വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ (File Photo)
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ മാറ്റിയതിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീന് അതൃപ്തി. അടിക്കടി ഉദ്യോഗസ്ഥരെ മാറ്റുന്നത് വകുപ്പിന് പ്രതിസന്ധി ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വകുപ്പിന്‍റെ കാര്യങ്ങളിൽ നേതൃത്യം നൽകുന്നയാൾ സ്ഥിരമായിരിക്കണമെന്നും ഡയറക്ടറെ മാറ്റിയത് ബോധപൂർവമല്ലെന്നും അദ്ദേഹം പറഞ്ഞു. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ നീക്കമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : Minister Transfer Director GeneralEducation NShamsuddeen