x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​വൈ​റ്റി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന; വ്യാജ വ​സ്ത്ര​ങ്ങ​ളും ചെ​രു​പ്പു​ക​ളും പി​ടി​ച്ചെ​ടു​ത്തു

വെബ് ഡെസ്ക്
Published: July 28, 2026 11:44 AM IST | Updated: July 28, 2026 11:46 AM IST

ഗോ​ഡൗ​ൺ പൂ​ട്ടി​ക്കു​ന്നു

കു​വൈ​റ്റ് സി​റ്റി: അ​ന്താ​രാ​ഷ്ട്ര ബ്രാ​ൻ​ഡു​ക​ളു​ടെ പേ​രി​ൽ വി​റ്റ​ഴി​ക്കാ​ൻ സൂ​ക്ഷി​ച്ചി​രു​ന്ന 1,550 വ്യാ​ജ വ​സ്ത്ര​ങ്ങ​ളും ചെ​രു​പ്പു​ക​ളും കു​വൈ​റ്റ് അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തു. ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ ഒ​രു ഗോ​ഡൗ​ണി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്.

ക്യാ​പി​റ്റ​ൽ ഇ​ൻ​സ്പെ​ക്ഷ​ൻ മോ​ണി​റ്റ​റിം​ഗ് വി​ഭാ​ഗ​വും ഹ​വ​ല്ലി ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വി​ഭാ​ഗ​വും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ്യാ​ജ ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. വ്യാ​ജ ഉ​ത്പ​ന്ന​ങ്ങ​ൾ സൂ​ക്ഷിക്കു​ക​യും യ​ഥാ​ർ​ഥ ബ്രാ​ൻ​ഡ​ഡ് സാ​ധ​ന​ങ്ങ​ളെ​ന്ന പേ​രി​ൽ വി​ൽ​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി.

നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ സ്ഥാ​പ​ന​ത്തി​നെ​തി​രെ കേ​സെ​ടു​ത്ത് ഗോ​ഡൗ​ൺ ഉ​ട​ൻ ത​ന്നെ പൂ​ട്ടി​ക്കു​ക​യും ചെ​യ്തു. മ​റ്റൊ​രു പ​രി​ശോ​ധ​ന​യി​ൽ ജ​ഹ്‌​റ, ഫ​ർ​വാ​നി​യ എ​മ​ർ​ജ​ൻ​സി ടീ​മു​ക​ളും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും ചേ​ർ​ന്ന് മ​ന്ത്രാ​ല​യ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച ഒ​രു സ​ലൂ​ണും സ്പാ​യും അ​ട​ച്ചു​പൂ​ട്ടി. വ​രും ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തു​ട​ന്നീ​ളം ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​യി തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Deepika BreakingNews Inspection

Recent News

Corehub Up