x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ഹൃ​ത്തി​ന്‍റെ പി​ഞ്ചു​കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്ത് ക​ട​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പി​ടി​യി​ൽ


Published: August 8, 2026 04:01 PM IST | Updated: August 8, 2026 04:01 PM IST

മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ൽ​പൂ​രി​ൽ സ​ഹ​തൊ​ഴി​ലാ​ളി​യാ​യ യു​വ​തി​യു​ടെ കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പൊ​ലീ​സ് വ​ല​യി​ലാ​ക്കി.

സം​ഭ​വ​ത്തി​ൽ കു​ഞ്ഞി​നെ അ​പാ​യ​മൊ​ന്നും കൂ​ടാ​തെ സു​ര​ക്ഷി​ത​മാ​യി ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ഗൗ​രി​ഘ​ട്ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് നാ​ട​കീ​യ​മാ​യ സം​ഭ​വ​ങ്ങ​ൾ ന​ട​ന്ന​ത്.

മ​ണ്ഡ്‌​ല സ്വ​ദേ​ശി​യാ​യ പ്ര​തി തൊ​ഴി​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ജ​ബ​ൽ​പൂ​രി​ൽ എ​ത്തി​യ​താ​യി​രു​ന്നു. അ​വി​ടെ വെ​ച്ച് കൂ​ലി​പ്പ​ണി ചെ​യ്തി​രു​ന്ന മ​റ്റൊ​രു യു​വ​തി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​വു​ക​യും തു​ട​ർ​ന്ന് ഈ ​പ​രി​ച​യം മു​ത​ലെ​ടു​ത്ത് അ​വ​രു​ടെ പെ​ൺ​കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു.

മു​ഖം മ​റ​ച്ച ശേ​ഷം കു​ഞ്ഞു​മാ​യി ഓ​ടി​പ്പോ​കു​ന്ന യു​വ​തി​യു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ്ര​ദേ​ശ​ത്തെ ക്യാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ഇ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും വ​ലി​യ തോ​തി​ൽ പ്ര​ച​രി​ച്ചു.

കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ വീ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ​രാ​തി ല​ഭി​ച്ച​യു​ട​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പൊ​ലീ​സ് സം​ഘം പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന​ക​ൾ ശേ​ഖ​രി​ച്ചു.

ഇ​തി​നി​ട​യി​ലാ​ണ് പ്ര​തി കു​ട്ടി​യു​മാ​യി ജ​ന്മ​നാ​ടാ​യ മ​ണ്ഡ്‌​ല​യി​ലേ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​താ​യി പൊ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ പൊ​ലീ​സ് സം​ഘം പ്ര​തി​യെ ത​ട​ഞ്ഞു​നി​ർ​ത്തി കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി.

കൃ​ത്യ​സ​മ​യ​ത്ത് പൊ​ലീ​സ് ന​ട​ത്തി​യ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ജ​ബ​ൽ​പൂ​ർ സി​റ്റി സൂ​പ്ര​ണ്ട് ഓ​ഫ് പൊ​ലീ​സ് എം.​ഡി. നാ​ഗോ​തി​യ വ്യ​ക്ത​മാ​ക്കി.

Tags : JabalpurNews MadhyaPradeshPolice RescueOperation BreakingNews ChildAbduction

Recent News

Corehub Up