x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം.​വി.​ഗോ​വി​ന്ദ​ന് ശാ​സ​ന; സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റിൽ അ​ഴി​ച്ചു​പ​ണി​

വെബ് ഡെസ്ക്
Published: September 15, 2026 02:27 PM IST | Updated: September 15, 2026 02:43 PM IST

എം.വി.ഗോവിന്ദൻ

കോ​ഴി​ക്കോ​ട്: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു. പ്ര​മു​ഖ നേ​താ​ക്ക​ളാ​യ പി. ​ജ​യ​രാ​ജ​ൻ, വി.​ശി​വ​ൻ​കു​ട്ടി, എം.​ബി.​രാ​ജേ​ഷ് എ​ന്നി​വ​രെ കൂ​ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ പു​നഃ​സം​ഘ​ട​ന. പി.​ജ​യ​രാ​ജ​നെ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താത്തതി​ല്‍ പാ​ര്‍​ട്ടി​ക്കെ​തി​രെ വ്യാ​പ​ക വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു.

തി​രു​ത്ത​ല്‍ ന​ട​പ​ടി എ​ന്ന നി​ല​യി​ലാ​ണ് പി.​ജ​യ​രാ​ജ​ന്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ഇ​ടം​പി​ടി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. എം.​വി.​ഗോ​വി​ന്ദ​ന് പാ​ർ​ട്ടി ശാ​സ​ന ന​ൽ​കി​യെ​ന്ന വി​വ​ര​വും പു​റ​ത്തു​വ​രു​ന്നു​ണ്ട്. അ​തേ​സ​മ​യം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​കെ. ശ്രീ​മ​തി, തോ​മ​സ് ഐ​സ​ക്, ടി.​പി.രാ​മ​കൃ​ഷ്‌​ണ​ൻ എ​ന്നി​വ​രെ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. 

കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ​തി​നാ​ൽ ഇ​വ​ർ​ക്ക് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​വാ​ദ​മു​ണ്ട്. സി​പി​എം പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ത​ല​പ്പ​ത്തു​ള്ള​വ​രെ സം​സ്ഥാ​ന സ​മി​തി​യി​ലേ​ക്കും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പി. ​രാ​ജീ​വി​നെ എ​ൽ​എ​ഡി​എ​ഫ് ക​ൺ​വീ​ന​റാ​യും നി​യോ​ഗി​ക്കും.

സം​സ്ഥാ​ന സ​മി​തി​യും പു​നഃ​സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. സ​മി​തി​യി​ൽ പു​തി​യ ഒ​മ്പ​ത് അം​ഗ​ങ്ങ​ളെ​യാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഒ.​എ​സ്. അം​ബി​ക, എം. ​വി​ജി​ൻ, ജെ​യ്ക്, പി.​എ​സ്. സ​ഞ്ജീ​വ് എ​ന്നി​വ​രെ സ​മി​തി​യി​ൽ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തോ​ൽ​വി​ക്ക് പി​ന്നാ​ലെ​യു​ള്ള തെ​റ്റു​തി​രു​ത്ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ട് കോ​ഴി​ക്കോ​ട് വി​ശാ​ല സം​സ്ഥാ​ന സ​മി​തി യോ​ഗം ചേ​ർ​ന്ന​ത്. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നെ​തി​രേ​യും പി​ണ​റാ​യി വി​ജ​യ​നെ​തി​രേ​യും വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് വി​മ​ർ​ശ​ന​ങ്ങ​ളും ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് പു​നഃ​സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Tags : state secretariat Cpm P.jayarajan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up