x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ട​ത്തു​നി​ന്ന് പ്രി​യ​ങ്ക​യു​ടെ സ്റ്റോ​റി​യി​ലേ​ക്ക്: ഇം​ഗ്ലീ​ഷ് പ​ഠി​പ്പി​ച്ച് ഇ​ൻ​സ്റ്റാ​ഗ്രാം കീ​ഴ​ട​ക്കി​യ ഗ്രാ​മീ​ണ പെ​ൺ​കൊ​ടി


Published: October 7, 2026 03:35 PM IST | Updated: October 7, 2026 03:35 PM IST

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കൗ​ശാം​ബി ജി​ല്ല​യി​ലെ ഒ​രു സാ​ധാ​ര​ണ ഗ്രാ​മ​ത്തി​ൽ നി​ന്ന് ഉ​യ​ർ​ന്നു​വ​ന്ന യ​ശോ​ദ ലോ​ധി എ​ന്ന ഇം​ഗ്ലീ​ഷ് അ​ധ്യാ​പി​ക​യു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് അ​പ്ര​തീ​ക്ഷി​ത സ​ന്തോ​ഷ​ത്തി​ന്‍റെ ഒ​രു നി​മി​ഷ​മെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

വ​യ​ലി​ലെ ദൈ​നം​ദി​ന പ​ണി​ക​ൾ​ക്കി​ട​യി​ൽ എ​ടു​ത്ത ഒ​രു ചെ​റി​യ വീ​ഡി​യോ പ്ര​ശ​സ്ത ബോ​ളി​വു​ഡ് താ​രം പ്രി​യ​ങ്ക ചോ​പ്ര ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ 'ദേ​ഹാ​തി മാ​ഡം' എ​ന്ന​റി​യ​പ്പെ​ടു​ന്ന യ​ശോ​ദ വീ​ണ്ടും ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കു​ന്ന​ത്.

പാ​ട​ത്ത് വെ​ച്ച് പു​തി​യ വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ ഭ​ർ​ത്താ​വി​ന്‍റെ വ​ഴ​ക്ക് കേ​ൾ​ക്കേ​ണ്ടി വ​ന്നെ​ങ്കി​ലും, പി​ന്മാ​റാ​തെ അ​ത് പൂ​ർ​ത്തി​യാ​ക്കി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു എ​ന്ന് യ​ശോ​ദ ഓ​ർ​ത്തെ​ടു​ക്കു​ന്നു.

എ​ന്നാ​ൽ ആ ​കൊ​ച്ചു പ​രി​ശ്ര​മം പ്രി​യ​ങ്ക ചോ​പ്ര​യു​ടെ ക​ണ്ണി​ൽ​പ്പെ​ടു​മെ​ന്നും അ​വ​ർ അ​ത് പ​ങ്കു​വെ​ക്കു​മെ​ന്നും താ​ൻ സ്വ​പ്ന​ത്തി​ൽ പോ​ലും ക​രു​തി​യി​രു​ന്നി​ല്ലെ​ന്ന് യ​ശോ​ദ വ്യ​ക്ത​മാ​ക്കു​ന്നു.

പ്രി​യ​ങ്ക​യു​ടെ ഈ ​ചെ​റി​യൊ​രു സ്നേ​ഹ​പ്ര​ക​ട​നം ത​നി​ക്ക് വ​ലി​യ പ്ര​ചോ​ദ​ന​വും സ​ന്തോ​ഷ​വു​മാ​ണ് ന​ൽ​കി​യ​ത്. ഒ​പ്പം, ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ നാ​ല് ല​ക്ഷ​ത്തി​ല​ധി​കം ഫോ​ളോ​വേ​ഴ്‌​സ് എ​ന്ന നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ടാ​നും യ​ശോ​ദ​യ്ക്ക് ക​ഴി​ഞ്ഞു.

സ്വ​ന്ത​മാ​യി ടെ​ലി​വി​ഷ​ൻ പോ​ലു​മി​ല്ലാ​ത്ത​തി​നാ​ൽ സി​നി​മാ ലോ​ക​ത്തെ പ്ര​മു​ഖ​രെ​ക്കു​റി​ച്ച് വ​ലി​യ ധാ​ര​ണ​യൊ​ന്നും യ​ശോ​ദ​യ്ക്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ല.

അ​തി​നാ​ൽ ത​ന്നെ മാ​ധ​വ​ൻ, അ​ഭ​യ് ഡി​യോ​ൾ, മൃ​ണാ​ൾ താ​ക്കൂ​ർ തു​ട​ങ്ങി​യ പ്ര​ശ​സ്ത താ​ര​ങ്ങ​ളും ത​ന്‍റെ വീ​ഡി​യോ​ക​ളെ അ​ഭി​ന​ന്ദി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​രം വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞാ​ണ് യ​ശോ​ദ​യ​റി​യു​ന്ന​ത്. ഈ ​അം​ഗീ​കാ​രം താ​ൻ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നു​ള്ള വ​ലി​യൊ​രു ഊ​ർ​ജ​മാ​ണെ​ന്ന് അ​വ​ർ പ​റ​യു​ന്നു.

പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ മാ​ത്രം പ​ഠ​ന പ​ശ്ചാ​ത്ത​ല​മു​ള്ള യ​ശോ​ദ, മ​റ്റു​ള്ള​വ​രു​ടെ സം​ഭാ​ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധാ​പൂ​ർ​വം കേ​ട്ടും അ​ത് അ​നു​ക​രി​ച്ചു​മാ​ണ് ഇം​ഗ്ലീ​ഷ് ഭാ​ഷ സ്വാ​യ​ത്ത​മാ​ക്കി​യ​ത്. കേ​വ​ലം ര​ണ്ടാ​ഴ്ച​ത്തെ നി​ര​ന്ത​ര​മാ​യ പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം സ്വ​ന്തം ശൈ​ലി​യി​ൽ വീ​ഡി​യോ​ക​ൾ ചെ​യ്തു തു​ട​ങ്ങി.

ഇ​ന്ന് ല​ളി​ത​മാ​യ ഉ​ദാ​ഹ​ര​ണ​ങ്ങ​ളി​ലൂ​ടെ ഇം​ഗ്ലീ​ഷ് പ​ഠി​പ്പി​ച്ചു​കൊ​ണ്ട് യൂ​ട്യൂ​ബി​ലും ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലു​മാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ പി​ന്തു​ണ​യാ​ണ് ഈ ​ഗ്രാ​മീ​ണ വ​നി​ത നേ​ടി​യി​രി​ക്കു​ന്ന​ത്.

ന​മ്മ​ൾ ന​ട​ത്തു​ന്ന ചെ​റി​യ പ​രി​ശ്ര​മ​ങ്ങ​ളെ ഒ​രി​ക്ക​ലും നി​സാ​ര​മാ​യി കാ​ണ​രു​തെ​ന്നും, ന​മ്മു​ടെ പ്ര​യ​ത്ന​ങ്ങ​ൾ ആ​രു​ടെ​യൊ​ക്കെ മു​ന്നി​ലാ​ണ് എ​ത്തു​ന്ന​തെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്നു​മു​ള്ള സ​ന്ദേ​ശ​മാ​ണ് ത​ന്‍റെ അ​നു​ഭ​വ​ത്തി​ലൂ​ടെ യ​ശോ​ദ പ​ങ്കു​വെ​ക്കു​ന്ന​ത്.

Tags : YashodaLodhi DehatiMadam PriyankaChopra ViralNews TrendingNow

Recent News

Corehub Up