ട്രാഫിക് ബ്ലോക്കിൽപ്പെടാതിരിക്കാൻ കാൽനടയാത്രക്കാരുടെ വഴിയിലൂടെ വാഹനങ്ങൾ പായിക്കുന്നത് നമ്മുടെ നഗരങ്ങളിൽ പുതിയ കാഴ്ചയല്ലെങ്കിലും, റോഡ് തികച്ചും ഒഴിഞ്ഞുകിടക്കുമ്പോഴും ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചുപോയ യുവാവിന്റെ ദൃശ്യങ്ങൾ വൻ ജനരോഷത്തിന് വഴിവെക്കുന്നു.
ബംഗളൂരുവിലെ എൻജിഇഎഫ് സിഗ്നലിന് സമീപത്തുനിന്ന് തൊട്ടടുത്ത വാഹനത്തിലുണ്ടായിരുന്ന യാത്രികൻ പകർത്തിയ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
റോഡിൽ മറ്റ് തടസങ്ങളൊന്നുമില്ലാതിരുന്നിട്ടും ഫുട്പാത്തിലൂടെ അമിതവേഗതയിൽ കുതിച്ച സ്കൂട്ടർ യാത്രക്കാരന്റെ അപകടകരമായ ഡ്രൈവിംഗാണ് ആളുകളെ പ്രകോപിപ്പിച്ചത്.
കാൽനടയാത്രക്കാരുടെ സുരക്ഷ പൂർണമായും തകിടം മറിക്കുന്ന ഇത്തരം പ്രവണതകൾ കേവലം നിയമലംഘനം മാത്രമല്ലെന്നും അടിസ്ഥാന പൗരബോധമില്ലായ്മയുടെ തെളിവാണെന്നും ചൂണ്ടിക്കാട്ടിയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്.
സ്കൂട്ടറിന്റെ രജിസ്ട്രേഷൻ നമ്പർ വ്യക്തമാക്കിക്കൊണ്ട് ബംഗളൂരു ട്രാഫിക് പൊലിസിനെ ടാഗ് ചെയ്താണ് സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
കാൽനടയാത്രക്കാരെ ഭീതിയിലാഴ്ത്തുന്ന ഇത്തരം നിയമലംഘകർക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടി വേണമെന്ന ആവശ്യത്തിൽ ഒന്നടങ്കം പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
Bengaluru, NGEF ?⚠️ Old habits die hard! Empty route, scooter rider riding on Footpath. ?♂️ Looks like Indians forgotten where to ride, which direction to ride/drive these days? @DriveSmart_IN @dabir @RCBengaluru @InfraEye VC @sanatan_kannada https://t.co/1NEiFd7yUx
— Dave (Road Safety: City & Highways) (@motordave2) October 5, 2026
Tags : TrafficViolation ViralVideo NGEFSignal BengaluruTrafficPolice CivicSense