x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷൂ​സി​ല്ല, ട്രാ​ക്ക്‌​സൂ​ട്ടു​മി​ല്ല; സാ​രി​യു​ടു​ത്ത് ആ​റ് മി​നി​റ്റി​ൽ 1,600 മീ​റ്റ​ർ! സോ​ഷ്യ​ൽ മീ​ഡി​യ​യെ അ​മ്പ​ര​പ്പി​ച്ച് ഒ​രു അ​മ്മ​യു​ടെ പോ​രാ​ട്ടം


Published: October 7, 2026 04:28 PM IST | Updated: October 7, 2026 04:28 PM IST

സാ​രി​യു​ടു​ത്ത് ചെ​രു​പ്പി​ടാ​തെ ഓ​ടി ല​ക്ഷ്യം ക​ണ്ട ഒ​രു അ​മ്മ​യു​ടെ പോ​രാ​ട്ട​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യം. ജാ​ർ​ഖ​ണ്ഡി​ലെ രാം​ഗ​ഡ് ജി​ല്ല​യി​ലെ സോ​സോ ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള ക​വി​ത കു​മാ​രി എ​ന്ന വി​ധ​വ​യാ​ണ് ഹോം ​ഗാ​ർ​ഡ് റി​ക്രൂ​ട്ട്‌​മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ​യി​ൽ അ​സാ​ധാ​ര​ണ പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​ത്.

ക​ന​ത്ത വെ​യി​ലി​നെ തൃ​ണ​വ​ൽ​ക്ക​രി​ച്ച് 1,600 മീ​റ്റ​ർ ദൂ​രം വെ​റും ആ​റ് മി​നി​റ്റു​കൊ​ണ്ടാ​ണ് ഈ ​യു​വ​തി ഓ​ടി​ത്തീ​ർ​ത്ത​ത്. 10 മി​നി​റ്റാ​യി​രു​ന്നു ഇ​തി​നാ​യി അ​ധി​കൃ​ത​ർ അ​നു​വ​ദി​ച്ചി​രു​ന്ന പ​ര​മാ​വ​ധി സ​മ​യം.

ഭ​ർ​ത്താ​വി​ന്‍റെ വേ​ർ​പാ​ടി​ന് ശേ​ഷം ര​ണ്ട് കു​ഞ്ഞു​ങ്ങ​ളെ​യും പ്രാ​യ​മാ​യ ഭ​ർ​തൃ​മാ​താ​പി​താ​ക്ക​ളെ​യും സം​ര​ക്ഷി​ക്കാ​ൻ ചെ​ങ്ക​ൽ ചൂ​ള​യി​ൽ പ​ണി​ചെ​യ്യു​ന്ന ക​വി​ത​യ്ക്ക് കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ​യ്ക്ക് ആ​വ​ശ്യ​മാ​യ ട്രാ​ക്ക്‌​സൂ​ട്ടോ റ​ണ്ണിം​ഗ് ഷൂ​സോ വാ​ങ്ങാ​ൻ സാ​മ്പ​ത്തി​ക​ശേ​ഷി ഉ​ണ്ടാ​യി​രു​ന്നി​ല്ല.

എ​ന്നാ​ൽ പ​രി​മി​തി​ക​ളി​ൽ ത​ള​രാ​തെ ദി​വ​സ​വും പു​ല​ർ​ച്ചെ നാ​ല് മ​ണി​ക്ക് ഉ​ണ​ർ​ന്ന് സാ​രി ധ​രി​ച്ചു​ത​ന്നെ ഓ​ടി പ​രി​ശീ​ലി​ച്ചാ​ണ് ക​വി​ത ഈ ​അ​പൂ​ർ​വ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ആ​കെ 284 ഒ​ഴി​വു​ക​ളി​ലേ​ക്ക് ന​ട​ക്കു​ന്ന റി​ക്രൂ​ട്ട്‌​മെ​ന്‍റി​ൽ സ്ത്രീ​ക​ൾ​ക്കും വി​ധ​വ​ക​ൾ​ക്കു​മാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള ത​സ്തി​ക​യി​ലൊ​ന്ന് നേ​ടി കു​ടും​ബ​ത്തി​ന് മെ​ച്ച​പ്പെ​ട്ട ഭാ​വി ഉ​റ​പ്പാ​ക്കു​ക മാ​ത്ര​മാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം.

ഇ​തി​നി​ടെ മ​ത്സ​ര​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ആ​രോ പ​ക​ർ​ത്തി പ​ങ്കു​വെ​ച്ച വീ​ഡി​യോ നി​മി​ഷ​നേ​രം കൊ​ണ്ട് ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​യി. ക​വി​ത​യു​ടെ ക​ഠി​നാ​ധ്വാ​ന​ത്തെ​യും പോ​രാ​ട്ട​വീ​ര്യ​ത്തെ​യും പ്ര​ശം​സി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

അ​തേ​സ​മ​യം, ഇ​ത് ആ​ഘോ​ഷി​ക്ക​പ്പെ​ടേ​ണ്ട ഒ​ന്ന​ല്ലെ​ന്നും, അ​ടി​സ്ഥാ​ന​പ​ര​മാ​യ സൗ​ക​ര്യ​ങ്ങ​ൾ പോ​ലും ല​ഭി​ക്കാ​തെ ഒ​രു സ്ത്രീ​ക്ക് ഇ​ത്ത​ര​ത്തി​ൽ ഓ​ടേ​ണ്ടി വ​രു​ന്ന​ത് സി​സ്റ്റ​ത്തി​ന്‍റെ പ​രാ​ജ​യ​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​മു​ന്ന​യി​ക്കു​ന്ന​വ​രും കു​റ​വ​ല്ല.

Tags : JharkhandNews KavitaKumari InspirationalStory ViralVideo WomenEmpowerment

Recent News

Corehub Up