ഭാ​ഗ്യ​ശ്രീ ശ്വാ​സം കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​ത് പ്ര​വീ​ൺ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ളെ വീ​ഡി​യോ കോ​ളി​ൽ വി​ളി​ച്ച് മ​ക​ളു​ടെ ദ​യ​നീ​യ​വ​സ്ഥ നേ​രി​ട്ട് കാ​ണാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്തു. ഈ ​ദൃ​ശ്യ​ങ്ങ​ൾ ഇ​യാ​ൾ മ​റ്റു ​ചി​ല​ർ​ക്കും അ​യ​ച്ചു​കൊ​ടു​ത്തി​ട്ടു​ണ്ട്.

കു​ടും​ബ​വ​ഴ​ക്കി​നെത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി ഭാ​ഗ്യ​ശ്രീ സ്വ​ന്തം വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. എ​ന്നാ​ൽ, സ​മാ​ധാ​ന​ത്തോ​ടെ ജീ​വി​ക്കാ​മെന്നു വാ​ഗ്ദാ​നം ചെ​യ്ത് പ്ര​വീ​ൺ ഭാ​ഗ്യ​ശ്രീ​യെ വീ​ട്ടി​ലേ​ക്കു തി​രി​കെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. തി​രി​കെ എ​ത്തി​യ അ​ന്നു​ത​ന്നെ​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.

വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻത​ന്നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

International

വി​മാ​ന​ത്തി​ൽ പ​വ​ർ ബാ​ങ്കി​ന് തീ​പി​ടി​ച്ചു

ബീ​ജിം​ഗ്: ലാ​ൻ​ഡിം​ഗി​ന് പി​ന്നാ​ലെ വി​മാ​ന​ത്തി​ന്‍റെ ഓ​വ​ർ​ഹെ​ഡ് ല​ഗേ​ജ് കാ​ബി​നി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​വ​ർ ബാ​ങ്കി​ന് തീ​പി​ടി​ച്ചു. ചൈ​ന ഈ​സ്റ്റേ​ൺ എ​യ​ർ​ലൈ​ൻ​സി​ന്‍റെ എം​യു2421 വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. ഉ​ട​ൻ ത​ന്നെ കാ​ബി​ൻ ക്രൂ ​തീ​യ​ണ​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

ലാ​ഞ്ചോ​വി​ൽ നി​ന്ന് ഗു​യാം​ഗ് ലോ​ങ്‌​ഡോ​ങ്ബാ​വോ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​ത്തി​യ എ​യ​ർ​ബ​സ് എ320 ​വി​മാ​നം റ​ൺ​വേ​യി​ലൂ​ടെ ടെ​ർ​മി​ന​ലി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. യാ​ത്ര​ക്കാ​ര​ന്‍റെ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന പ​വ​ർ ബാ​ങ്കാ​ണ് തീ​പി​ടി​ച്ച​ത്.

യാ​ത്ര​ക്കാ​ർ വി​മാ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന് മു​മ്പ് ത​ന്നെ തീ ​പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്കോ ജീ​വ​ന​ക്കാ​ർ​ക്കോ പ​രി​ക്കേ​റ്റി​ല്ല. വി​മാ​ന​ത്തി​നു​ള്ളി​ൽ പു​ക ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ചെ​റി​യ രീ​തി​യി​ലു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

National

ആ​ടു​ക​ളെ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പ​ണം; യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലെ ഖു​ന്തി​യി​ൽ ആ​ടി​നെ മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച് യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു. സം​ഭ​വ​ത്തി​ൽ മ​റ്റൊ​രു യു​വാ​വി​ന് പ​രി​ക്കേ​റ്റു. സി​സാ​യ് സ്വ​ദേ​ശി ദി​ൽ​ദാ​ർ അ​ൻ​സാ​രി (35) യെ​യാ​ണ് നാ​ട്ടു​കാ​ർ ചേ​ർ​ന്ന് കൊ​ന്ന​ത്.

നാ​ല് പേ​ർ ചേ​ർ​ന്ന് ആ​ടു​ക​ളെ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നാ​ട്ടു​കാ​ർ ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​തി​ൽ ര​ണ്ടു​പേ​രെ​യാ​ണ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. ആ​ക്ര​മ​ണം തു​ട​ങ്ങി​യ​തോ​ടെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന മ​റ്റു ര​ണ്ട് പേ​ർ കാ​റു​മാ​യി സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ ദി​ൽ​ദാ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.

