x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യും കാ​മു​ക​നും ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്താ​ന്‍ പ​ദ്ധ​തി​യി​ട്ടു; തെ​ളി​വു​ക​ളു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച് യു​വാ​വ്

വെബ് ഡെസ്ക്
Published: August 10, 2026 02:31 PM IST | Updated: August 10, 2026 02:31 PM IST

പ്രതീകാത്മക ചിത്രം

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ യു​വ​തി​യും കാ​മു​ക​നും ചേ​ർ​ന്ന് പ​ദ്ധ​തി​യി​ട്ട​താ​യി പ​രാ​തി. കൊ​ല​പാ​ത​കം ഒ​രു റോ​ഡ് അ​പ​ക​ട​മാ​ക്കി മാ​റ്റാ​നാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും പ​ദ്ധ​തി​യെ​ന്ന് തെ​ളി​യി​ക്കു​ന്ന വാ​ട്സാ​പ്പ്, ഇ​ൻ​സ്റ്റാ​ഗ്രാം ചാ​റ്റു​ക​ൾ പു​റ​ത്തു​വ​ന്നു. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മ​ഹ​ബാ​ബാ​ദ് ജി​ല്ല​യി​ലെ ഗ​ഡെ രാ​ജേ​ശ്വ​ര റാ​വു​വാ​ണ് ഭാ​ര്യ ഭ​വാ​നി​ക്കും ഖ​മ്മ​ത്തി​ലെ കൊ​റി​യ​ർ ഡെ​ലി​വ​റി ഏ​ജ​ന്‍റാ​യ സെ​യ്‌​ദു​ലു​വി​നു​മെ​തി​രെ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

2016-ൽ ​വി​വാ​ഹി​ത​രാ​യ രാ​ജേ​ശ്വ​ര​യ്ക്കും ഭ​വാ​നി​ക്കും ര​ണ്ട് പെ​ൺ​മ​ക്ക​ളു​ണ്ട്. രാ​ജേ​ശ്വ​ര വീ​ട്ടി​ല്‍ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ സെ​യ്ദു​ലു വീ​ട്ടി​ൽ വ​രാ​റു​ണ്ടാ​യി​രു​ന്ന​താ​യി അ​ദ്ദേ​ഹം ആ​രോ​പി​ക്കു​ന്നു. ജൂ​ലൈ 27-ന് ​സം​ശ​യം തോ​ന്നി ഭാ​ര്യ​യു​ടെ ഫോ​ൺ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് രാ​ജേ​ശ്വ​ര​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ഇ​രു​വ​രും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​താ​യി അ​റി​യു​ന്ന​ത്.

രാ​ജേ​ശ്വ​ര​യെ വീ​ടി​നു​ള്ളി​ൽ വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യാ​ൽ സം​ശ​യ​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്നും, അ​തി​നാ​ൽ മ​ര​ണം റോ​ഡ് അ​പ​ക​ട​മാ​ക്കി മാ​റ്റാ​മെ​ന്നും ചാ​റ്റു​ക​ളി​ൽ ച​ർ​ച്ച ചെ​യ്തി​രു​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. രാ​ജേ​ശ്വ​ര ന​ൽ​കി​യ സ്ക്രീ​ൻ​ഷോ​ട്ടു​ക​ളും മ​റ്റ് ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളും അ​ടി​സ്ഥാ​ന​മാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ ഭ​വാ​നി​ക്കും സെ​യ്‌​ദി​ലു​വി​നു​മാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ത​നി​ക്കും മ​ക്ക​ൾ​ക്കും സു​ര​ക്ഷ​യൊ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജേ​ശ്വ​ര റാ​വു അ​ധി​കൃ​ത​രെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

Tags : Deepika BreakingNews Wife Kill

Recent News

Corehub Up