x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക് യാ​ത്രി​ക​യെ കാ​ർ ഇ​ടി​പ്പിച്ച് വീ​ഴ്ത്തി

വെബ് ഡെസ്ക്
Published: September 14, 2026 11:40 AM IST | Updated: September 14, 2026 11:40 AM IST

സിയ സമൂഹമാധമങ്ങളിലൂടെ പങ്കുവച്ച ദൃശ്യങ്ങളിൽ നിന്ന്

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ൽ ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​യെ കാ​ർ ഇ​ടി​പ്പിച്ച് വീ​ഴ്ത്തി. സി​യ എ​ന്ന യു​വ​തി​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സി​യ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

സ്പോ​ർ​ട്സ് ബൈ​ക്കി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന സി​യ​യെ കാ​റി​ലെ​ത്തി​യ ഒ​രു സം​ഘം പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി സി​യ പ​റ​യു​ന്നു. അ​ക​ലം പാ​ലി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​വ​ർ പ്ര​കോ​പ​ന​പ​ര​മാ​യി പെ​രു​മാ​റു​ക​യും ബൈ​ക്ക് നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. വാ​ഹ​നം ത​ട​യാ​ൻ ശ്ര​മി​ച്ച സു​ഹൃ​ത്തു​ക്ക​ളെ​യും മ​റി​ക​ട​ന്ന് കാ​ർ സി​യ​യു​ടെ ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ സി​യ​യു​ടെ ബൈ​ക്ക് കാ​റി​ന​ടി​യി​ൽ​പ്പെ​ട്ട് കു​റേ ദൂ​രം വ​ലി​ച്ചി​ഴ​ച്ചു. അ​പ​ക​ട​ത്തി​ന് ശേ​ഷം തൊ​ട്ട​ടു​ത്ത ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ വ​ച്ച് സി​യ​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ കാ​ർ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഡ്രൈ​വ​ർ വാ​ഹ​നം നി​ർ​ത്താ​തെ വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു.

ബൈ​ക്കി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്ന ആ​ക്ഷ​ൻ കാ​മ​റ​യി​ൽ സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. ഗു​രു​ഗ്രാ​മി​ലെ റോ​ഡു​ക​ൾ സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷി​ത​മ​ല്ലെ​ന്നും ഇ​ത്ത​രം ആ​ളു​ക​ൾ​ക്ക് നി​യ​മ​ത്തെ പേ​ടി​യി​ല്ലെ​ന്നും സി​യ പ​ങ്കു​വ​ച്ചു. കാ​റി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ വി​വ​ര​ങ്ങ​ളും ആ​ർ​സി ഉ​ട​മ​യു​ടെ വി​വ​ര​ങ്ങ​ളും സി​യ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. വീ​ഡി​യോ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലി​സ് സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Deepika BreakingNews Car bikeRider

Recent News

Corehub Up