പ​രി​ക്കേ​റ്റ​യാ​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

International

കു​വൈ​റ്റി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന; വ്യാജ വ​സ്ത്ര​ങ്ങ​ളും ചെ​രു​പ്പു​ക​ളും പി​ടി​ച്ചെ​ടു​ത്തു

കു​വൈ​റ്റ് സി​റ്റി: അ​ന്താ​രാ​ഷ്ട്ര ബ്രാ​ൻ​ഡു​ക​ളു​ടെ പേ​രി​ൽ വി​റ്റ​ഴി​ക്കാ​ൻ സൂ​ക്ഷി​ച്ചി​രു​ന്ന 1,550 വ്യാ​ജ വ​സ്ത്ര​ങ്ങ​ളും ചെ​രു​പ്പു​ക​ളും കു​വൈ​റ്റ് അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തു. ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ ഒ​രു ഗോ​ഡൗ​ണി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്.

ക്യാ​പി​റ്റ​ൽ ഇ​ൻ​സ്പെ​ക്ഷ​ൻ മോ​ണി​റ്റ​റിം​ഗ് വി​ഭാ​ഗ​വും ഹ​വ​ല്ലി ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗ​വും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ്യാ​ജ ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. വ്യാ​ജ ഉ​ത്പ​ന്ന​ങ്ങ​ൾ സൂ​ക്ഷിക്കു​ക​യും യ​ഥാ​ർ​ഥ ബ്രാ​ൻ​ഡ​ഡ് സാ​ധ​ന​ങ്ങ​ളെ​ന്ന പേ​രി​ൽ വി​ൽ​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി.

നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ സ്ഥാ​പ​ന​ത്തി​നെ​തി​രെ കേ​സെ​ടു​ത്ത് ഗോ​ഡൗ​ൺ ഉ​ട​ൻ ത​ന്നെ പൂ​ട്ടി​ക്കു​ക​യും ചെ​യ്തു. മ​റ്റൊ​രു പ​രി​ശോ​ധ​ന​യി​ൽ ജ​ഹ്‌​റ, ഫ​ർ​വാ​നി​യ എ​മ​ർ​ജ​ൻ​സി ടീ​മു​ക​ളും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും ചേ​ർ​ന്ന് മ​ന്ത്രാ​ല​യ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച ഒ​രു സ​ലൂ​ണും സ്പാ​യും അ​ട​ച്ചു​പൂ​ട്ടി. വ​രും ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തു​ട​ന്നീ​ളം ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​യി തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

National

കാ​ഷ്മീ​രി​ൽ ബ​സ് മ​റി​ഞ്ഞ് 39 പേ​ർ​ക്ക് പ​രി​ക്ക്

ശ്രീ​ന​ഗ​ർ: ജ​മ്മു ക​ഷ്മീ​രി​ലെ ഗ​ന്ത​ർ​ബാ​ൽ ജി​ല്ല​യി​ൽ തീ​ർ​ഥ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് 39 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം.

അ​മ​ർ​നാ​ഥ് ഗു​ഹാ​ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് മ​ട​ങ്ങി​വ​രി​ക​യാ​യി​രു​ന്ന തീ​ർ​ഥാ​ട​ക​രു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തി​യ ബ​സ് റോ​ഡി​ലെ വ​ള​വി​ൽ വ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ​ത്തെ ഒ​രു വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു. അ​പ​ക​ട​സ​മ​യ​ത്ത് വീ​ടി​നു​ള്ളി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

നാ​ട്ടു​കാ​രും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

 

National

വ​ന്ദേ​ഭാ​ര​തി​ൽ വി​ത​ര​ണം ചെ​യ്ത ഭ​ക്ഷ​ണ​ത്തി​നു​ള്ളി​ൽ പ​ശ​യു​ടെ ട്യൂ​ബ്

ചെ​ന്നൈ: വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ വി​ത​ര​ണം ചെ​യ്ത ഭ​ക്ഷ​ണ​ത്തി​നൊ​പ്പം യാ​ത്ര​ക്കാ​ര​ന് ല​ഭി​ച്ച​ത് പ​ശ​യു​ടെ ട്യൂ​ബ്. മൈ​സൂ​രു​വി​ൽ നി​ന്ന് ചെ​ന്നൈ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ വി​ത​ര​ണം ചെ​യ്ത വ​ട​യ്ക്കു​ള്ളി​ൽ നി​ന്നാ​ണ് ഒ​ട്ടി​ക്കു​ന്ന പ​ശ​യു​ടെ ട്യൂ​ബ് ക​ണ്ടെ​ത്തി​യ​ത്. ക​തി​ർ​വേ​ട് സ്വ​ദേ​ശി ഡി. ​ശേ​ഖ​റി​നാ​ണ് പ​ശ ട്യൂ​ബു​ള്ള വ​ട ല​ഭി​ച്ച​ത്.

