x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: July 30, 2026 03:20 PM IST | Updated: July 30, 2026 03:20 PM IST

തീ അണയ്ക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് തകർന്ന വീട്

ത​ഞ്ചാ​വൂ​ർ: ത​മി​ഴ്നാ​ട്ടി​ലെ ത​ഞ്ചാ​വൂ​രി​ൽ വീ​ടി​ന് തീ​പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഏ​ഴ് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ സി. ​മു​രു​ക​യ്യ​ന്‍റെ ഓ​ല മേ​ഞ്ഞ വീ​ട് ക​ത്തി ന​ശി​ച്ചു. മു​രു​ക​യ്യ​ന്‍റെ ഭാ​ര്യ സെ​ൽ​വി (45), മ​ക​ൾ അ​ബി (18), അ​യ​ൽ​വാ​സി​ക​ളാ​യ ക​ലൈ​യ​ര​സി (38), കാ​ശി​വേ​ൽ (45), വെ​മ്പ​യ്യ​ൻ (45), രാ​ജ​ശേ​ഖ​ർ (45), പ​ള​നി​യ​പ്പ​ൻ (40) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

വീ​ടി​നു​ള്ളി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്ന ബ​ർ​ൾ​ബി​ൽ നി​ന്നു​ള്ള ചൂ​ടും ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി ഗ്യാ​സ് സി​ലി​ണ്ട​റി​ൽ ഉ​ണ്ടാ​യി​രു​ന്ന വാ​ത​ക ചോ​ർ​ച്ച​യു​മാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കു​ടും​ബാ​ഗ​ങ്ങ​ൾ ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ൾ മേ​ൽ​ക്കൂ​ര​യി​ലേ​ക്ക് തീ ​പ​ട​രു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ അ‍​യ​ൽ​വാ​സി​ക​ൾ തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സി​ല​ണ്ട​ർ വ​ലി​യ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ച്ച​ത്.

പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്ര​യി​ൽ എ​ത്തി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ​ക്ക് 60 ശ​ത​മാ​ന​ത്തി​ല​ധി​കം പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Deepika BreakingNews GasCylinder

Recent News

Corehub Up