x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഷ്മീ​രി​ൽ ബ​സ് മ​റി​ഞ്ഞ് 39 പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: July 28, 2026 10:33 AM IST | Updated: July 28, 2026 10:33 AM IST

അപകടത്തിൽപ്പെട്ട ബസ്

ശ്രീ​ന​ഗ​ർ: ജ​മ്മു ക​ഷ്മീ​രി​ലെ ഗ​ന്ത​ർ​ബാ​ൽ ജി​ല്ല​യി​ൽ തീ​ർ​ഥ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് 39 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം.

അ​മ​ർ​നാ​ഥ് ഗു​ഹാ​ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് മ​ട​ങ്ങി​വ​രി​ക​യാ​യി​രു​ന്ന തീ​ർ​ഥാ​ട​ക​രു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തി​യ ബ​സ് റോ​ഡി​ലെ വ​ള​വി​ൽ വ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ​ത്തെ ഒ​രു വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു. അ​പ​ക​ട​സ​മ​യ​ത്ത് വീ​ടി​നു​ള്ളി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

നാ​ട്ടു​കാ​രും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

 

Tags : Deepika BreakingNews BusOverturn Injured

Recent News

Corehub Up