ട്രെ​യി​നി​ൽ വി​ത​ര​ണം ചെ​യ്ത ല​ഘു ഭ​ക്ഷ​ണ​ത്തി​നൊ​പ്പ​മു​ണ്ടാ​യ വ​ട​യ്ക്കു​ള്ളി​ൽ നി​ന്നാ​ണ് പ​ശ​യു​ടെ ട്യൂ​ബ് ക​ണ്ടെ​ത്തി​യ​ത്. വ​ട ക​ടി​ച്ച​തോ​ടെ പൊ​ട്ടി​യ ട്യൂ​ബി​ൽ നി​ന്ന് ഒ​ട്ടി​ക്കു​ന്ന ദ്രാ​വ​കം ശേ​ഖ​റി​ന്‍റെ ചു​ണ്ടു​ക​ളി​ലേ​ക്ക് പ​റ്റി​പ്പി​ടി​ച്ചു. ഉ​ട​ൻ ത​ന്നെ പു​റ​ത്തെ​ടു​ത്ത​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ ഐ​ആ​ർ​സി​ടി​സി​ക്ക് നേ​രി​ട്ട് പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

National

ഐ​ഐ​ടി ഗോഹട്ടി​യി​ലെ വി​ദ്യാ​ർ​ഥി മ​രി​ച്ച നി​ല​യി​ൽ

ദി​സ്പൂ​ർ: അ​സാ​മി​ലെ ഗോഹട്ടി കാമ്പസിൽ മൂ​ന്നാം വ​ർ​ഷ ബി​ടെ​ക് വി​ദ്യാ​ർ​ഥി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഒ​ഡീ​ഷ​യി​ലെ പു​രി സ്വ​ദേ​ശി റി​തേ​ഷ് രാ​ജ് സിം​ഗാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ കോ​ള​ജി​ലെ കെ​ട്ടി​ട​ത്തി​ന്‍റെ അ​ഞ്ചാം നി​ല​യി​ൽ നി​ന്ന് റി​തേ​ഷ് ചാ​ടി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​ധി​കൃ​ത​രു​ടെ​യും മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി വ​രു​ന്നു​ണ്ട്. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി ഗോഹട്ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​ട്ടു​ണ്ട്.

National

ഉ​ത്ത​ര്‍​പ്ര​ദേ​ശ് എ​ക്‌​സ്പ്ര​സ്‌​വേ​യി​ൽ വി​ള്ള​ൽ; ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് 12 ദി​വ​സ​ത്തി​നു​ള്ളി​ൽ റോ​ഡ് ത​ക​ർ​ന്നു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ​യി​ൽ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് 12 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഹൈ​വേ ത​ക​ര്‍​ന്നു. ല​ക്നോ-​കാ​ണ്‍​പൂ​ര്‍ ഗ്രീ​ന്‍​ഫീ​ല്‍​ഡ് നാ​ഷ​ണ​ല്‍ എ​ലി​വേ​റ്റ​ഡ് എ​ക്‌​സ്പ്ര​സ്‌​വേ​യു​ടെ ഒ​രു ഭാ​ഗ​മാ​ണ് ത​ക​ര്‍​ന്ന​ത്. ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നാ​ണ് റോ​ഡ് ത​ക​ര്‍​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്, പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ്, കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി എ​ന്നി​വ​ർ ചേ​ർ​ന്ന് ജൂ​ലൈ 13 -നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. എ​ന്നാ​ൽ ജൂ​ലൈ 25 -ന് ​റോ​ഡി​ന്‍റെ ഒ​രു വ​ലി​യ ഭാ​ഗം ത​ക​ർ​ന്നു​പോ​വു​ക​യാ​യി​രു​ന്നു. 4,200 കോ​ടി രൂ​പ ചെ​ല​വി​ലാ​യി​രു​ന്നു നി​ർ​മാ​ണം.

കോ​രാ​രി ഗ്രാ​മ​ത്തി​ന് സ​മീ​പം റോ​ഡി​ന്‍റെ അ​ഞ്ച് മു​ത​ൽ ഏ​ഴ് മീ​റ്റ​ർ വ​രെ നീ​ള​ത്തി​ലു​ള്ള ഭാ​ഗം താ​ഴ്ന്നു​പോ​യ​താ​യി കാ​ണി​ച്ച് സ​മാ​ജ്വാ​ദി പാ​ർ​ട്ടി നേ​താ​വ് മ​ധു​സൂ​ദ​ന യാ​ദ​വ് എ​ക്സ്പ്ര​സ്‌​വേ​യി​ൽ നി​ന്നു​ള്ള ഒ​രു വീ​ഡി​യോ പ​ങ്കു​വ​ച്ചി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ച്ചു.

