പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: തെലുങ്കാനയിലെ നിസാമാബാദ് ജില്ലയിൽ ഡാമിൽ വീണ സുഹൃത്തിനെ രക്ഷിക്കുത്തിനിടെ മൂന്ന് പേർ മുങ്ങി മരിച്ചു, ഒരാളെ കാണാതായി. ഓട്ടോനഗർ സ്വദേശികളായ കലീം (24), നജുവത്ത് (24), അസീം (24) എന്നിവരാണ് മരിച്ചത്. നാന്ദേഡ് സ്വദേശി അർഹാനെ (17) ആണ് കാണാതായത്.
വെള്ളത്തിൽ വീണ അർഹാനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ബാക്കി മൂന്ന് പേരും ഒഴുക്കിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞയുടൻ തന്നെ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കലീം, നജുവത്ത്, അസീം എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അർഹാനായുള്ള തിരച്ചിൽ തുടരുകയാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Tags : Deepika BreakingNews Water