മധ്യപ്രദേശിലെ ജബൽപൂരിൽ അട്ടാരി അതിർത്തി കടന്നെത്തിയ പാകിസ്താൻ സ്വദേശിയാണെന്ന് അവകാശപ്പെട്ട് പരിഭ്രാന്തി സൃഷ്ടിച്ച യുവാവ് ഒടുവിൽ ഉത്തർപ്രദേശ് സ്വദേശിയാണെന്ന് പൊലിസ് അന്വേഷണത്തിൽ വ്യക്തമായി.
റാഞ്ചി പൊലിസ് സ്റ്റേഷൻ പരിധിയിലെ വൈദ്യനാഥൻ നഗറിൽ സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട ഇയാളെ നാട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് താൻ പാകിസ്താനിൽ നിന്നുള്ള ഹമീദ് അൻസാരിയാണെന്നും കാൽനടയായാണ് അതിർത്തി കടന്നതെന്നും വാദിച്ചത്.
തന്ത്രപ്രധാനമായ സുരക്ഷാ മേഖല കൂടിയായതിനാൽ യുവാവിന്റെ വാക്ക് കേട്ട് പരിഭ്രാന്തരായ നാട്ടുകാർ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും തുടർന്ന് പൊലിസ് ഇടപെട്ട് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
സ്റ്റേഷനിലെത്തിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് ഇയാൾ ഉത്തർപ്രദേശിലെ ഹർദോയി ഗൗസ്ഗഞ്ച് സ്വദേശിയായ ശിവം പഥക് ആണെന്ന് പൊലിസ് തിരിച്ചറിഞ്ഞത്.
വിരമിച്ച ബിഎസ്എൻഎൽ ഉദ്യോഗസ്ഥനായ ഉദയ്കാന്ത് പഥകിന്റെ മകനായ ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും മുൻപും സമാനരീതിയിൽ വീടുവിട്ടിറങ്ങി രാജസ്ഥാനിൽ നിന്ന് കണ്ടെത്തി തിരികെ കൊണ്ടുവന്നിട്ടുണ്ടെന്നും കുടുംബം സ്ഥിരീകരിച്ചു.
യുവാവിന് പാകിസ്താനുമായി യാതൊരു ബന്ധവുമില്ലെന്നും സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കിയ പൊലിസ്, ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടർന്ന് സഹോദരൻ ഇയാളെ കൂട്ടിക്കൊണ്ടുപോകാനായി ജബൽപൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
मध्य प्रदेश के जबलपुर में पाकिस्तान के रावलपिंडी का निवासी बताने वाले हामिद अंसारी को भीड़ ने पकड़ा है। स्थानीय लोगों का आरोप है कि यह युवक मंदिर के पास पाकिस्तान जिंदाबाद के नारे लगा रहा था। https://t.co/m5d4VjjJd3
— Madan Mohan Soni (@madanmohansoni) October 7, 2026
Tags : Jabalpur MadhyaPradesh JabalpurNews MPNews BreakingNews