National

വെ​ള്ള​ത്തി​ൽ വീ​ണ സു​ഹൃ​ത്തി​നെ ര​ക്ഷി​ക്കു​ന്നതിനി​ടെ മൂ​ന്ന് പേ​ർ മു​ങ്ങി മ​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ നി​സാ​മാ​ബാ​ദ് ജി​ല്ല​യി​ൽ ഡാ​മി​ൽ വീ​ണ സു​ഹൃ​ത്തി​നെ ര​ക്ഷി​ക്കു​ത്തി​നി​ടെ മൂ​ന്ന് പേ​ർ മു​ങ്ങി മ​രി​ച്ചു, ഒ​രാ​ളെ കാ​ണാ​താ​യി. ഓ​ട്ടോ​ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ ക​ലീം (24), ന​ജു​വ​ത്ത് (24), അ​സീം (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. നാ​ന്ദേ​ഡ് സ്വ​ദേ​ശി അ​ർ​ഹാ​നെ (17) ആ​ണ് കാ​ണാ​താ​യ​ത്.

വെ​ള്ള​ത്തി​ൽ വീ​ണ അ​ർ​ഹാ​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബാ​ക്കി മൂ​ന്ന് പേ​രും ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ​യു​ട​ൻ ത​ന്നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ക​ലീം, ന​ജു​വ​ത്ത്, അ​സീം എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​ർ​ഹാ​നാ​യു​ള്ള തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

 

National

അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ട്ര​ക്ക് വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ന്ത് ക​ബീ​ർ ന​ഗ​റി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ട്ര​ക്ക് വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ മ​രി​ച്ചു. വീ​ടി​നു പു​റ​ത്ത് ക​ട്ടി​ലി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ലാ​ൽ​ജി (62), ഭാ​ര്യ ജ്ഞാ​ൻ​മ​തി (60), കൊ​ച്ചു​മ​ക്ക​ളാ​യ ആ​ദ​ർ​ശ് (12), സ​ത്യം (ആ​റ്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​യ്ക്കാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഖ​ലീ​ലാ​ബാ​ദി​ൽ നി​ന്ന് ബ​സ്തി ഭാ​ഗ​ത്തേ​ക്ക് അ​മി​ത​വേ​ഗ​ത്തി​ൽ പോ​വു​ക​യാ​യി​രു​ന്ന ട്ര​ക്കി​ന്‍റെ ഡ്രൈ​വ​ർ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ ഉ​റ​ങ്ങി പോ​യ​താ​വാം അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. റോ​ഡി​ൽ നി​ന്ന് തെ​ന്നി​മാ​റി​യ ട്ര​ക്ക് 30 മീ​റ്റ​റോ​ളം നി​യ​ന്ത്ര​ണ​മി​ല്ലാ​തെ മു​ന്നോ​ട്ട് നീ​ങ്ങി ലാ​ൽ​ജി​യെ​യും കു​ടും​ബ​ത്തെ​യും ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച് വീ​ടി​നു​ള്ളി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

റോ​ഡ​രി​കി​ൽ സ്ഥി​തി​ച്ചെ​യു​ന്ന വീ​ടി​ന് മു​ന്നി​ലെ ഷെ​ഡി​ൽ ക​ട്ടി​ലി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്നു ലാ​ൽ​ജി​യും ഭാ​ര്യ​യും. ഉ​റ​ക്ക​മു​ണ​ർ​ന്ന് ഇ​വ​രു​ടെ അ​ടു​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ആ​ദ​ർ​ശും സ​ത്യ​വും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് മ​റി​ഞ്ഞ ട്ര​ക്ക് മാ​റ്റി​യാ​ണ് അ​ടി​യി​ൽ​പ്പെ​ട്ട് കി​ട​ന്ന​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്ര​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും നാ​ല് പേ​രു​ടെ​യും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ട്ര​ക്ക് ഡ്രൈ​വ​റും സ​ഹാ​യി​യും സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​വ​ർ​ക്കാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

International

സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി മ​രി​ച്ചു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ റു​മാ​ഹി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട റാ​ന്നി പൂ​ഭ​ര​ണി​യി​ൽ രാ​ജേ​ഷ് കു​മാ​ർ (42) ആ​ണ് മ​രി​ച്ച​ത്. മ​ണി​യ​ൻ നാ​യ​രു​ടെ​യും മ​ണി​യ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ദീ​പ. പ്ര​ണ​വ്, പൗ​ർ​ണ​മി എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

രാ​ജേ​ഷ് റി​യാ​ദി​ൽ ഹെ​വി വാ​ഹ​ന ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. റി​യാ​ദി​ൽ നി​ന്ന് അ​ൽ അ​ഹ്സ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലേ​ക്ക് സാ​ധ​ന​ങ്ങ​ളു​മാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഡ്രൈ​വിം​ഗി​നി​ടെ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ക​മ്പ​നി അ​ധി​കൃ​ത​ർ രാ​ജേ​ഷി​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മ​റു​പ​ടി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​ലെ ജി​പി​എ​സ് സം​വി​ധാ​നം പ​രി​ശോ​ധി​ച്ച് ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് അ​പ​ക​ട​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം റു​മാ​ഹ് ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Latest News

Corehub Up