x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​നി​ടെ ആ​രാ​ധ​ക​ന്‍റെ 'വി​കൃ​തി'; അ​തൊ​രു തെ​റ്റാ​യ സ്പ​ർ​ശ​ന​മാ​യി​രു​ന്നി​ല്ല, വാ​ത്സ​ല്യ​മാ​യി​രു​ന്നു; വൈ​റ​ൽ സം​ഭ​വ​ത്തി​ൽ ന​ടി ര​ചി​ത റാം


Published: October 7, 2026 05:59 PM IST | Updated: October 7, 2026 05:59 PM IST

ബം​ഗ​ളൂ​രു​വി​ലെ വീ​ടി​നു മു​ന്നി​ൽ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ ആ​രാ​ധ​ക​രു​മാ​യി സ​ന്തോ​ഷം പ​ങ്കു​വെ​ക്കു​ന്ന​തി​നി​ടെ ന​ടി ര​ചി​ത റാ​മി​നു​ണ്ടാ​യ അ​നു​ഭ​വം വ​ലി​യ രീ​തി​യി​ലാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്.

താ​ര​ത്തി​നൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കാ​ൻ എ​ത്തി​യ ചി​ല ആ​രാ​ധ​ക​ർ സ്നേ​ഹ​പ്ര​ക​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​വി​ളി​ൽ പി​ടി​ച്ചു വ​ലി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം ശ്ര​ദ്ധ​നേ​ടി​യ​ത്.

അ​പ്ര​തീ​ക്ഷി​ത​മാ​യി ന​ട​ന്ന ഈ ​പ്ര​വൃ​ത്തി​യി​ൽ ന​ടി ആ​ദ്യം അ​ല്പ​മൊ​ന്ന് അ​മ്പ​ര​ന്നെ​ങ്കി​ലും, അ​തൊ​ന്നും കാ​ര്യ​മാ​ക്കാ​തെ സ​ന്തോ​ഷ​ത്തോ​ടെ ത​ന്നെ മ​റ്റു ആ​രാ​ധ​ക​രെ അ​ഭി​വാ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യ ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ല​വി​ധ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ച​തോ​ടെ, സം​ഭ​വ​ത്തി​ന്‍റെ യാ​ഥാ​ർ​ഥ്യം വ്യ​ക്ത​മാ​ക്കി താ​രം ത​ന്നെ നേ​രി​ട്ട് രം​ഗ​ത്തെ​ത്തി.

ത​ന്നോ​ട് ആ​രാ​ധ​ക​ർ കാ​ണി​ച്ച ഈ ​പെ​രു​മാ​റ്റ​ത്തി​ൽ യാ​തൊ​രു​വി​ധ ദു​രു​ദ്ദേ​ശ​വും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ര​ചി​ത വ്യ​ക്ത​മാ​ക്കി.

ഒ​രു കു​ട്ടി​യോ​ടെ​ന്ന പോ​ലെ വ​ള​രെ വാ​ത്സ​ല്യ​ത്തോ​ടെ മാ​ത്ര​മാ​ണ് അ​വ​ർ സ്നേ​ഹം പ്ര​ക​ടി​പ്പി​ച്ച​തെ​ന്നും, അ​തി​നാ​ൽ ത​ന്നെ അ​തി​ൽ തെ​റ്റാ​യി ഒ​ന്നും തോ​ന്നി​യി​ല്ലെ​ന്നും ന​ടി പ​റ​ഞ്ഞു.

പ​രി​ധി ലം​ഘി​ക്കു​ന്ന രീ​തി​യി​ലോ അ​സ്വ​സ്ഥ​ത ഉ​ണ്ടാ​ക്കു​ന്ന വി​ധ​ത്തി​ലോ ഉ​ള്ള ഇ​ട​പെ​ട​ലാ​യി​രു​ന്നു അ​തെ​ങ്കി​ൽ താ​ൻ തീ​ർ​ച്ച​യാ​യും അ​പ്പോ​ൾ ത​ന്നെ എ​തി​ർ​ക്കു​മാ​യി​രു​ന്നു എ​ന്ന് വ്യ​ക്ത​മാ​ക്കി​യ താ​രം, നി​ഷ്ക​ള​ങ്ക​മാ​യ സ്നേ​ഹ​പ്ര​ക​ട​ന​ങ്ങ​ളെ പോ​സി​റ്റീ​വാ​യാ​ണ് കാ​ണു​ന്ന​തെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​രാ​ധ​ക​ർ ന​ൽ​കി​യ ഈ ​ക​രു​ത​ലും ഇ​ഷ്ട​വും സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് താ​ര​ത്തി​ന്‍റെ നി​ല​പാ​ട്. ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​യ ത​മി​ഴ് ചി​ത്രം 'കൂ​ലി'​യി​ലാ​ണ് ര​ചി​ത റാം ​അ​വ​സാ​ന​മാ​യി വേ​ഷ​മി​ട്ട​ത്.

Tags : RachitaRam RachitaRamBirthday KannadaCinema ViralVideo Sandalwood

Recent News

Corehub Up