x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ബി​ള്‍ ഗോ​ള്‍​ഡ്

വെബ്ഡെസ്ക്
Published: September 14, 2026 03:33 AM IST | Updated: September 14, 2026 03:33 AM IST

ഏ​ഷ്യ​ന്‍ ജൂ​ണി​യ​ര്‍ ഹോ​ക്കി​യി​ല്‍ ചാന്പ്യന്മാരായ ഇന്ത്യയുടെ പുരുഷ-വനിതാ ടീം ട്രോഫികളുമായി.

മോ​ഖി (ചൈ​ന): 2026 ഏ​ഷ്യ ക​പ്പ് ജൂ​ണി​യ​ര്‍ ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ​ക്ക് ഇ​ര​ട്ട​സ്വ​ര്‍​ണം. ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ദ​ക്ഷി​ണ​കൊ​റി​യ​യെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ആ​തി​ഥേ​യ​രാ​യ ചൈ​ന​യെ​യും കീ​ഴ​ട​ക്കി ഇ​ന്ത്യ സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം ഫൈ​ന​ലി​ല്‍ 1-0നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ജ​യം. 17-ാം മി​നി​റ്റി​ല്‍ സ​നി​ക മാ​നെ നേ​ടി​യ ഗോ​ളി​ല്‍ ഇ​ന്ത്യ, ചൈ​ന​യു​ടെ വി​ധി​യെ​ഴു​തി. ഇ​ന്ത്യ​ക്കി​തു തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം കി​രീ​ട​മാ​ണ്.

2023, 2024 എ​ഡി​ഷ​നു​ക​ളി​ലും ഇ​ന്ത്യ​യാ​യി​രു​ന്നു ചാ​മ്പ്യ​ന്മാ​ര്‍. ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം ഫൈ​ന​ലി​ല്‍ ഇ​ന്ത്യ 4-1നു ​ദ​ക്ഷി​ണ​കൊ​റി​യ​യെ തോ​ല്‍​പ്പി​ച്ചു. അ​ജീ​ത് യാ​ദ​വ് (ഒ​മ്പ​താം മി​നി​റ്റ്), എ​ക്ക (13-ാം മി​നി​റ്റ്), പ്ര​ഭ്ദീ​പ് സിം​ഗ് (21-ാം മി​നി​റ്റ്), ആ​ശു മൗ​ര്യ (50-ാം മി​നി​റ്റ്) എ​ന്നി​വ​രാ​യി​രു​ന്നു ഇ​ന്ത്യ​ക്കാ​യി ഗോ​ള്‍ നേ​ടി​യ​ത്. ഏ​ഷ്യ ക​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ ആ​റാം കി​രീ​ട​മാ​ണ്. തു​ട​ര്‍​ച്ച​യാ​യ നാ​ലാം ത​വ​ണ​യാ​ണ് ഇ​ന്ത്യ ചാ​മ്പ്യ​ന്മാരാകു​ന്ന​ത്.

Tags : DoubleGold JuniorHockey Sports

Recent News

Corehub Up