x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ള​ർ​ത്തു​നാ​യ​യു​മാ​യി ലി​ഫ്റ്റി​ൽ ക​യ​റു​ന്ന​തി​നെ​ച്ചൊ​ല്ലി ത​ർ​ക്കം; അ​ധ്യാ​പി​ക​യ്ക്ക് മ​ർ​ദ​ന​മേ​റ്റു

വെബ് ഡെസ്ക്
Published: September 14, 2026 01:20 PM IST | Updated: September 14, 2026 01:22 PM IST

ഹി​ന ബാ​രിയെ മർദിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ റെ​സി​ഡ​ൻ​ഷ്യ​ൽ സൊ​സൈ​റ്റി​യി​ലെ ലി​ഫ്റ്റി​ൽ വ​ള​ർ​ത്തു​നാ​യ​യു​മാ​യി ക​യ​റി​യ​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​ധ്യാ​പി​ക​യ്ക്ക് മ​ർ​ദ​ന​മേ​റ്റു. സ്കൂ​ളി​ൽ നി​ന്ന് ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ ഹി​ന ബാ​രി എ​ന്ന അ​ധ്യാ​പി​ക​യെ​യാ​ണ് ശ്വേ​ത സു​ബെ എ​ന്ന സ്ത്രീ ​വ​ടി​യു​പ​യോ​ഗി​ച്ച് മ​ർ​ദി​ക്കു​ക​യും മു​ഖ​ത്ത​ടി​ക്കു​ക​യും ചെ​യ്ത​ത്.

ലി​ഫ്റ്റി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച ഹി​ന​യെ വ​ള​ർ​ത്തു​നാ​യ​യു​മാ​യി അ​ക​ത്തു​ണ്ടാ​യി​രു​ന്ന ശ്വേ​ത ത​ട​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ശ്വേ​ത കൈ​യി​ലു​ണ്ടാ​യി​രു​ന്ന വ​ടി ഉ​പ​യോ​ഗി​ച്ച് ഹി​ന​യെ അ​ടി​ക്കു​ക​യും മു​ഖ​ത്ത​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നി​ടെ ഇ​രു​വ​രും ത​മ്മി​ലു​ള്ള അ​ടി​പി​ടി രൂ​ക്ഷ​മാ​യി. വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ് ഇ​വ​രെ പി​ടി​ച്ചു​മാ​റ്റി​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഹി​ന പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കു​ക​യും നി​യ​മ​ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലി​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Deepika BreakingNews Dispute Lift PetDog Teacher

Recent News

Corehub Up