x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെട്രൊ വീ​ട്ട​മ്മ​മാ​രു​ടെ പ്രി​യ​പ്പെ​ട്ട​വ​നാ​കു​ന്നു 'ആ​ൻ​ഡ്രോ​യി​ഡ് കു​ഞ്ഞ​പ്പ​ൻ’

നാഷണൽ ഡെസ്‌ക്
Published: September 15, 2026 01:43 PM IST | Updated: September 15, 2026 01:44 PM IST

പ്രതീകാത്മക ചിത്രം.

മെട്രൊ നഗരങ്ങളിൽ വീട്ടമ്മമാരുടെ പ്രിയപ്പെട്ടവനാകുന്നു 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ'. വൻ നഗരങ്ങളിൽ വീട്ടുജോലിക്കായി യന്ത്രമനുഷ്യനെ വ്യാപകമായി ഉപയോഗിക്കുന്നതായാണു റിപ്പോർട്ട്. പ്രത്യേകിച്ച്, രാജ്യത്തിന്‍റെ '​ഐ​ടി ത​ല​സ്ഥാ​നം’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ബം​ഗ​ളൂ​രു​വി​ൽ വീ​ട്ടു​ജോ​ലി​ക്കായി യ​ന്ത്ര​മ​നു​ഷ്യനെ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ന​ഗ​ര​ത്തി​ൽ വീ​ട്ടു​ജോ​ലി​ക്കു റോ​ബോ​ട്ടു​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ നേ​ര​ത്തെ ഉ​ണ്ടെ​ങ്കി​ലും ഇ​പ്പോ​ൾ ഇ​ട​ത്ത​ര​ക്കാ​രു​ടെ വീ​ടു​ക​ളി​ലേ​ക്കും റോ​ബോ​ട്ട് എ​ത്തു​ന്നു. തി​ര​ക്കേ​റി​യ ന​ഗ​ര​ത്തി​ലെ ജീ​വി​ത​ഭാ​രം കു​റ​യ്ക്കു​ക​യാ​ണു റോ​ബോ​ട്ടു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

വീ​ട്ടി​ലെ ദൈ​നം​ദി​ന ജോ​ലി​ക​ൾ എ​ളു​പ്പ​മാ​ക്കാ​ൻ റോ​ബോ​ട്ടു​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്നവർ പൂർണ സംതൃപ്തരാണെന്നു റിപ്പോർട്ട് പറയുന്നു. പാചകം മുതൽ വീടു വൃത്തിയാക്കൽ ഉൾപ്പെടെ റോബോട്ടുകൾ ചെയ്യുന്നു. കൃ​ത്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ കൊ​ടു​ത്താ​ൽ രുചികരമായി ഏതു വിഭവവും തയാറാക്കുമെന്നും ഭ​ക്ഷ​ണം ക​രി​യില്ലെന്നും ഉപയോഗിക്കുന്നവർ പറഞ്ഞു. മൊ​ബൈ​ൽ ആ​പ്പ് ഉ​പ​യോ​ഗി​ച്ചു റോ​ബോ​ട്ടിനെ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യുമെന്നതും കാര്യങ്ങൾ എളുപ്പമാക്കുന്നു.

ജോലിക്കാരെ നി​യ​മി​ക്കു​ന്ന​തി​നേ​ക്കാ​ൾ ചെ​ല​വുകു​റ​വാ​ണു റോ​ബോ​ട്ട് വാ​ങ്ങു​ന്ന​തെ​ന്നു നിരവധിപ്പേർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. കൂ​ടാ​തെ, പ​ത്തു വ​യ​സു​ള്ള കു​ട്ടി​ക്കുപോ​ലും റോ​ബോ​ട്ട് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യും. പ​ല​രും ജോ​ലി​ക്കാ​രേ​ക്കാ​ൾ റോ​ബോ​ട്ടു​ക​ളെ ഇ​ഷ്ട​പ്പെ​ടു​ന്നു. കാ​ര​ണം, അ​വ കൂ​ടു​ത​ൽ വി​ശ്വ​സ​നീ​യ​മാ​ണ്.

 

Tags : NationalNews HumanoidHousekeepers AndroidKunjappan ScienceNews

Recent News

Corehub Up